സ്ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്.
*അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
* പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം.
* ഹാര്‍ട്ട് അറ്റാക്ക് വന്നവർ , ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവർ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്ക് സാധ്യത വളരെ കൂടുതലാണ്.
പുകവലി
ഈയിടെയായി ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്.
* പുകവലിയാണ് ഇതില്‍ ഏറ്റവും പ്രധാന കാരണം.
അമിതവണ്ണം, മാനസിക സമ്മർദം
* അമിതവണ്ണം, രക്തസമ്മര്‍ദം, മാനസികസമ്മര്‍ദം എന്നിവയും ചെറുപ്പക്കാരില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്.
* ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്ക് സാധ്യത കൂടുതലാണ്.
പാരന്പര്യം
*കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.
സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?
*ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം
* മുഖത്ത് കോട്ടം
* സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്
* മരവിപ്പ്
* ശരീരത്തിന്റെ അസന്തുലിതാവസ്ഥ
* കാഴ്ചശക്തി കുറയുക, അവ്യക്തത
ഇവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്ട്രോക്ക് ലക്ഷണങ്ങളാണ്. സ്കൂള്‍ തലത്തില്‍ തന്നെ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതു പ്രധാനമാണ്.
ഡോ. സുശാന്ത് എം. ജെ. MD.DM,
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888