സി​ഒ​പി​ഡി: അ​റി​യേ​ണ്ട​തും സൂ​ക്ഷി​ക്കേ​ണ്ട​തും
Thursday, December 5, 2024 3:42 PM IST
ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്റ്റീ​വ് പ​ള്‍​മ​ണ​റി ഡി​സീ​സ് (സി​ഒ​പി​ഡി) പു​ക, പൊ​ടി അ​ല്ലെ​ങ്കി​ല്‍ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി ശ്വാ​സ​കോ​ശ​ത്തി​ലു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളാ​ണ്.

ഇ​ത്ത​രം രോ​ഗ​ങ്ങ​ള്‍ ശ്വാ​സ​നാ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു. കൃ​ത്യ​മാ​യ ചി​കി​ത്സ ഇ​ല്ലാ​തി​രു​ന്നാ​ല്‍ രോ​ഗം കൂ​ടു​ത​ല്‍ വ​ള​ഷാ​വു​ന്നു​വെ​ന്ന​തും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.

55 മി​ല്യ​ണ്‍ പേ​ര്‍​ക്ക് രോ​ഗം

2019ലെ ​ഗ്ലോ​ബ​ല്‍ ബ​ര്‍​ഡ​ന്‍ ഓ​ഫ് ഡി​സീ​സ് പ​ഠ​ന​മ​നു​സ​രി​ച്ച് സി​ഒ​പി​ഡി ഏ​ക​ദേ​ശം 55 മി​ല്യ​ണ്‍ പേ​രെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന​മ​ര​ണ കാ​ര​ണ​വു​മാ​ണി​ത്.

അ​തേ​സ​മ​യം ഈ ​രോ​ഗ​ത്തെ​ക്കു​റി​ച്ച് അ​ധി​ക​മാ​ളു​ക​ളും അ​ജ്ഞ​രാ​ണെ​ന്നു പ​ഠ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സി​ഒ​പി​ഡി രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തി​യ രോ​ഗി​ക​ളി​ല്‍ 54 ശ​ത​മാ​നം പേ​ര്‍​ക്ക് ഈ ​രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു.

സാ​ധാ​ര​ണ​യാ​യി 40 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ ബാ​ധി​ക്കു​മെ​ങ്കി​ലും ക​ഠി​ന​മാ​യ പു​ക​വ​ലി​ക്കാ​രോ വാ​യു​മ​ലി​നീ​ക​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​രോ ആ​യ ചെ​റു​പ്പ​ക്കാ​ര്‍​ക്കും സി​ഒ​പി​ഡി സാ​ധ്യ​ത​യു​ണ്ട്.


ന​ഗ​ര​ങ്ങ​ളി​ലെ വാ​യു മ​ലി​നീ​ക​ര​ണം, പു​ക​വ​ലി​ക്കാ​രു​ടെ സാ​മീ​പ്യം എ​ന്നി​വ​യും രോ​ഗ​കാ​ര​ണ​ങ്ങ​ളാ​കാം.

ശ്വാ​സ​കോ​ശ പ്ര​വ​ര്‍​ത്ത​നം അ​റി​യു​ക

"നി​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ പ്ര​വ​ര്‍​ത്ത​നം അ​റി​യു​ക' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ലോ​ക സി​ഒ​പി​ഡി ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്ര​മേ​യം. ശ്വാ​സ​കോ​ശ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു മ​ന​സി​ലാ​ക്കു​ന്ന​തി​ന്‍റെ​യും അ​ള​ക്കു​ന്ന​തി​ന്‍റെ​യും പ്രാ​ധാ​ന്യ​ത്തെ പ്ര​മേ​യം ഊ​ന്നി​പ്പ​റ​യു​ന്നു.

സി​ഒ​പി​ഡി പോ​ലു​ള്ള ദീ​ര്‍​ഘ​കാ​ല ശ്വ​സ​ന​രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധ​വും മി​ക​ച്ച ധാ​ര​ണ​യും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. പ്ര​ത്യേ​കി​ച്ചും രോ​ഗ​ത്തോ​ടൊ​പ്പം ജീ​വി​ക്കു​ന്ന​വ​ര്‍​ക്കും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​ര്‍​ക്കും സി​ഒ​പി​ഡി​യെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ അ​റി​വ് ല​ഭി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

നി​ര​ന്ത​ര​മാ​യ ചു​മ, വ​ലി​യ അ​ള​വി​ലു​ള്ള ക​ഫം, ശ്വാ​സം​മു​ട്ട​ല്‍, നെ​ഞ്ചു​വേ​ദ​ന, തു​ട​ര്‍​ച്ച​യാ​യ ക്ഷീ​ണം എ​ന്നി​വ സി​ഒ​പി​ഡി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. സ്‌​പൈ​റോ​മെ​ട്രി പ​രി​ശോ​ധ​ന​യി​ലൂ​ടെ സി​ഒ​പി​ഡി രോ​ഗ​നി​ര്‍​ണ​യം സാ​ധ്യ​മാ​ണ്.

ഡോ. ​വി.​എ​സ്.​ഹേ​മ​ല​ത