മഞ്ഞുകാലത്തെ ഭക്ഷണം: പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണം
Monday, December 16, 2024 2:47 PM IST
മ​ഞ്ഞു​കാ​ലം രോ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള സ​മ​യ​മാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ ഭ​ക്ഷ​ണകാ​ര്യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണം. വി​റ്റാ​മി​ന്‍ എ, ​സി, ഇ, ​അ​യ​ണ്‍, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ എന്നിവ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണം.

പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടണം

മ​ഞ്ഞു​കാ​ല​ത്ത് സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന അ​സു​ഖ​ങ്ങ​ളാ​ണ് ചു​മ, ജ​ല​ദോ​ഷം, പ​നി എ​ന്നി​വ. ഇ​തി​നെ ചെ​റു​ക്കാ​ന്‍ ശ​രീ​ര​ത്തി​ന് പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടേ​ണ്ട​താ​യി​ട്ടു​ണ്ട്.

ക​ടുംനി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും

ക​ടുംനി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും വി​റ്റാ​മി​നും കൊ​ണ്ട് സ​മ്പു​ഷ്ട​മാ​ണ്.

ധാ​ന്യ​ങ്ങ​ള്‍, മി​ല്ല​റ്റു​ക​ള്‍

ദി​വ​സ​വും ഉ​പ​യോ​ഗി​ക്കു​ന്ന ആ​ഹാ​ര​ത്തി​ല്‍ ഊ​ര്‍​ജത്തി​ന്‍റെ അ​ള​വ് നി​ല​നി​ര്‍​ത്ത​ണം. ത​വി​ടോ​ടു​കൂ​ടി​യ ധാ​ന്യ​ങ്ങ​ള്‍, മി​ല്ല​റ്റു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്താം.

മ​ധു​ര​ക്കി​ഴ​ങ്ങ്, കാ​ര​റ്റ്, ബീ​റ്റ്‌​റൂ​ട്ട്

ത​ണു​പ്പു​കാ​ല​ത്ത് ശ​രീ​ര​താ​പ​നി​ല ഉ​യ​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ് കി​ഴ​ങ്ങ് വ​ര്‍​ഗങ്ങ​ള്‍. മ​ധു​ര​ക്കി​ഴ​ങ്ങ്, കാ​ര​റ്റ്, ബീ​റ്റ്‌​റൂ​ട്ട് എ​ന്നി​വ വ​ള​രെ ന​ല്ല​താ​ണ്.


ഇ​ല​ക്ക​റി​ക​ള്‍

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​ന്‍ വി​റ്റ​മി​ന്‍ സി ​അ​ട​ങ്ങി​യ നാ​ര​ങ്ങ, ഓ​റ​ഞ്ച്, മു​സ​മ്പി, പേ​ര​യ്ക്ക, കി​വി എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാം.

ഇ​ല​ക്ക​റി​ക​ള്‍ എ​ല്ലാ സീ​സ​ണി​ലും ക​ഴി​ക്കാ​മെ​ങ്കി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് ശൈ​ത്യ​കാ​ല​ത്താ​ണ്.

വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, മ​ഞ്ഞ​ള്‍, ക​റു​വ​പ്പ​ട്ട, ഗ്രാ​മ്പു, ഏ​ല​യ്ക്ക

വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, മ​ഞ്ഞ​ള്‍, ക​റു​വ​പ്പ​ട്ട, ഗ്രാ​മ്പു, ഏ​ല​യ്ക്ക എ​ന്നി​വ ശ​രീ​ര താ​പ​നി​ല വ​ര്‍​ധി​പ്പി​ക്കു​ക​യും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഉ​യ​ര്‍​ത്തു​ക​യും ചെ​യ്യും.

പ്രോ​ട്ടീ​നു​ക​ള്‍ ല​ഭ്യ​മാ​കാൻ

കൊ​ഴു​പ്പി​ല്ലാ​ത്ത പാ​ലു​ത്‍​പ​ന്ന​ങ്ങ​ള്‍, മ​ത്സ്യം, കോ​ഴി​യി​റ​ച്ചി, മാം​സം, പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മു​ള്ള പ്രോ​ട്ടീ​നു​ക​ള്‍ ല​ഭ്യ​മാ​കാ​ന്‍ സ​ഹാ​യി​ക്കും.

വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.