പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
Monday, January 16, 2017 3:49 AM IST
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങൾ വരെ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യ ഫാഷൻ ലോകത്ത് വളരെ വേഗതയിൽ കുതിക്കുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെ 2017ലെ ഇന്ത്യയിലെ സ്പ്രിങ്–സമ്മർ കളക്ഷൻ ട്രെൻഡ് എന്താകുമെന്ന് ഫാഷൻ വിദഗ്ദർ ഉറ്റുനോക്കുന്നുണ്ട്. ഡിസംബറിന്റെ തണുപ്പിൽ നിന്നും വേനൽക്കാലത്തേ ക്കുള്ള ഒരു യാത്രയിലാണ് ഇന്ത്യൻ ഫാഷൻ ലോകം. അതുകൊണ്ടു വരുന്ന സീസണിൽ തരംഗമാകാൻ പോവുന്ന ചില കീ ഐറ്റംസ് ഇപ്പോൾ തന്നെ വിപണിയിൽ ഇറക്കി കഴിഞ്ഞു. 2017–ലെ ഫാഷൻ ലോകത്തിന്റെ തീം റോ കോസ്റ്റ് ആണ്. തീം പ്രകാരം ബേസിക് നിറം ബ്ലൂവും നാച്യൂറൽ മെറ്റിരിയലുമാകും ഈ വർഷം വിപണിയിൽ വാഴുക.

സീസണിലെ താരങ്ങൾ

തണുപ്പുകാലത്തെ കട്ടികൂടിയ വസ്ത്രങ്ങളിൽ നിന്നും ചൂടുകാലത്തെ അയഞ്ഞ വസ്ത്രങ്ങളിലേക്ക് പോകുമ്പോൾ വുമൺസ് വെയറിൽ പ്രധാനമായും വരുന്നത് ഓഫ് ഷോൾഡർ സ്റ്റൈൽസ് ആണ്. ഇത് ഇപ്പോൾ തന്നെ വിപണിയിൽ എത്തിക്കഴിഞ്ഞു. ഇത് തന്നെയാണ് 2017–ലെ പ്രധാന ട്രെൻഡും. ബോഹിമിയൻ സ്റ്റൈലിൽ ഉള്ള അയഞ്ഞ പാസ്റ്റൽ ടോപ്പാണ് മറ്റൊരു താരം. നീളൻ സ്ലീവുകളുള്ള ക്രോപ്പ്ഡ്, മിഡ്രിഫ് ടോപ്പുകളും മാച്ചിംഗ് ഫുൾ ലെഗ്ത് സ്കേർട്ടുകളുമായിരിക്കും സീസണിൽ ഏറ്റവും പ്രിയങ്കരമാകുമെന്നാണ് കണക്കുകൂട്ടലുകൾ.

പ്രെയറി ഡ്രസ്സുകളും എലൈൻ സ്കേർട്ടുകളും വലിയ കഴുത്തുള്ള പോയറ്റ് ബ്ലൗസുകളുമാവും സീസണിലെ മറ്റ് താരങ്ങൾ. ഇവയിൽ പലതും സമ്മർസ്പ്രിംഗ് സീസൺ സ്റ്റോറുകളിൽ എത്തിക്കഴിഞ്ഞു.
ഈ സീസണിലെ മറ്റൊരു പ്രധാന ആകർഷണമായിരിക്കും ട്രാൻസ്പെരന്റ് ടോപ്പുകൾ. ഫാബ്രിക്ക് മെറ്റീരിയലുകളിൽ ചെയ്യുന്ന പെയിന്റ് സ്പ്ലാറ്റർ പ്രിന്റുകൾ വിപണിയിൽ തരംഗം സൃഷ്‌ടിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ഫാഷൻ വിദഗ്ധരുടെ അഭിപ്രായം. കാരണം വിപണിയിൽ ഇറങ്ങിത്തുടങ്ങിയപ്പോൾ തന്നെ ഇതിന് ആവശ്യക്കാരും ഏറെയാണ്. ഫ്ളോറൽ ടെക്സ്ചർ, ഫ്ളോറൽ പ്രിന്റിനോടും താല്പര്യമുള്ളവർ അനേകരാണ്. മോഡേൺ കോഡാണെങ്കിലും ക്ലാസിക്ക് ലുക്ക് ഇതു അണിയുമ്പോൾ ലഭിക്കും എന്നതാണ് ഈ ഡിസൈനിനെ ഫാഷൻ ലോകത്തു ആകർഷണീയമാക്കുന്നത്.

നിറക്കൂട്ടിലെ വൈവിധ്യങ്ങൾ

പുതിയ സീസണിലെ നിറങ്ങൾക്ക് അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. സ്കിൻ ടോൺ മാത്രമല്ല 2017 സീസണിൽ നിറങ്ങൾ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം. റോ കോസ്റ്റ് ടിം ബേസിക് കളർ ബ്ലൂവായതുകൊണ്ട് നേവി ബ്ലൂ മുതൽ ഇൻഡിഗോ തുടങ്ങി മിഡ്–ഫേഡഡ് സീഗ്ലാസ് നിറങ്ങളുമായിരി ക്കും പ്രധാനമായും വിപണി കീഴടക്കുക. കാണുമ്പോൾ തന്നെ മനസ്സിൽ കുളിർമജനിപ്പിക്കുന്ന ഇക്കോഫ്രണ്ട്ലി കളറുകളാണ് പ്രധാനമായും ഈ സീസണിൽ ഉപയോഗിക്കുക. കടലിന്റെ കുളിർകാറ്റ് പകർന്ന് നേവി ബ്ലൂവും ബ്ലൂവിന്റെ വിവിധ ഭേദങ്ങൾ വരുന്ന നിറങ്ങളും പ്രകൃതിയുടെ പച്ചപ്പു പകരാൻ ഇളംപച്ച നിറവും 2017നെ കീഴടക്കാൻ പോകുന്നവയാണ്. ഇവ കൂടാതെ ഓറഞ്ച്, റെഡ്, ലാവാ ഓറഞ്ച്, ആപ്രികോട്ട്, സെറിസ് പിങ്ക്, ജുണിപ്പർ ക്രീം എന്നിവയാണ് സമ്മർ സ്പ്രിങ് കളക്ഷനിലെ പ്രധാന നിറവൈവിധ്യങ്ങൾ. എർത്തിലി കളേഴ്സായ ബ്രൗൺ, ഒലീവ്, അക്വ, മസ്റ്റാർഡ് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയായിരിക്കും.


തുണിയിലെ മാജിക്

മുൻകാലങ്ങളിലേത് പോലെ സമ്മർ സ്പ്രിങ് സീസണിൽ ആവശ്യക്കാർ ഏറെയുണ്ടാവുക സോഫ്റ്റ് മെറ്റീരിയൽസിനാണ്. ലേസ്, ടഫേറ്റ, ഷിഫോൺ, ഓപ്പൺവർക്ക്സ് നെറ്റിന്റെ വകഭേദങ്ങളായ ജൂട്ട് നെറ്റിംഗ്, ഷിയർ നെറ്റിംഗ്, ഐലെറ്റ്, വാഷ്ഡ് സിൽക്ക്, കോട്ടൺ വോയിൽ, ക്രോഷെ എന്നിവയായിരിക്കും വരുന്ന സീസണിലെ ഫാഷൻ പ്രേമികളുടെ ഇഷ്‌ട മെറ്റീയിരിയലുകൾ. അതുപോലെ തന്നെ ഫാഷൻ ലോകത്തെ ഏറ്റവും സർഗാത്മകമായ വിഭാഗമാണ് ഗ്രാഫിക്സ്. പാം ട്രീസ്, സ്പാനിഷ് ടൈൽസ്, പോൽക ഡോട്ട്സ്, ഫ്ളോറൽസ്, പാറ്റ്ച്ച് വർക്ക്, ഫോക്ക്ലോറിക്ക് പ്രിന്റ്, കളർ ബ്ലോക്കിംഗ്, പാറ്റേൺ ബ്ലോക്കിംഗ് എന്നിവ അടുത്ത സീസണിൽ വസ്ത്രങ്ങളിൽ നിറഞ്ഞാടുന്ന ട്രെൻഡ് സെറ്ററുകളായിരിക്കും.

വിപണിയിലെ ചില കീ ഐറ്റംസ്

ക്രോസ് ഒവർ ടോപും ലാർജ് സ്ലീവ്, ഓഫ് ദ ഷോൾഡർ ടോപ്, ക്രോപിഡ് അല്ലെങ്കിൽ മിഡ്റീഫ് ടോപും ഫുൾ ലെന്ത് സ്കേർട്ട്, കഫ്റ്റൻ രീതിയിലുള്ള മാക്സി ഡ്രസും വൈഡർ സ്ലീവ്, പ്രേരി ഡ്രസും എ ലൈൻ സ്കർട്ട്, പോയറ്റ് ബൗസും ഹൈയർ നെക്ലൈൻ, ഏപ്രോൺ ടോപ്, ബോക്സി ജാക്കറ്റ്, റാപ് സ്കേർട്ട്, സ്ലിപ് ഡ്രസ് തുടങ്ങിയവയാണ് ഇപ്പോൾ വിപണിയിലുള്ള ചില കീ ഐറ്റംസാണ്.

തയാറാക്കിയത്: അരുൺ ടോം
മൃദു മുരളി, ഫ്രീലാൻസ് ഫാഷൻ ഡിസൈനർ/സ്റ്റൈലിസ്റ്റ്, ബംഗളൂരൂ.