‘ജീപ്പ് ഡ്രൈവേഴ്സ് രോഗ’ത്തിന് ലേ​സ​ര്‍ ചി​കി​ത്സ
Saturday, January 4, 2025 12:51 PM IST
ദീ​ര്‍​ഘ​നേ​രം ക​മ്പ്യൂ​ട്ട​റിനു മു​ന്നി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​രി​ലോ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​രി​ലോ ദൂ​ര​യാ​ത്ര ചെ​യ്യു​ന്ന​വ​രി​ലോ ആ​ണ് പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കു​ന്ന​ത്. "ജീ​പ്പ് ഡ്രൈ​വേ​ഴ്‌​സ് ഡി​സീ​സ്' (Jeep Driver's Disease) എ​ന്നാ​ണ് ഈ ​രോ​ഗം അ​റി​യ​പ്പെ​ടു​ന്ന​ത്.

ശ​രീ​ര​ത്തി​ന്‍റെ പു​റ​കു​വ​ശ​ത്തെ അ​ഗ്ര​ഭാ​ഗ​ത്തു​ള്ള അ​സ്ഥി​യു​ടെ ഭാ​ഗ​ത്തെ (tail bone area) ബാ​ധി​ക്കു​ന്ന ഈ ​രോ​ഗം പ്രാ​യ​ഭേ​ദ​മ​ന്യേ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും കൗ​മാ​ര​ക്കാ​രെ​യാ​ണ് കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്.

പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ്

"പൈ​ലോ​നി​ഡ​ല്‍' എ​ന്ന വാ​ക്കി​ ന്‍റെ അ​ര്‍​ഥം ഒ​രു സ​ഞ്ചി​ക്കു​ള്ളി​ല്‍ രോ​മം കൂ​ടി​യി​രി​ക്കു​ക എ​ന്ന​താ​ണ്. എ​ന്നാ​ല്‍ "Sinus tract' എ​ന്ന​ത് ശ​രീ​ര​ത്തി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ഇ​ടു​ങ്ങി​യ ദ്വാ​രം പോ​ലെ​യു​ള്ള ഘ​ട​ന ഉ​ണ്ടാ​കു​ന്ന​താ​ണ്.

അ​പ്പോ​ള്‍ പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് എ​ന്ന​ത് പൃഷ്ഠ ഭാഗങ്ങളുടെ ​തൊ​ട്ടു​മു​ക​ളി​ലാ​യി ഉ​ണ്ടാ​കു​ന്ന മു​ഴ​യോ, ഇ​ടു​ങ്ങി​യ ദ്വാ​ര​മോ ആ​ണ്. ഈ ​മു​ഴ​ക​ളി​ല്‍ രോ​മ​വ​ള​ര്‍​ച്ച​യും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​കും.

കാ​ര​ണ​ങ്ങ​ള്‍

ഇ​ത് സാ​ധാ​ര​ണ​യാ​യും ആ​ണു​ങ്ങ​ളി​ലാ​ണ് ക​ണ്ടു​വ​രു​ന്ന​ത്, പ്ര​ത്യേ​കി​ച്ചും ചെ​റു​പ്പ​ക്കാ​രി​ല്‍. ദീ​ര്‍​ഘ​നേ​രം ഇ​രി​ക്കു​ന്ന ആ​ളു​ക​ളെ​യാ​ണ് ഈ ​രോ​ഗം ബാ​ധി​ക്കു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍, ഐടി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍.

ചു​രു​ണ്ട​തും ക​ട്ടി കൂ​ടി​യ​തും പ​രു​പ​രു​ത്ത​തു​മാ​യ ശ​രീ​രരോ​മം ഉ​ള്ള ആ​ള്‍​ക്കാ​രി​ല്‍ രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പൃഷ്ഠങ്ങൾക്ക് ​ഇ​ട​യി​ലെ ഭാഗം (cleft) ആ​ഴ​ത്തി​ല്‍ ഉ​ള്ള​വ​രി​ലും ഈ ​രോ​ഗം വ​രാ​നു​ള്ള സാധ്യ​ത​യു​ണ്ട്. അ​മി​ത​വ​ണ്ണ​വും പാ​ര​മ്പ​ര്യ​വുമാ​ണ് മ​റ്റു കാ​ര​ണ​ങ്ങ​ള്‍.


ല​ക്ഷ​ണ​ങ്ങ​ള്‍

ടെയിൽ ബോൺ ഭാഗത്ത് നി​ര​ന്ത​ര​മാ​യി വേ​ദ​ന​യും നീ​രും ഉ​ണ്ടാ​കു​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ആ ​ഭാ​ഗ​ത്ത് നി​ന്ന് ദു​ര്‍​ഗ​ന്ധ​ത്തോ​ടു കൂ​ടി മ​ഞ്ഞ​നി​റ​ത്തി​ല്‍ പ​ഴു​പ്പോ ര​ക്ത​മോ പു​റ​ത്തേ​ക്ക് വ​രാം.

ചി​ല​രി​ല്‍ ഇ​തു​പോ​ലെ പ​ഴു​പ്പോ ര​ക്ത​മോ ഒ​ന്നും പു​റ​ത്തേ​ക്ക് വ​രാ​തെ തൊ​ലി​ക്ക​ടി​യി​ല്‍ വേ​ദ​ന​യു​ള്ള മു​ഴ ഉ​ണ്ടാ​കു​ന്നു. വാ​ഹ​നം ഓ​ടി​ക്കാ​നോ ഇ​രു​ന്നി​ട്ട് എ​ഴു​ന്നേ​ല്‍​ക്കാ​നോ ഒ​ക്കെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യും ചെ​യ്യും.

ചി​കി​ത്സാ​രീ​തി​ക​ള്‍

വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല​യി​ലെ പു​രോ​ഗ​തി ഈ ​രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സ​യി​ലും വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്തു. ലേ​സ​ര്‍ സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൈ​ലോ​നി​ഡ​ല്‍ സൈ​ന​സി​ന് മി​ക​ച്ച രീ​തി​യി​ലു​ള്ള ചി​കി​ത്സ ഇ​ന്ന് ല​ഭ്യ​മാ​ണ്.

ഈ ​ചി​കി​ത്സാ​രീ​തി​യെ "ലേ​സ​ര്‍ പൈ​ലോ​നി​ഡ​ല്‍ അ​ബ്ലേ​ഷ​ന്‍' (Laser Pilonidal Ablation) എ​ന്നാ​ണു പ​റ​യു​ന്ന​ത്. മു​മ്പ് ഓ​പ്പ​ണ്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ആ​യി​രു​ന്നു പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് ചി​കി​ത്സി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ മിനിമലി ഇൻവാസിവ് രീ​തി​യി​ലൂ​ടെ പെ​ട്ടെ​ന്ന് സു​ഖ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ചെ​റി​യ മു​റി​വു​ണ്ടാ​ക്കി​യു​ള്ള ചി​കി​ത്സ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ലേ​സ​ര്‍ ചി​കി​ത്സ​യ്ക്കുശേ​ഷം അ​ടു​ത്ത ദി​വ​സം ത​ന്നെ ആ​ശു​പ​ത്രി വി​ടാ​നും ഉ​ട​നെ ത​ന്നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നും സാ​ധി​ക്കു​ന്നു.

പ​ട്ടം എ​സ്‌യുറ്റി ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള "ലേ​സ​ര്‍ പ്രോ​ക്‌​റ്റോ​ള​ജി​യും' (Laser Proctology) ​തു​ട​ര്‍​ന്നു​ള്ള പ​രി​ച​ര​ണ​വും സ​ജ്ജ​മാ​ണ്.

വിവരങ്ങൾ: ഡോ. കോശി മാത്യു പണിക്കർ
കൺസൾട്ടന്‍റ്, ജനറൽ സർജറി എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം