എ​യ​ർ​ഹോ​സ്റ്റ​സു​മാ​രു​ടെ ചി​രി വെ​റും ചി​രി​യ​ല്ല!
വി​മാ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റു​ന്ന യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന​ത് തൊ​ഴു​കൈ​യോ​ടെ നി​ൽ​ക്കു​ന്ന എ​യ​ർ​ഹോ​സ്റ്റ​സി​ന്‍റെ ചി​രി​യാ​ണ്.

യാ​ത്ര​ക്കാ​രെ ആ​ദ​ര​വോ​ടെ സ്വാ​ഗ​തം ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന്‍റെ​യും പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ണ് ആ ​ചി​രി​യെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തു​ന്ന​ത്. അ​ത് ശ​രി​യാ​ണു താ​നും.

എ​ന്നാ​ൽ, അ​തി​നു പി​ന്നി​ൽ മ​റ്റു ചി​ല​തു കൂ​ടി ഉ​ണ്ടെ​ന്നു ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റാ​യ കാ​റ്റ് ക​മ​ലാ​നി പ​റ​യു​ന്നു. കൈ​കൂ​പ്പി വ​ണ​ങ്ങു​ന്ന​തി​നൊ​പ്പം എ​യ​ർ​ഹോ​സ്റ്റ​സ് ന​മ്മ​ളെ മൊ​ത്ത​ത്തി​ൽ വി​ല​യി​രു​ത്തു​ക കൂ​ടി ചെ​യ്യു​ന്നു​ണ്ട്.

"എ​ബി​പി'​ക​ളെ ക​ണ്ടെ​ത്താ​നാ​ണ​ത്. എ​ബി​പി എ​ന്നാ​ൽ "able body person'. അ​താ​യ​ത്, വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ൾ.

വി​മാ​ന​ത്തി​ൽ ഒ​രു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ജീ​വ​ന​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ ആ​ർ​ക്കൊ​ക്കെ ക​ഴി​യു​മെ​ന്ന് യാ​ത്ര​ക്കാ​ർ ക​യ​റു​ന്പോ​ൾ​ത​ന്നെ അ​വ​ർ നോ​ക്കി​വ​യ്ക്കു​ന്നു.


ഡോ​ക്ട​ർ​മാ​ർ, സൈ​നി​ക​ർ, പൈ​ല​റ്റു​മാ​ർ, അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ, പോ​ലീ​സു​കാ​ർ എ​ന്നി​വ​രെ​ല്ലാം ഇ​തി​ൽ പെ​ടു​ന്നു. വി​മാ​ന​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും വ​യ്യാ​താ​യാ​ലോ, ലാ​ൻ​ഡിം​ഗ് സ​മ​യ​ത്തോ മ​റ്റോ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ലോ, സു​ര​ക്ഷാ​ലം​ഘ​നം ഉ​ണ്ടാ​യാ​ലോ ഇ​വ​രു​ടെ സ​ഹാ​യം തേ​ടും.

മ​നു​ഷ്യ​ക്ക​ട​ത്ത് എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കാ​നും ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റു​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​റു​ണ്ടെ​ന്നു ക​മ​ലാ​നി പ​റ​യു​ന്നു. ടി​ക്ടോ​ക്കി​ൽ @katkamalani എ​ന്ന പേ​രി​ലു​ള്ള ഇ​വ​രു​ടെ ഈ ​വീ​ഡി​യോ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.