ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ അ​മി​ത സം​ര​ക്ഷ​ണ​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ള്‍
Monday, January 20, 2025 3:19 PM IST
അ​മി​ത സം​ര​ക്ഷ​ണ​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ള്‍:

അ​മി​ത​മാ​യി നി​യ​ന്ത്രി​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ളി​ല്‍ വ​ള​ര്‍​ന്ന കു​ട്ടി​ക​ള്‍ പ​ല​പ്പോ​ഴും നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു.

അ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​വ:

· ഉ​ത്ക​ണ്ഠ​യും പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ര​ന്ത​ര​മാ​യ ഭ​യ​വും.
· പു​തി​യ​തോ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​തോ ആ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ള്‍ വി​ട്ടു​മാ​റി നി​ല്‍​ക്കു​ന്ന പെ​രു​മാ​റ്റ രീ​തി​ക​ള്‍.

· തീ​രു​മാ​ന​മെ​ടു​ക്കു ന്ന​തി​നു മ​റ്റു​ള്ള​വ​രെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ക.
· സ്വ​ന്തം ആ​ഗ്ര​ഹ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യാ​നു​ള്ള ബു​ദ്ധി​മു​ട്ട്.

· സ​മ​പ്രാ​യ​ക്കാ​രു​മാ​യു​ള്ള സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ല്‍ ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ്.
· മ​റ്റു​ള്ള​വ​ര്‍ ക​ളി​യാ​ക്കു​മോ എ​ന്ന പേ​ടി​യി​ല്‍ നി​ല​കൊ​ള്ളു​ക.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വ​ള​രു​ന്ന കു​ട്ടി​ക​ളി​ല്‍ പ​ല​പ്പോ​ഴും സ്വ​യം നി​യ​ന്ത്ര​ണ ത്തി​ന്‍റെ അ​ഭാ​വം മൂ​ലം പ​രി​ധി​വി​ട്ട രീ​തി​യി​ലേ​ക്ക് ജീ​വി​ത​രീ​തി മാ​റാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​മി​ത സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​യ്യേ​ണ്ട​തെ​ന്ത്?

· നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ളും അ​തി​ന്‍റെ ഫ​ല​വും സ്വ​യം ഏ​റ്റെ​ടു​ക്കു​ക.
· സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ പ​രി​ധി നി​ശ്ച​യി​ക്കു​ക.


· സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഒ​രു വ്യ​ക്തി​ഗ​ത ദി​ന​ച​ര്യ പാ​ലി​ക്കു​ക.
· മ​റ്റു​ള്ള​വ​രോ​ടു​ള്ള ഇ​ട​പെ​ട​ല്‍ ഒ​രു പ​രി​ധി​വ​രെ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍​ക്കാ​യി സ​മ​യം മാ​റ്റി​വ​യ്ക്കു​ക.

· മാ​താ​പി​താ​ക്ക​ളെ അ​വ​ര്‍​ക്ക് താ​ത്പ​ര്യ​മു​ള്ള വി​നോ​ദ പ്ര​വൃ‍​ത്തി​യി​ല്‍ ഏ​ര്‍​പ്പെ​ടാ​നും സ​മ​പ്രാ​യ​ക്കാ​രു​മാ​യു​ള്ള ആ​ശ​യ വി​നി​മ​യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.

· ജീ​വി​ത​ത്തെ തൃ​പ്തി​ക​ര​മാം​വി​ധം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു ന്ന​തി​നാ​യി സെ​ൽ​ഫ് കെ​യ​ർ, സെ​ൽ​ഫ് ല​വ് എ​ന്നി​വ കൂ​ടി പ​രി​ഗ​ണി​ക്കു​ക.

· നി​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​രു​ക​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ ബോ​ധ്യ​മു​ണ്ടാ​യി​രി​ക്ക​ണം. അ​തി​ല്‍ ഉ​റ​ച്ചു​നി​ന്ന് അ​തി​നു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ക.

സം​ര​ക്ഷ​ണം അ​ത്യ​ന്താ​പേ​ക്ഷി ത​മാ​ണെ​ങ്കി​ലും അ​മി​ത സം​ര​ക്ഷ​ണം കു​ട്ടി​ക​ളു​ടെ വ​ള​ര്‍​ച്ച​യെ വി​പ​രീ​ത​മാ​യി ബാ​ധി​ക്കാം.

ആ​ത്മ​വി​ശ്വാ​സ​മു​ള്ള, ക​ഴി​വു​ള്ള, പ്ര​തി​ക​ര​ണ​ശേ​ഷി​യു​ള്ള വ്യ​ക്തി​ക​ളാ​യി ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ള്‍ വ​ള​രാ​ന്‍ അ​വ​രു​ടെ ചി​റ​കു​ക​ള്‍​ക്ക് ഭാ​രം ന​ല്‍​കാ​തെ അ​ത് സ്വ​ത​ന്ത്ര​മാ​ക്കാം.

വി​വ​ര​ങ്ങ​ൾ: ര​ശ്മി മോ​ഹ​ൻ എ.
​ചെ​ൽ​ഡ് തെ​റാ​പ്പി​സ്റ്റ് എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം