അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​ൻ ഇ​ന്‍റ​ർ​മി​റ്റ​ന്‍റ് ഫാ​സ്റ്റിം​ഗ്
Wednesday, February 26, 2025 1:33 PM IST
അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​ന്‍ ഇ​ന്ന് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു ഡ​യ​റ്റിം​ഗ് രീ​തി​യാ​ണ് ഇ​ട​വി​ട്ടു​ള്ള ഇ​ന്‍റ​ര്‍​മി​റ്റ​ന്‍റ് ഫാ​സ്റ്റിം​ഗ്. ഒ​രാ​ള്‍ 8 മ​ണി​ക്കൂ​ര്‍ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ട് ശേ​ഷി​ക്കു​ന്ന 16 മ​ണി​ക്കൂ​ര്‍ ഉ​പ​വ​സി​ക്കു​ന്ന രീ​തി​യാ​ണി​ത്.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന 8 മ​ണി​ക്കൂ​ര്‍ സൈ​ക്കി​ള്‍ എ​ങ്ങ​നെ വേ​ണ​മെ​ന്ന​ത് ഇ​ഷ്‌​ടാ​നു​സ​ര​ണം തെ​ര​ഞ്ഞെ​ടു​ക്കാം.

ഇ​ന്‍റ​ര്‍​മി​റ്റ​ന്‍റ് ഫാ​സ്റ്റിം​ഗ് രീ​തി​ക​ൾ

* ദി​വ​സം 12 മ​ണി​ക്കൂ​ര്‍ ഉ​പ​വാ​സം

12 മ​ണി​ക്കൂ​ര്‍ ഉ​പ​വാ​സം ഏ​റ്റ​വും എ​ളു​പ്പ​മാ​കു​ന്ന​ത് ഉ​പ​വാ​സ സ​മ​യ​ത്തി​ൽ ഉ​റ​ക്കം കൂ​ടി ഉ​ള്‍​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ്.

ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രു വ്യ​ക്തി​ക്ക് രാ​ത്രി 7 മ​ണി​ക്കും രാ​വി​ലെ 7 മ​ണി​ക്കും ഇ​ട​യി​ല്‍ ഉ​പ​വ​സി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കാം.

· 16 മ​ണി​ക്കൂ​ര്‍ ഉ​പ​വാ​സം

ഒ​രു ദി​വ​സം 16 മ​ണി​ക്കൂ​ര്‍ ഉ​പ​വാ​സം, 8 മ​ണി​ക്കൂ​ര്‍ ഭ​ക്ഷ​ണം.

· ആ​ഴ്ച​യി​ല്‍ 5 ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ച്ച് ര​ണ്ട് ദി​വ​സം ഉ​പ​വാ​സം.

· ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ഉ​പ​വ​സി​ക്കു​ന്ന രീ​തി


· 24 മ​ണി​ക്കൂ​ര്‍ ഉ​പ​വാ​സം.

ഗു​ണ​ങ്ങ​ള്‍

· ശ​രീ​ര​ഭാ​രം കു​റ​യ്ക്കാം
· ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും വി​സ​റ​ല്‍ ഫാ​റ്റ് (ബെ​ല്ലി ഫാ​റ്റ്) കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കാം

· ഇ​ന്‍റ​ര്‍​മി​റ്റ​ന്‍റ് ഫാ​സ്റ്റിം​ഗ്

ഇ​ന്‍​സു​ലി​ന്‍ പ്ര​തി​രോ​ധം കു​റ​യ്ക്കു​ന്നു. ടൈ​പ്പ് 2 പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്

· ആ​ൽ​സ്ഹൈ​മേ​ഴ്സ്, പാ​ര്‍​ക്കി​ന്‍​സോ​ണി​സം, സ്‌​ട്രോ​ക് എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, ഉ​യ​ര്‍​ന്ന കൊ​ള​സ്‌​ട്രോ​ള്‍ എ​ന്നി​വ​യെ നി​യ​ന്ത്രി​ച്ച് ഹൃ​ദ​യ​ത്തെ സം​ര​ക്ഷി​ക്കു​ന്നു.

· ആ​യു​ര്‍​ദൈ​ര്‍​ഘ്യം വ​ര്‍​ധി​പ്പി​ക്കു​ന്നു.

· കാ​ന്‍​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തി​രു​വ​ന​ന്ത​പു​രം.