ലൈംഗികമായ ആഗ്രഹങ്ങള്‍ക്ക് ഉണര്‍വേകാനും കരുത്തേകാനും നമ്മള് കഴിക്കുന്ന ഭക്ഷണങ്ങള്‍ക്കു സാധിക്കും. ലൈംഗിക കരുത്തും സമയ ദൈര്‍ഘ്യവും ആഹാരത്തിലൂടെ നേടുന്നതാണ് ആരോഗ്യകരമായ വിവാഹബന്ധങ്ങള്‍ക്ക് നല്ലത്.
ലൈംഗിക താത്പര്യം മെച്ചപ്പെടുത്താന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നിങ്ങള്‍ക്കറിയാമോ? ഇതിനായി വിദേശത്തുനിന്ന് ഭക്ഷണസാധനങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതൊന്നുമില്ല. വാള്‍നട്ട്, ചീര, മത്തങ്ങ വിത്തുകള്‍ തുടങ്ങിയ സാധാരണ ഭക്ഷണങ്ങള്‍ ലൈംഗിക കരുത്ത് വര്‍ധിപ്പിക്കാന്‍ സഹായകമാണ്.
മദ്യം, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ലൈംഗിക ഉണര്‍വിനെ പ്രതികൂലമായി ബാധിക്കും എന്നും ഇതോടൊപ്പം സൂചിപ്പിക്കുന്നു. ലൈംഗിക ഉണര്‍വും കരുത്തും നല്കുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്...
നട്സ്, മത്തങ്ങ വിത്ത്
പിസ്ത, നിലക്കടല, കശുവണ്ടി, വാള്‍നട്ട് തുടങ്ങിയ എല്ലാത്തരം നട്സും ലൈംഗിക ഉണര്വിന് ഗുണകരമാണ്. ഇതില്‍ അമിനോ ആസിഡായ എല്‍-അര്‍ജിനൈന്‍ അടങ്ങിയിട്ടുണ്ട്.
ഇത് നൈട്രിക് ഓക്സൈഡായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ഇത് ധമനികളെ വഴക്കമുള്ളതാക്കുകയും ലൈംഗിക അവയവങ്ങളിലേക്ക് രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അതോടെ ലൈംഗിക ഉണര്‍വും കരുത്തും ലഭിക്കും. അതുപോലെ മത്തങ്ങ വിത്തുകള്‍ സിങ്കിന്റെ മികച്ച ഉറവിടമാണ്. ഇത് പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധിപ്പിക്കും.
മത്തങ്ങ വിത്തുകള്‍ ആന്റിഓക്സിഡന്റുകള്‍, ഇരുമ്പ്, മഗ്നീഷ്യം, മറ്റ് നിരവധി അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നതിനാല്‍ നിങ്ങളുടെ മാനസികാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും വര്‍ധിപ്പിക്കാനും സഹായിക്കും.
അവോക്കാഡോ, ചോക്ലേറ്റ്
അവോക്കാഡോ, ചോക്ലേറ്റ് തുടങ്ങിയവയും ലൈംഗിക ഉണര്വിന് ഉത്തമമാണ്. വിറ്റാമിന്‍ ബി 6, ഫോളിക് ആസിഡ് എന്നിവ അവോക്കാഡോയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ലിബിഡോ വര്‍ധിപ്പിക്കുന്ന പ്രോലാക്റ്റിനെ നിയന്ത്രിക്കാനും വിറ്റാമിന്‍ ബി 6 സഹായിക്കുന്നു.
അതോടെ ലൈംഗികതയ്ക്ക് കരുത്തു ലഭിക്കും. ചോക്ലേറ്റ് ഇത് തലച്ചോറിലെ സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ അളവ് വര്‍ധിപ്പിക്കും. സമ്മര്‍ദങ്ങള്‍ക്ക് അയവുവരുകയും ലൈംഗികതയടക്കമുള്ള വൈകാരികതയെ ഇത് ഉണര്‍ത്തുകയും ചെയ്യുന്നു.
തണ്ണിമത്തന്, വാഴപ്പഴം, കാപ്സിക്കം
ശരീരത്തില്‍ അമിനോ ആസിഡുകളും അര്ജിനൈനും പുറത്തുവിടുന്ന സിട്രുലിന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതാണ് അര്‍ജിനൈന്‍. രക്തക്കുഴലുകളിലെ രക്തയോട്ടം മെച്ചപ്പെടുന്നതോടെ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും.
അതുപോലെ കരുത്തും ദൈര്‍ഘ്യവുമുള്ള ലൈംഗികതയ്ക്ക് ആവശ്യമായ പോഷകമാണ് പൊട്ടാസ്യം. ഇതിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് വാഴപ്പഴം. ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ബ്രോമെലൈനും അവയില്‍ അടങ്ങിയിട്ടുണ്ട്.
കാപ്സിക്കം മെറ്റബോളിസം വര്‍ധിപ്പിക്കുകയും എന്‍ഡോര്‍ഫിനുകളെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് വിയര്‍പ്പിനും ഹൃദയമിടിപ്പ് വര്‍ധിക്കാനും വഴിതെളിക്കും. അതോടെ രക്തചംക്രമം വര്‍ധിക്കും.
ലൈംഗിക പ്രേരണയ്ക്ക് ഇത് വഴിതെളിക്കും. മാത്രമല്ല, സ്ത്രീ കാമാസക്തിയുമായി ബന്ധപ്പെട്ടിരിക്കുന്ന വിറ്റാമിന്‍ സി ഇതില്‍ അടങ്ങിയിട്ടുണ്ട്.
മുത്തുച്ചിപ്പി, വെളുത്തുള്ളി, സ്പിനാച്ച്
പുരുഷ-സ്ത്രീ ശരീരത്തിലെ ലൈംഗിക ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കുന്ന ഡി-അസ്പാര്‍ട്ടിക് ആസിഡ്, എന്‍-മെഥൈല്‍-ഡി-അസ്പാര്‍ട്ടേറ്റ് എന്നീ രണ്ട് അമിനോ ആസിഡുകള്‍ മുത്തുച്ചിപ്പികളില്‍ നിറഞ്ഞിരിക്കുന്നു.
ലൈംഗികതയെ വേറെ തലത്തിലേക്ക് ഉയര്‍ത്താന്‍ മുത്തുച്ചിപ്പികള്ക്കു സാധിക്കുമെന്നു ചുരുക്കം. അതുപോലെ വെളുത്തുള്ളി ശക്തമായ ഉദ്ധാരണത്തിനും വര്‍ധിച്ച കാമാസക്തിക്കും സഹായകമാണ്.
കാരണം, രക്തചംക്രമണം ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന സജീവ സംയുക്തമായ അല്ലിസിന്‍ വെളുത്തുള്ളിയില്‍ ധാരാളമുണ്ട്. പോഷകസമ്പന്നമായ ഇലക്കറി വിളയാണ് പാലക്ക് അഥവാ ഇന്ത്യന്‍ സ്പിനാച്ച്.
മഗ്നീഷ്യത്താല്‍ സമ്പന്നമായ സ്പിനാച്ച് രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. ഇത് നിങ്ങളുടെ ലിബിഡോയും ലൈംഗിക താത്പര്യവും വര്‍ധിപ്പിക്കും.