"എ​ഗ് പാ​നി​പ്പൂ​രി' സൂ​പ്പ​ർ
ഉ​ത്ത​രേ​ന്ത്യ​യി​ലെ ത​ട്ടു​ക​ട​ക​ളി​ലെ മെ​നു​വി​ല്‍ ഒ​രു പു​ത്ത​ന്‍ വി​ഭ​വം കൂ​ടി എ​ത്തി​യി​രി​ക്കു​ന്നു. പാ​നി​പ്പൂ​രി​യു​ടെ പു​തി​യ വെ​റൈ​റ്റി, "എ​ഗ് പാ​നി​പ്പൂ​രി!' വ​ള​രെ ല​ളി​ത​മാ​ണ് ഇ​തി​ന്‍റെ പാ​ച​ക​രീ​തി.

പു​ഴു​ങ്ങി​യ മു​ട്ട ര​ണ്ടാ​യി മു​റി​ച്ച​ശേ​ഷം മ​ഞ്ഞ​ക്ക​രു നീ​ക്കി ഒ​രു പ്ലേ​റ്റി​ല്‍ വ​യ്ക്കു​ന്നു. തു​ട​ര്‍​ന്ന് ത​ക്കാ​ളി സോ​സ്, ക്രീം, ​ചീ​സ്, മ​സാ​ല എ​ന്നി​വ നി​റ​യ്ക്കു​ന്നു. എ​ഗ് പാ​നി​പ്പൂ​രി റെ​ഡി! ഇ​ത് ത​യാ​റാ​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, എ​ഗ് പാ​നി​പ്പൂ​രി​ക്കെ​തി​രേ വ്യാ​പ​ക​വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വി​ചി​ത്ര​മാ​യ പാ​ച​ക​ക്കു​റി​പ്പാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​തി​നു പാ​നി​പ്പൂ​രി​യു​മാ​യി എ​ങ്ങ​നെ ബ​ന്ധം വ​രു​മെ​ന്നാ​ണ് ചി​ല​ര്‍ ചോ​ദി​ക്കു​ന്ന​ത്.


സാ​ധാ​ര​ണ പാ​നി​പൂ​രി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചേ​രു​വ​ക​ളൊ​ന്നും എ​ഗ് പാ​നി​പ്പൂ​രി​യി​ല്‍ ചേ​ര്‍​ക്കാ​ത്ത​താ​ണ് ഭ​ക്ഷ​ണ​പ്രി​യ​രി​ല്‍ അ​തൃ​പ്തി ജ​നി​പ്പി​ച്ച​ത്. പു​തി​യ വി​ഭ​വ​ത്തെ വാ​നോ​ളം പു​ക​ഴ്ത്തു​ന്ന​വ​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. എ​ന്തൊ​ക്കെ​യാ​യാ​ലും എ​ഗ് പാ​നി​പ്പൂ​രി​ക്ക് സൂ​പ്പ​ര്‍ സ്റ്റാ​ര്‍ പ​ദ​വി കി​ട്ടി​ക്ക​ഴി​ഞ്ഞു!