ഉത്ഥിതൻ
ഉത്ഥിതൻ
പ്രദീപ്തമാണാ നാളുകൾ,
ക്രിസ്തുവിൻ പീഢ നാളുകൾ,
ദൈവപുത്രൻ വന്നുഭൂവിൽ,
പാപമെല്ലാം പോക്കിടാനായ്!
പാപമൂറ്റംകൊണ്ടു മാനുജ
രേറ്റിക്രിസ്തുവെ കുരിശതിൽ!

അന്നു കന്നത്തടിച്ച കൈകൾ,
മുൾക്കിരീടം ചാർത്തിയോർ,
മുഖത്തു തുപ്പി, നിന്ദിച്ച വദനങ്ങ
ളാർത്തുയേവമതി രൂക്ഷമോടെ,
ക്രൂശിലേറ്റി കൊന്നിടാനായ്!

ഹായെത്ര മധുരമായ് ചുംബിച്ചു യൂദാസ്,
കാട്ടിക്കൊടുത്തു കയ്യേറിടാനായ്!
എവിടെയാ മഹാപുരോഹിതന്മാർ,
ഫരിസേയർ, ശാസ്ത്രി വൃന്ദങ്ങളെല്ലാം?
അപരാധമൊന്നൊന്നായ് ചാർത്തിയവ
രേല്പിച്ചു കൊന്നിടാനായി നീചർ!!

അന്യായമായ് വിധി ചെയ്ത പീലാത്തോസെ,

കൈ കഴുകിയാൽ നീതിമാനായിടുമോ?!
മതത്തിനും രാഷ്ട്രീയപ്രേരണയ്ക്കു
മടിപ്പെട്ടു നിൻസ്ഥാന മോഹത്തിനാ
യേല്പിച്ചു കുരിശിൽ തറച്ചിടാനായ്!!

പലകുറി കുത്തിയാ വിലാപ്പുറത്ത്,
മരണം വഴിമാറി നില്ക്കുന്നു ദൂരെ!
ഇറ്റിറ്റു വീഴുമാ രക്തത്തുള്ളികൾതൻ,
വഴിതേടിയെത്തുന്ന കൂനനുറുമ്പുകളും,
ഗതിമാറിപ്പോകുന്നവറ്റയെല്ലാ മിതു
നീതിമാന്‍റെ രക്തമെന്നറിഞ്ഞതിനാൽ!

പാപത്തെപോക്കുവാൻ വന്നവനെ,
പാപിയേപ്പോൽ കൊന്നു മരക്കുരിശ്ശിൽ!
മരണത്തെ ജയിച്ചവനുത്ഥിതനായ്,
വീണ്ടും വരുമെന്നുറപ്പു നല്കി!!

useful_links
story
article
poem
Book