മ​ഞ്ഞ ഇ​ല​ക​ൾ​ക്കി​ട​യി​ലെ ചെ​ന്പ​നി​നീ​ർ​പ്പൂ​ക്ക​ൾ
മ​ഞ്ഞ ഇ​ല​ക​ൾ​ക്കി​ട​യി​ലെ ചെ​ന്പ​നി​നീ​ർ​പ്പൂ​ക്ക​ൾ
ഡോ.​ജോ​ർ​ജ് വ​ർ​ഗീ​സ് കു​ന്ത​റ
പേ​ജ്: 432 വി​ല: ₹550
ജീ​വ​ൻ ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ: 9447021617

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​ത്തി​ലും ആ​തു​ര​സേ​വ​ന​ത്തി​ലും ത​ന​താ​യ സം​ഭാ​വ​ന​ക​ൾ ന​ല്കി​യ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കു​ന്ത​റ​യു​ടെ ഓ​ർ​മ​ക​ൾ പു​സ്ത​ക​മാ​കു​ന്പോ​ൾ ഇ​ല​ക​ളു​ടെ പ​ച്ച​പ്പും പൂ​ക്ക​ളു​ടെ സു​ഗ​ന്ധ​വും വാ​യ​ന​ക്കാ​ർ​ക്കു തൊ​ട്ട​റി​യാം.

ന​ന്നേ ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ അ​മ്മ​യെ ന​ഷ്ട​പ്പെ​ട്ട കു​ട്ടി വെ​ല്ലു​വി​ളി​ക​ളോ​ടു പോ​രാ​ടി ജീ​വി​ത​വി​ജ​യം നേ​ടി​യ​തി​ന്‍റെ ക​ഥ​കൂ​ടി​യാ​ണി​ത്. ആ ​അ​ർ​ഥ​ത്തി​ൽ "മ​ഞ്ഞ ഇ​ല​ക​ൾ​ക്കി​ട​യി​ലെ ചെ​ന്പ​നി​നീ​ർ​പ്പൂ​ക്ക​ൾ'' പ്ര​ചോ​ദ​നാ​ത്മ​ക​വു​മാ​ണ്.


ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യ കോ​ട്ട​യം ഡെ​ന്‍റ​ൽ കോ​ള​ജ് സ്ഥാ​പി​ക്കാ​ൻ ചു​ക്കാ​ൻ പി​ടി​ച്ച വ്യ​ക്തി​യെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ള​ത്തി​ൽ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. ഒ​രു വ​ലി​യ ശൂ​ന്യ​ത്തി​ൽ​നി​ന്ന് ഇ​ന്നു കാ​ണു​ന്ന ഡെ​ന്‍റ​ൽ കോ​ള​ജ് വ​ള​ർ​ന്നു​യ​ർ​ന്ന​തി​ന്‍റെ ക​ഥ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ​യും ക​ഥ കൂ​ടി​യാ​ണ്.

ഡെ​ന്‍റ​ൽ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​ത് ആ​ലോ​ചി​ക്കു​ന്ന ഘ​ട്ടം മു​ത​ൽ നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ളെ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ഭാ​വ​ന​കൊ​ണ്ടും ക​ർ​മ​കു​ശ​ല​ത​കൊ​ണ്ടും നേ​രി​ട്ട​വി​ധം ഈ ​ഓ​ർ​മ​ക​ളി​ൽ വാ​യി​ച്ചെ​ടു​ക്കാം.