സി​പ്എ​യ​ര്‍: ആ​സ്ത്മ സ്‌​ക്രീ​നിം​ഗി​നാ​യി സി​പ്ല​യു​ടെ എ​ഐ-​പ​വ​ര്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍
Thursday, December 19, 2024 1:52 PM IST
ഇ​ന്ത്യ​യി​ല്‍ ആ​സ്ത്മ​യ്ക്കു​ള്ള ആ​ദ്യ​ഘ​ട്ട സ്‌​ക്രീ​നിം​ഗ് സ​മ​യ​ബ​ന്ധി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​ക്കു​ന്ന​തി​നാ​യി ആ​ര്‍​ട്ടി​ഫി​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് പ​വ​ര്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി സി​പ്ല ലി​മി​റ്റ​ഡ്. സി​പ്എ​യ​ര്‍ എ​ന്നാ​ണീ ആ​പ്പി​ന്‍റെ പേ​ര്.

സി​പ്ല​യു​ടെ നി​ല​വി​ലു​ള്ള ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ​രി​ച​ര​ണ​ത്തി​നു​ള്ള പേ​ഷ്യ​ന്‍റ് സ​പ്പോ​ര്‍​ട്ട് ഇ​ക്കോ​സി​സ്റ്റ​മാ​യ ബ്രീ​ത്ത്ഫ്രീ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ആ​ക്സ​സ് ചെ​യ്യാ​വു​ന്ന ഒ​രു സൗ​ജ​ന്യ ഉ​പ​ക​ര​ണ​മാ​ണ് സി​പ്എ​യ​ര്‍.

അ​തി​ന്‍റെ പ്രൊ​പ്രൈ​റ്റ​റി അ​ല്‍​ഗോ​രി​തം വ​ഴി​യും സോ​ഫ്റ്റ്‌​വെ​യ​റി​ലൂ​ടെ​യും ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ന്യൂ​റ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് സ​യ​ന്‍​സി​നൊ​പ്പം വി​ശ​ദ​മാ​യ അ​ക്കോ​സ്റ്റി​ക് സി​ഗ്‌​നേ​ച്ച​ര്‍ വി​ശ​ക​ല​നം ഉ​പ​യോ​ഗി​ച്ച് ഒ​രാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണി​നെ ആ​സ്ത്മ സ്‌​ക്രീ​നിം​ഗ് ഉ​പ​ക​ര​ണ​മാ​ക്കി മാ​റ്റു​ന്നു.

സി​പ്എ​യ​ര്‍ ആ​സ്ത്മ​യു​ടെ സാ​ന്നി​ധ്യം, അ​ഭാ​വം അ​ല്ലെ​ങ്കി​ല്‍ ഭാ​വി​യി​ല്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത എ​ന്നി​വ​യെ സൂ​ചി​പ്പി​ക്കു​ക​യും ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു.

ആ​സ്ത​മ രോ​ഗ​നി​ര്‍​ണ​യ​ത്തി​നു​ള്ള സാ​ധ്യ​ത മ​ന​സി​ലാ​ക്കാ​ന്‍ ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ക​യും അ​തു​വ​ഴി അ​ത്ത​രം സൂ​ച​ന​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യ ചി​കി​ത്സ തേ​ടാ​ന്‍ അ​വ​രെ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ ആ​ളു​ക​ളെ ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ് സി​പ്എ​യ​ര്‍.


മ​ള്‍​ട്ടി-​സെ​ന്‍​ട്രി​ക് പാ​ന്‍-​ഇ​ന്ത്യ പ​ഠ​ന​ത്തി​ലൂ​ടെ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ക്ലി​നി​ക്ക​ലി​യാ​യി സാ​ധൂ​ക​രി​ക്ക​പ്പെ​ടു​ന്നു. ഗ്ലോ​ബ​ല്‍ ബ​ര്‍​ഡ​ന്‍ ഓ​ഫ് ഡി​സീ​സ് റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്, ഇ​ന്ത്യ​യി​ല്‍ ആ​സ്ത്മ രോ​ഗി​ക​ളു​ടെ എ​ണ്ണം 34.3 ദ​ശ​ല​ക്ഷ​മാ​ണ്.

ആ​ഗോ​ള അ​നു​പാ​ത​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ ആ​സ്ത്മ നി​മി​ത്ത​മു​ള്ള മ​ര​ണ​നി​ര​ക്ക് മൂ​ന്നി​ര​ട്ടി​യാ​ണ്. വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം മോ​ശ​മാ​കു​ന്ന​ത് വ​ലി​യൊ​രു കാ​ര​ണ​മാ​ണ്.

ഇ​വി​ടെ സി​പ്എ​യ​ര്‍, മൊ​ബൈ​ല്‍ അ​ധി​ഷ്ഠി​ത സ്‌​ക്രീ​നിം​ഗ് രോ​ഗ​നി​ര്‍​ണ​യ​ത്തി​നു​ള്ള എ​ളു​പ്പ​ത്തി​ല്‍ ആ​ക്സ​സ് ചെ​യ്യാ​വു​ന്ന ഒ​രു ആ​രം​ഭ പോ​യി​ന്‍റാ​യി വ​ര്‍​ത്തി​ക്കു​ക​യും ആ​സ്ത്മ രോ​ഗി​ക​ള്‍​ക്ക് അ​ല്ലെ​ങ്കി​ല്‍ രോ​ഗം വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​ര്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ചി​കി​ത്‌​സ ന​ല്‍​കാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു.

ഫ​ല​ത്തി​ല്‍ മു​ന്‍​ക​രു​ത​ല്‍ നി​മി​ത്തം ഒ​രാ​ള്‍​ക്ക് സാ​ധാ​ര​ണ​ഗ​തി​യി​ലു​ള്ള ഒ​രു ജീ​വി​തം ന​യി​ക്കാ​ന്‍ സി​പ്എ​യ​ര്‍ സ​ഹാ​യി​ക്കു​ന്നു. നി​ല​വി​ല്‍ ആ​ന്‍​ഡ്രോ​യി​ഡി​ല്‍ ആ​പ്പ് ല​ഭ്യ​മാ​ണ്. വൈ​കാ​തെ ഐ​ഒ​എ​സി​ലും ല​ഭ്യ​മാ​കു​മെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു.