ശരീരത്തിനാവശ്യമായ അളവിൽ ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ വേണ്ട രീതിയിൽ ഹൃദയത്തിനു രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഉയർന്ന കൊളസ്ട്രോൾ അപകടം
ഉയർന്ന നിലയിലുള്ള കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം, ലഹരി വസ്തുക്കളുടെ ഉപയോഗം, നീണ്ടകാലം അനുഭവിക്കുന്ന മാനസിക സംഘർഷം, വൃക്കരോഗം എന്നിവയുള്ളവർ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
എന്നാൽ, കാര്യമായ ആരോഗ്യ പ്രശ്നങ്ങളോ ദുശീലങ്ങളോ ഇല്ലാത്ത ചെറുപ്പക്കാർ പോലും ഹൃദയാഘാതം മൂലം വിട പറഞ്ഞ വാർത്തകൾ പലപ്പോഴും കേൾക്കാറുണ്ട്. ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഭാഗമായി ശരീരം നൽകുന്ന മുന്നറിയിപ്പുകൾ കൂടുതൽ പേരും ശ്രദ്ധിക്കാതെ പോകുന്നതും ഒരു പ്രശ്നമാണ്.
മുന്നറിയിപ്പുകൾ അവഗണിക്കരുത്
* ശ്വാസംമുട്ടി രാത്രി ഉറക്കത്തിൽ പെട്ടെന്ന് ഉണരുക
* ശരീരത്തിൽ നീരുണ്ടാകുക,
* തുടർച്ചയായി അനുഭവപ്പെടുന്ന കഫക്കെട്ട്,
* കിതപ്പ് * ക്ഷീണം * തളർച്ച
* വിശപ്പ് ഇല്ലാതാകുക * നെഞ്ചിനു താഴെ വേദന
* രാത്രി ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ കാലുകളിൽ വേദന
* രാത്രി ഉറക്കത്തിൽ കാലുകളിലെ പേശികളിൽ കോച്ചിവലി... എന്നിവ അനുഭവപ്പെടുന്നവർ ഡോക്ടറെ കൺസൾട്ട് ചെയ്യാൻ വൈകരുത്.
മദ്യപാനം, പുകവലി, മാനസിക സംഘർഷം, ആസ്ത്മയുടെ നീണ്ടകാല ചികിത്സ എന്നിവയും ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ഇതിനെല്ലാം പുറമെ പാരമ്പര്യ ഘടകങ്ങളും ഹൃദയാഘാതം ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്.
കാര്യങ്ങൾ ഇങ്ങനെയെല്ലാമാണെങ്കിലും നല്ല ആരോഗ്യത്തിന് സഹായകമായ ജീവിതശൈലി സ്വീകരിക്കുകയാണെങ്കിൽ ബഹുഭൂരിപക്ഷം പേരിലും ഹൃദയാരോഗ്യം നല്ല നിലയിൽ സൂക്ഷിക്കാനാവും.
ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ടത്...
* പുകവലി നല്ലതല്ല എന്നറിയണം. മറ്റ് ലഹരി പദാർഥങ്ങളും ആരോഗ്യം തകർക്കന്നവയാണ് എന്നും അറിയണം.
* ശരീരത്തിന്റെ ഭാരവും വണ്ണവും അമിതമാകാതെ നോക്കണം. പതിവായി വ്യായാമം ശീലിക്കണം.
* നല്ല ആരോഗ്യത്തിന് സഹായിക്കുന്ന നല്ല ആഹാരശീലങ്ങൾ ഡോക്ടറോട് ചോദിച്ച് അറിയണം.
* പതിവായി രാവിലെ ഒൻപത് മണിക്ക് മുൻപ് അര മണിക്കൂർ സമയമെങ്കിലും വെയിൽ കൊള്ളണം.
* ഉത്കണ്ഠ, മാനസിക സംഘർഷം എന്നിവ ഇല്ലാതിരിക്കുവാൻ ശ്രദ്ധിക്കണം.
* മത്സ്യം, അണ്ടിപ്പരിപ്പുകള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ചീത്ത കൊളസ്ട്രോളിന്റെ നില കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ നില ഉയര്‍ത്തുകയും ചെയ്യും.
ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍, ശരിയായ രീതിയിലുള്ളതും ഏറ്റവും പുതിയ അറിവുകള്‍ അനുസരിച്ചുള്ളതും ആയ ചികിത്സ എന്നിവയിലൂടെ ഹൃദയരോഗ ങ്ങൾക്കു പരിഹാരമുണ്ട്.
ശരിയായ രീതിയിലുള്ള രോഗനിര്‍ണയം, ചികിത്സ എന്നിവയിലൂടെ ബഹുഭൂരിപക്ഷം പേരിലും ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഹൃദയാഘാതം പ്രതിരോധിക്കാനാവും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393