മുണ്ടിനീര് തലച്ചോറിനെ ബാധിക്കുമോ?
Thursday, December 5, 2024 12:06 PM IST
മി​ക്സോ വൈ​റ​സ് പ​രൊ​റ്റി​ഡൈ​റ്റി​സ് എ​ന്ന വൈ​റ​സ് മൂ​ല​മാ​ണ് മു​ണ്ടി​നീ​ര് പ​ക​രു​ന്ന​ത്. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന ഈ ​രോ​ഗം ഉ​മി​നീ​ര്‍ ഗ്ര​ന്ഥി​ക​ളെ ബാ​ധി​ക്കു​ന്നു.

പകരുന്നത് എപ്പോൾ

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ അ​ണു​ബാ​ധ​യു​ണ്ടാ​യ ശേ​ഷം ഗ്ര​ന്ഥി​ക​ളി​ല്‍ വീ​ക്കം ക​ണ്ടു​തു​ട​ങ്ങു​തി​നു തൊ​ട്ടു​മു​മ്പും വീ​ക്കം ക​ണ്ടു​തു​ട​ങ്ങി​യ ശേ​ഷം നാ​ലു മു​ത​ല്‍ ആ​റു ദി​വ​സം വ​രെ​യു​മാ​ണ് സാ​ധാ​ര​ണ​യാ​യി പ​ക​രു​ന്ന​ത്.

കുട്ടികളിൽ മാത്രമോ?

അ​ഞ്ചു മു​ത​ല്‍ 15 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളെ​യാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​തെ​ങ്കി​ലും മു​തി​ര്‍​ന്ന​വ​രി​ലും കാ​ണ​പ്പെ​ടാ​റു​ണ്ട്.

ചെ​വി​യു​ടെ താ​ഴെ ക​വി​ളി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വീ​ക്കം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ​യോ ര​ണ്ടു വ​ശ​ങ്ങ​ളെ​യു​മോ ബാ​ധി​ക്കും.

പകരുന്നത്

വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന ഈ ​രോ​ഗം സാ​ധാ​ര​ണ​യാ​യി ചു​മ, തു​മ്മ​ൽ, മൂ​ക്കി​ല്‍ നി​ന്നു​ള്ള സ്ര​വ​ങ്ങ​ൾ‌, രോ​ഗ​മു​ള്ള​വ​രു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് പ​ക​രു​ന്ന​ത്.

ചെറിയ പനിയും തലവേദനയും

ചെ​റി​യ പ​നി​യും ത​ല​വേ​ദ​ന​യും ആ​ണ് മുണ്ടിനീരിന്‍റെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. വാ​യ തു​റ​ക്കു​ന്ന​തി​നും ച​വ​യ്ക്കു​ന്ന​തി​നും വെ​ള്ള​മി​റ​ക്കു​ന്ന​തി​നും പ്ര​യാ​സം നേ​രി​ടു​ന്നു.


ധാരാളം വെള്ളം കുടിക്കണം

വി​ശ​പ്പി​ല്ലാ​യ്മ​യും ക്ഷീ​ണ​വും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളാ​ണ്. പ​നി, വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍​ക്ക് ചി​കി​ത്സി​ക്കു​ക​യും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും വി​ശ്ര​മി​ക്കു​ക​യും വേ​ണം.

vവൃഷണങ്ങളെ ബാധിക്കാം

പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ ത​ല​ച്ചോ​ർ, വൃ​ഷ​ണം, അ​ണ്ഡാ​ശ​യം, ആ​ഗ്നേ​യ ഗ്ര​ന്ഥി, പ്രോ​സ്ട്രേ​റ്റ് എ​ന്നീ ശ​രീ​ര ഭാ​ഗ​ങ്ങ​ളെ ബാ​ധി​ക്കും.

ത​ല​ച്ചോ​റി​നെ ബാ​ധി​ച്ചാ​ല്‍ എ​ന്‍​സ​ഫ​ലൈ​റ്റി​സ് എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കാം. ഇ​ത് മ​ര​ണ കാ​ര​ണ​മാ​യേ​ക്കാം.

രോഗം മാറുന്നതുവരെ

അ​സു​ഖ​ബാ​ധി​ത​ര്‍ പൂ​ര്‍​ണ​മാ​യും മാ​റു​ന്ന​തു വ​രെ വി​ശ്ര​മി​ക്കു​ക. രോ​ഗി​ക​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കു​ക. രോ​ഗി​ക​ളാ​യ കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ പോ​ക​രു​ത്.

രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത് സർവീസസ്