പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകാം
* മുട്ടവെള്ള, മൽസ്യം, കോഴിയിറച്ചി, പയറുവർഗങ്ങൾ, പാലുത്പന്നങ്ങൾ എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
* ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയറുവർഗങ്ങൾ. ഇതിൽ നാരുകൾ ധാരാളമുള്ളതിനാൽ ദീർഘനേരത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നലുണ്ടാകും.
* ഒമേഗ 3 ഫാറ്റിആസിഡുകൾ ധാരാളമുള്ള മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
* മാംസത്തിന്റെ ഗുണനിലവാരത്തിൽ മുന്നിൽ നിൽക്കുന്നതാണ് മുട്ടവെള്ള. ഇത് ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
മുട്ടവെള്ളയും പച്ചക്കറികളും ചേർത്ത് തയ്യാറാക്കുന്ന ഓംലെറ്റ് ഇടനേരാഹാരമായി ഉൾപ്പെടുത്താം.
* പച്ചക്കറികൾ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ വളരെ ഗുണകരമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണിത്.
ഒരു ദിവസം 350ഗ്രാം പച്ചക്കറി എങ്കിലും ഉൾപ്പെടുത്തണം.
* ലഘുഭക്ഷണത്തിനായി പച്ചയായ സാലഡുകൾ ഉപയോഗിക്കാം. പച്ചക്കറികളും പഴങ്ങളും കൂട്ടിച്ചേർത്ത സ്മൂത്തികളോ, പച്ചക്കറി സൂപ്പായോ ഉപയോഗിക്കാം.
ഒഴിവാക്കേണ്ട ആഹാരങ്ങൾ
ശുദ്ധീകരിച്ച അന്നജം (മൈദ ആഹാരം), വെള്ള ബ്രെഡ്, ബേക്കറി പലഹാരങ്ങൾ, വെണ്ണ, നെയ്യ്, കോള പാനീയങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ചുവന്ന ഇറച്ചികൾ (ബീഫ്, മട്ടൻ, പോർക്ക്), ഷെൽ മത്സ്യങ്ങൾ, ബോട്ടിൽ സ്മൂത്തികൾ, ബിസ്ക്കറ്റുകൾ, കുക്കീസുകൾ, ഫാസ്റ്റ് ഫുഡുകൾ, പ്രോസസ് ചെയ്ത ആഹാരങ്ങൾ, കിഴങ്ങുവർഗങ്ങൾ, എണ്ണയിൽ വറുത്തുപൊരിച്ച ഭക്ഷണങ്ങൾ, മദ്യപാനം, പുകവലി.
വ്യായാമം, യോഗ
ഭക്ഷണ നിയന്ത്രണം കൊണ്ടുമാത്രം ശരീരഭാരം കുറയില്ല. ശാരീരികാധ്വാനം ഇല്ലാത്ത അവസ്ഥയെ അതിജീവിക്കുക എന്നത് പ്രധാനമാണ്. മാനസികാരോഗ്യത്തിന് മെഡിറ്റേഷൻ, യോഗ എന്നിവ സ്വീകരിക്കുക.
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.