Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
| Back to Home |
സംസാരിക്കുന്ന യാത്രാവിവരണങ്ങൾ
കാരൂർ സോമൻ എഴുതിയ "തെംസ് നദിയിലൂടെ തുഴയുമ്പോൾ' എന്ന യാത്രാവിവരണം വായിച്ചപ്പോൾ അദ്ദേഹമെഴുതിയ ലണ്ടൻഇംഗ്ലണ്ട് യാത്രാവിവരണം "കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ' പ്രഭാത് ബുക്സിൽ നിന്ന് വാങ്ങി വായിച്ചു.
ബ്രിട്ടീഷ് സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രൗഢിയുടെയും ഗാഢ സ്പർശനങ്ങളാണ് അതിലെ ഓരോ അദ്ധ്യായങ്ങളിലുമുള്ളതെന്ന് ഞാൻ മനസ്സിലാക്കി. അവതാരികയിൽ സിപ്പി പള്ളിപ്പുറം സൂചിപ്പിച്ചതുപോലെ എസ്.കെ.പൊറ്റക്കാടിന്റെ "ലണ്ടൻ ഡയറി'ക്ക് ശേഷം ലണ്ടനെപ്പറ്റി നമുക്ക് ലഭിക്കുന്ന ഏറ്റവും നല്ല സഞ്ചാരസാഹിത്യ കൃതിയാണിത്.
പഠിക്കുന്ന കുട്ടികളടക്കം മലയാളിയുടെ സ്വന്തം ഗ്രഹത്തിലിരുന്ന് ഒരു ലണ്ടൻ യാത്രയുടെ അറിവും അനുഭവവും ആസ്വദിക്കാൻ ലളിതസുന്ദരമായ ആഖ്യാന ഭാഷാശൈലിയിൽ എഴുതിയിരിക്കുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ പ്രൗഢഗംഭീരമായ ചിത്രത്തെപ്പറ്റി പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവ് മാത്രമേ കാരൂരിന് ലഭിച്ചിരുന്നുള്ളു.
ചാൾസ് ഡിക്കെൻസിന്റെ ആഗോള പ്രശസ്തിയാർജ്ജിച്ച "ഒലിവർ ട്വിസ്റ്റ്' എന്ന അനാഥബാലന്റെ കഥ പത്താം ക്ലാസിൽ രണ്ടാം പാഠമായി പഠിച്ച വിദ്യാർഥി അനശ്വരനായ ആ നോവലിസ്റ്റ് ജനിച്ച ഇംഗ്ലണ്ടിലെ പോർട്സ് മൗത്തിലെ ഭവനത്തിലും അദ്ദേഹത്തിന്റെ ലണ്ടൻ മ്യൂസിയത്തിൽ പോയതും കണ്ടു വരേണ്ടത് പറഞ്ഞുകേട്ടാൽ മതിയോ എന്ന് തോന്നി.
വെസ്റ്റമിനിസ്റ്റർ നഗര ത്തിലെ മാഡം തുസാഡ്സ് മെഴുക് മ്യൂസിയത്തിൽ ചാൾസ് ഡിക്കെൻസിനൊപ്പമുള്ള കാരൂരിന്റെ പുഞ്ചിരിപൊഴിച്ചുനിൽക്കുന്ന മനോഹരമായ ഫോട്ടോ കൗതുകമുണർത്തുന്നു.അവിടെ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ശില്പങ്ങളുണ്ട്. വായനക്കിടയിൽ അധികം പുളകംകൊള്ളിക്കാതെ ഗാഢമായി ആലിംഗനം ചെയ്തുപോകുന്നവരെയും വരച്ചുകാട്ടുന്നു.
യാത്രകൾ വെറും യാത്രകളല്ല. അത് ആത്മാവിലേക്കുള്ള യാത്രകളെന്ന് എഴുതിയത് വിഖ്യാത എഴുത്തുകാരൻ കസൻദ് സാക്കീസാണ്. സാഹിത്യ സാംസ്കാരിക മേഖലയിൽ പന്ത്രണ്ട് രംഗങ്ങളിൽ കയ്യൊപ്പ് ചാർത്തിയിട്ടുള്ള, ഇംഗ്ലീഷ് മലയാളം 68 പുസ്തകങ്ങൾ 67 രാജ്യങ്ങളിൽ ജീവിച്ചിട്ടുള്ള കാരൂർ രചനകൾ അത് നോവൽ, കഥ എന്തായാലും വായനക്കാരന് നൽകുന്നത് അനുഭവപാഠങ്ങങ്ങളാണ്.
ഇന്ത്യയിലെ പുണ്യന ദികളായ ഗംഗയും യമുനയും ഹിമാലയത്തിലെ ഹിമധൂളികളും ഹിമകട്ടകളുമുള്ള ബ്രഹ്മപുത്രയൊക്കെ കാരൂർ കണ്ടതു പോലെ ഇംഗ്ലണ്ടിന്റെ ഐശ്വര്യദേവതയായ ലണ്ടൻ നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ ഒഴു കുന്ന തെംസ് നദി ലണ്ടൻ നിവാസികളുടെ ദാഹശമനിയും ഹൃദയത്തുടിപ്പ് മാത്രമല്ല ഈ ജനതയ്ക്ക് കിട്ടിയ പുണ്യമെ ന്നെഴുതിയത് നദികളെ ആദരിക്കാൻ പഠിക്കണമെന്നുള്ള ഒരു സന്ദേ ശമാണ്.
ഈ കൃതി വായിക്കുമ്പോൾ അറിവിന്റെ ലോകത്തേക്കാണ് നമ്മെ നയിക്കുന്നത്. അതിന് കേവലം വായന പറ്റില്ല. ആധികാരികമായ പഠനമുണ്ടെങ്കിലേ തീഷ്ണമായി വിശദീകരിക്കാൻ സാധിക്കു. കാലത്തിന്റെ കരവിരുതുപോലെ വിജ്ഞാനവും ഭാവനയും ഭാഷയും പരസ്പരം കൈകോർത്തു നിൽക്കുന്നു.
ഇതുപോലെ യുള്ള ഒരു രചനാരീതി മലയാളത്തിലുണ്ടോ എന്നറി യില്ല. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനിൽ ശാസ്ത്ര സാഹിത്യകലാരംഗത്തുള്ള ധാരാളം മ്യൂസിയങ്ങൾ മനുഷ്യ മനസിനെ മാറ്റിമറിക്കുന്ന വിധം നഗരവാസികളുടെ കാണപ്പെട്ട ദൈവങ്ങളാണ്.
ലണ്ടൻ നഗരത്തെ തഴുകിയൊഴുകുന്ന തെംസ് നദിയിലേക്ക് നോക്കിയാൽ അവിടുത്തെ നഗരവാസികളുടെ ആത്മാവ് ഒരു കണ്ണാടിയിലെന്നപോലെ വിശുദ്ധമായി തെളിയുന്നത് കാണാം. തെംസ് നദിയുടെ പാലത്തിൽ നിന്ന് വടക്കോട്ട് നോക്കിയാൽ, അതിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന എഡി 960ൽ ഗോഥിക് മാതൃകയിൽ നിർമ്മിച്ച വെസ്റ്റ് മിനിസ്റ്റർ ആബെ കാണാം.
നദിയുടെ ഇരുകരകളിൽ വൻസൗധങ്ങളും പച്ചില മരങ്ങളും പൂന്തോപ്പുകളും പ്രകൃതിരമണീയങ്ങളായ മായകാഴ്ചകളാണ്. ഗ്രാമത്തിലേക്ക് വരുമ്പോൾ ഓറഞ്ചും ആപ്പിളും മുന്തിരിത്തോപ്പുകളുംകൊണ്ട് ഫലസമൃദ്ധമാണ് തെംസ് നദിയുടെ തീരങ്ങൾ. തെംസ് നദിയെപ്പറ്റി പറയുമ്പോൾ കാരൂർ തന്റെ ജന്മനാടായ ആലപ്പുഴയും അഷ്ടമുടിക്കായലുമൊക്കെ ഒരു നൊസ്റ്റാൾജിക് ചിത്രംപോലെ പറയുന്നു.
""പാശ്ചാത്യരാജ്യത്തുള്ള യുവതിയുവാക്കളെ സംബന്ധിച്ചിടത്തോളം 18 വയസ് കഴിഞ്ഞാൽ അവർ കൂടുതലായി മാതാപിതാക്കളെ ആശ്രയിക്കാതെ''എന്തെങ്കിലും ജോലി ചെയ്ത് സ്വന്തം ജീവിതം കെട്ടിപ്പടുക്കാ റാണുള്ളത്.
തെംസ് നദിയുടെ മനോഹരതീരത്ത് ആകാശത്തോളം ഉയർന്നു നിൽക്കുന്ന ബ്രിട്ടന്റെ സൗന്ദര്യ ശില്പമായ ലണ്ടൻ ഐൽ കയറി നോക്കിയാൽ ബ്രിട്ടീഷ് പാർലമെന്റ് മന്ദിരവും ബിഗ് ബെനും വെസ്റ്റ് മിനി സ്റ്റർ ആബെ യും ബക്കിംഗാം കൊട്ടാരവും ടവർ ബ്രിഡ്ജുമെല്ലാം കാണാം.
ലണ്ടന്റെ യഥാർഥ സൗന്ദര്യം കാണാൻ സൗത്ത് പാർക്കിലുള്ള ഷാർദ് എന്ന ആകാശഗോപുരത്തിൽ കയറി ചുറ്റിനും നോക്കിയാൽ മതി. അതിന്റെ ഓരോ നിലകളിലും ആകർഷകമായ ധാരാളം ചിത്രങ്ങളുണ്ട്.
ഇംഗ്ലണ്ടിലെ ഏറ്റവും പൊക്കമുള്ള ഷാർദിൽ കേറിയാൽ ലണ്ടൻ നഗരം ഒരു ഹെലികോപ്ടറിൽ ഇരുന്ന് കാണുന്ന അനുഭവവും പ്രതീതിയുമാണ്. വിക്ടോറിയ രാഞ്ജി അധികാരത്തിലിരിക്കു മ്പോൾ,1854ൽ കോളറ പിടിപെട്ട് നൂറുകണക്കിന് ആളുകൾ മരിച്ചത് തെംസ് നദിയുടെ വീരഗാഥകൾക്കൊപ്പം നഷ്ടങ്ങളുടെയും ദു:ഖങ്ങളുടെയും കഥകളാണ് പറയുന്നത്.
അതിന് ശേഷം തെംസ് നദി മലിനമാക്കുന്നവർക്കെതിരെ കർശന നിയമങ്ങളുണ്ടാക്കി മാലിന്യമെറിയുന്ന വരെ രാജ്ഞി ജയിലിലടച്ചു. കേരളം എന്തിനും ഒന്നാം സ്ഥാനമെന്ന് വീമ്പളക്കുന്നവർ 1924ലെങ്കിലും വിക്ടോറിയ രഞ്ജിയെ മാതൃകയാക്കണം.
1824ൽ തീർത്ത നാഷണൽ ഗാലറിയിലെ ബ്രിട്ടന്റെ ചരിത്ര സ്മരണകൾ നിറഞ്ഞുനിൽ ക്കുന്ന ഹൃദയ ഹാരിയായ ചിത്രങ്ങളെപ്പറ്റിയും, രാജഭരണത്തിന്റെ ആരംഭകാലം മുതലുള്ള യുദ്ധങ്ങൾ നിറഞ്ഞ ചിത്രങ്ങളും ബ്രിട്ടന്റെ സാഹസിക ജീവതവുമാണ് ആർട്ട് മ്യൂസിയത്തിൽ നമ്മുടെ കഥാകാരൻ പങ്കുവയ്ക്കുന്നത്.
ഇംപീരി യൽ വാർ മ്യൂസിയത്തിലെ യുദ്ധത്തിന്റെ ഭയാനകമായ ചിത്രങ്ങളും കൂറ്റൻ പീരങ്കികളും പടക്കോപ്പുകളും ബ്രിട്ടന്റെ യുദ്ധമുഖത്തെ വീരസാഹസികമായ ചിത്രങ്ങളും വളരെ ലളിതമായ ഭാഷയിൽ ചിത്രീകരിക്കുന്നു. ട്രഫാൽഗർ ചത്വരത്തിന്റെ മുന്നിൽ നിന്ന്, നെപ്പോളിയനെ തോൽപ്പിച്ച നെൽസന്റെയും ലോർഡ് വെല്ലിംഗ്ടന്റെയും അക്കാലത്തെ ബ്രിട്ടീഷ് രാജാവായ ജോർജ് മൂന്നാമന്റെയും വീരസാഹസിക കഥകൾ അദ്ദേഹം അതിമനോഹരമായി വർണിക്കുന്നു.
ബ്രിട്ടന്റെ നാവിക മേധാവിത്വവും കപ്പൽ പടയുമാണ് പല യുദ്ധങ്ങളിലും അവർക്കു ഉജ്ജ്വലമായ വിജയം നേടിക്കൊടുത്തത്. ഇംഗ്ലണ്ടിന്റെ വികസന ചരിത്രം വരച്ചു വെയ്ക്കുമ്പോൾ അദ്ദേഹം നമ്മുടെ രാജ്യത്തിലെ വികസന ശില്പികളായ മെട്രോമാൻ ഇ. ശ്രീധരനെപ്പോലുള്ളവരുടെ നാമധേയവും ഈ യാത്രാവിവരണ ഗ്രന്ഥത്തിൽ പങ്കുവയ്ക്കുന്നുണ്ട്.
തെംസ് നദിയുടെ തീരത്ത് ലോകത്തിന്റെ സർവ്വാധിപത്യം എന്നിലെന്ന ഭാവത്തിൽ നിൽക്കുന്ന അതിമനോഹരമായ വെസ്റ്റ് മിനിസ്റ്റർ പാർലമെന്റ് മന്ദിരം യുനെസ്കോയുടെ അടയാളപ്പെടുത്ത പ്പെട്ട ലോക പൈതൃകങ്ങളിലൊന്നാണ്.
വെസ്റ്റ് മിനിസ്റ്റർ പാലസായി അറിയപ്പെടുന്ന ഈ കെട്ടിടം പണിതുയർത്തിയത് ജനങ്ങ ളുടെ പ്രിയങ്കരനായ വിശുദ്ധ എഡ്വേർഡ് രാജാവാണ് (10031066). ഇംഗ്ലണ്ടിലെ 45 ശതമാനം ട്രെയിനുകളും ഓടുന്നത്, ഭൂമിക്കടിയിലൂടെ നിർമ്മിച്ച തുരങ്കപ്പാതയായ ഭൂഗർഭ (ടണൽ) ലിലൂടെയാണ്.
തെംസ് നദിയുടെ വിശുദ്ധ പശ്ചാത്തലത്തിൽ, തല ഉയർത്തി നിൽക്കുന്ന ബക്കിംഗാം കൊട്ടാരം, ടവർ ഓഫ് ലണ്ടൻ, വെസ്റ്റ് മിനിസ്റ്റർ ആബെ, ഹാംറ്റൻ കോർട്ട്, സെന്റ് പോൾ കത്തി ഡ്രൽ, ബിഗ് ബെൻ, വിൻസർ കാസിൽ, ആർട്ട് ഗാലറികൾ, വില്യം ഷേക്സ്പിയറിന്റെ ഭവനത്തിലേക്ക് ഡോ.ജോർജ് ഓണക്കുറുമായുള്ള യാത്ര, ഓക്സ് ഫോർഡ്, കേംബ്രിഡ്ജ്, ഗ്ലോബ് തീയേറ്റർ തുടങ്ങി നരവംശ ശാസ്ത്ര ബഹിരാകാശത്തിലെത്തി നിൽക്കുന്ന അത്യന്തം ആകർഷ കങ്ങളായ വിവരണങ്ങളാണ് "കാലം മായ്ക്കാത്ത ലണ്ടനിലെ പൈതൃക കാഴ്ചകളായി' നമുക്ക് മുമ്പിൽ അവതരിക്കുന്നത്. ഈ കൃതി വായിക്കുന്നവർക്ക് ലണ്ടനിൽ പോകണോ ഒന്നുകൂടി കണ്ടാലോ എന്ന് തോന്നും.
അഡ്വ. പാവുമ്പ സഹദേവൻ
ഇങ്ങനെയും ചില മനുഷ്യർ
ജോസ് കേളം പറന്പിൽ സിഎംഐ
പേജ്: 104 വില: ₹180
ഭൂമിക ബുക്സ്, തൃശൂർ
ഫോൺ: 949
Sacred Secularity
ഡോ. മൈക്കിൾ പുത്തൻതറ
പേജ്: 102 വില: ₹299
വിൻകോ ബുക്സ്,
കോട്ടയം. ഫോ
മൗനമേഘം
വിജയൻ വിശ്വനാഥൻ
പേജ്: 98 വില: ₹130
പ്രഭാത് ബുക്ക്
ഹൗസ്, തിരുവനന
മഴ നനയുന്ന പൂച്ച, 18 ക്ലാസിക് കഥകൾ
വിവർത്തനം:
വി. രവികുമാർ
പേജ്: 164 വില: ₹250
ഐറിസ് ബുക്സ്, തൃശൂർ
നന്മമരങ്ങൾ
ഡോ. സിറിയക് തോമസ്
പേജ്: 184 വില: ₹230
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 807
ആത്മാവിലും സത്യത്തിലും
ഓംറാം
പരി: ഡോ. മൈക്കിൾ പുത്തൻതറ
പേജ്: 192 വില: ₹150
പ്രഭാത് ബുക്ക്
എഴുമറ്റൂരിന്റെ അവതാരികകൾ
ഡോ. എഴുമറ്റൂർ രാജരാജവർമ
പേജ്: 268 വില: ₹400
പ്രഭാത് ബുക്ക് ഹൗസ്, തി
Its Him
ജോ മാന്നാത്ത് എസ്ഡിബി
പേജ്: 224 വില: ₹260
ഡോൺബോസ്കോ
റിന്യൂവൽ സെന്റ
ദുഃഖപുഷ്പങ്ങൾ
സുരേഷ് മഠത്തിപ്പറന്പ്
പേജ്: 72 വില: ₹100
പ്രഭാത് ബുക്ക് ഹൗസ്,
തിരു
ഉയിരടയാളങ്ങൾ
എഴുത്തുകാരൻ
വിനീത് വിശ്വദേവ്
പ്രസാധകർ
സൈകതം ബുക്ക്സ്
വി
ആർമണ്ടച്ചന്റെ ധ്യാനവിചാരങ്ങൾ
എഡി: ബിജു ഇളന്പച്ചംവീട്ടിൽ കപ്പൂച്ചിൻ
പേജ്: 216 വില: ₹250
ആത്മ ബുക്സ്,
പുസ്തകത്താളിലെ ചിത്രശലഭം
അഹമ്മദ് ഖാൻ
പേജ്: 96 വില: ₹190
ചിന്താ പബ്ലിഷേഴ്സ്, തിരുവനന്തപുരം
ഇത്രമേൽ നീയെന്നെ സ്നേഹിക്കുന്നുവല്ലോ
ഫാ. സൈമൺ വള്ളോപ്പിള്ളി
പേജ്: 112 വില: ₹160
ആത്മ ബുക്സ്, കോഴിക്കോട്
ഔട്ട് ഓഫ് റേഞ്ച്
നന്ദകുമാർ പയ്യന്നൂർ
പേജ്: 52 വില: ₹125
സുജിലി പബ്ലിക്കേഷൻസ്, കൊല്ലം<
സത്യവും നീതിയും ഗാന്ധിയുടെ കാഴ്ചപ്പാടിൽ
ഡോ. ഗൂഡല്ലൂർ എം.ജെ. ചെറിയാൻ
പേജ്: 150 വില: ₹192
പൂർണോദയ ബുക് ട്രസ്റ്റ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.