തൈ​റോ​യ്ഡും ഗ​ര്‍​ഭ​ധാ​ര​ണ​വും; അ​റി​യാം ഇ​ക്കാ​ര്യ​ങ്ങ​ള്‍...
Thursday, May 23, 2024 1:06 PM IST
തൈ​റോ​യ്ഡ​ല്ലേ കു​ഴ​പ്പ​മു​ള്ള കാ​ര്യ​മ​ല്ല​ല്ലോ എ​ന്നാ​ണെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്കു തെ​റ്റി; തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും മ​നു​ഷ്യ​ന്‍റെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത​യും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ തൈ​റോ​യ്ഡ് ചി​കി​ത്സ നി​ര്‍​ണാ​യ​ക​മാ​ണ്. നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞാ​ല്‍ പ്ര​ത്യു​ത്പാ​ന​ക്ഷ​മ​ത​യെ ബാ​ധി​ക്കാ​തെ ഇ​ത് കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന​താ​ണ്.

തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യെ ബാ​ധി​ക്കു​ന്ന വൈ​ക​ല്യ​മാ​ണ് തൈ​റോ​യ്ഡ് രോ​ഗം. ക​ഴു​ത്തി​ന് മു​ന്നി​ലു​ള്ള തൈ​റോ​യ്ഡ് ഹോ​ര്‍​മോ​ണു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ചെ​റി​യ ചി​ത്ര​ശ​ല​ഭ​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള ഗ്ര​ന്ഥി​യാ​ണ് തൈ​റോ​യ്ഡ്.

തൈ​റോ​യ്ഡ് പ്ര​വ​ര്‍​ത്ത​നം സ്വാ​ധീ​നി​ക്കു​ന്ന വി​വി​ധ ഘ​ട​ക​ങ്ങ​ളി​ല്‍, പ്ര​ത്യു​ത്പാ​ദ​ന ആ​രോ​ഗ്യ​മാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.

തൈ​റോ​യ്ഡും ഗ​ര്‍​ഭ​ധാ​ര​ണ​വും

ഐ​വി​എ​ഫ്(​ഇ​ന്‍ വി​ട്രോ ഫെ​ര്‍​ട്ടി​ലൈ​സേ​ഷ​ന്‍) പോ​ലു​ള്ള പ്ര​ത്യു​ത്പാ​ദ​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍​ക്ക് വി​ധേ​യ​മാ​കു​ന്ന ആ​ളു​ക​ള്‍​ക്ക് തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ണാ​യ​ക​മാ​ണ്. തൈ​റോ​യ്ഡ് ഹോ​ര്‍​മോ​ണു​ക​ള്‍ മെ​റ്റ​ബോ​ളി​സം, ഊ​ര്‍​ജ നി​ല, പ്ര​ത്യു​ത്പാ​ദ​ന ച​ക്രം എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്നു.

ഹൈ​പ്പ​ര്‍ ആ​ക്റ്റി​വി​റ്റി(​ഹൈ​പ്പ​ര്‍​തൈ​റോ​യി​ഡി​സം) അ​ല്ലെ​ങ്കി​ല്‍ ഹൈ​പ്പോ ആ​ക്റ്റി​വി​റ്റി(​ഹൈ​പ്പോ​തൈ​റോ​യി​ഡി​സം) മൂ​ല​മു​ണ്ടാ​കു​ന്ന തൈ​റോ​യ്ഡ് അ​പ​ര്യാ​പ്ത​ത പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത​യി​ലും ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലും നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തും.

ചി​കി​ത്സി​ക്കാ​ത്ത തൈ​റോ​യ്ഡ് പ്ര​ശ്‌​ന​ങ്ങ​ളു​ള്ള സ്ത്രീ​ക​ള്‍​ക്ക് സാ​ധാ​ര​ണ തൈ​റോ​യ്ഡ് പ്ര​വ​ര്‍​ത്ത​ന​മു​ള്ള​വ​രേ​ക്കാ​ള്‍ ഇം​പ്ലാ​ന്‍റേ​ഷ​ന്‍ നി​ര​ക്ക് കു​റ​വാ​യി​രി​ക്കാം. ഗ​ര്‍​ഭം അ​ല​സ​ല്‍ നി​ര​ക്ക് കൂ​ടു​ത​ലും ജ​ന​ന​നി​ര​ക്ക് കു​റ​വു​മാ​യി​ക്കും എ​ന്നും വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

സ്ത്രീ​ക​ളി​ലെ തൈ​റോ​യ്ഡ് പ്ര​ശ്‌​ന​ങ്ങ​ള്‍

സ്ത്രീ​ക​ളി​ല്‍ തൈ​റോ​യ്ഡ് പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ലം ചി​ല പ്ര​ത്യേ​ക അ​വ​സ്ഥ​ക​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്. ക്ര​മ​ര​ഹി​ത​മാ​യ ആ​ര്‍​ത്ത​വം, അ​ണ്ഡോ​ത്പാ​ദ​ന പ്ര​ശ്‌​ന​ങ്ങ​ള്‍, ഗ​ര്‍​ഭം അ​ല​സാ​നു​ള്ള സാ​ധ്യ​ത എ​ന്നി​വ​യാ​ണ് ഇ​തി​ല്‍ ചി​ല​ത്.


ഐ​വി​എ​ഫി​ന് വി​ധേ​യ​രാ​യ ദ​മ്പ​തി​ക​ള്‍ തൈ​റോ​യ്ഡ് പ്ര​വ​ര്‍​ത്ത​നം അ​റി​യേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. ഹൈ​പ്പോ, ഹൈ​പ്പ​ര്‍​തൈ​റോ​യി​ഡി​സം എ​ന്നി​വ ഐ​വി​എ​ഫ് വി​ജ​യ നി​ര​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തും എ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്.

തൈ​റോ​യ്ഡും പു​രു​ഷ പ്ര​ശ്‌​ന​ങ്ങ​ളും

സ്ത്രീ​ക​ളി​ല്‍ മാ​ത്ര​മ​ല്ല, പു​രു​ഷ​ന്മാ​രി​ലും തൈ​റോ​യ്ഡ് പ്ര​ശ്‌​ന​ങ്ങ​ള്‍ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത​യെ ബാ​ധി​ക്കും. പു​രു​ഷ​ന്മാ​രി​ല്‍ മോ​ശം തൈ​റോ​യ്ഡ് പ്ര​വ​ര്‍​ത്ത​നം ബീ​ജ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും അ​ള​വും കു​റ​യ്ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.

ഇ​തും ഐ​വി​എ​ഫ് പോ​ലു​ള്ള അ​വ​സാ​ന ഘ​ട്ട ചി​കി​ത്സ​യു​ടെ ഫ​ല​ത്തെ സ്വാ​ധീ​നി​ച്ചേ​ക്കാം. അ​തി​നാ​ല്‍, ഐ​വി​എ​ഫ് പ​രീ​ക്ഷി​ക്കു​ന്ന​തി​ന് മു​മ്പ് ദമ്പ​തി​ക​ളി​ല്‍ തൈ​റോ​യ്ഡ് പ്ര​വ​ര്‍​ത്ത​നം ചി​കി​ത്സി​ക്കു​ന്ന​ത് ഫ​ലം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്.

നേ​ര​ത്തേ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കാം

തൈ​റോ​യ്ഡ് പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ചി​കി​ത്സി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​ള​രെ ല​ളി​ത​മാ​ണ്. തൈ​റോ​യ്ഡ്-​സ്റ്റി​മു​ലേ​റ്റിം​ഗ് ഹോ​ര്‍​മോ​ണ്‍ (ടി​എ​സ്എ​ച്ച്) ഫ്രീ ​തൈ​റോ​ക്‌​സി​ന്‍ (എ​ഫ്ടി 4), അ​പൂ​ര്‍​വ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ട്രൈ​യോ​ഡോ​തൈ​റോ​ണി​ന്‍ എ​ന്നി​വ അ​ള​ക്കു​ന്ന ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​മു​ക്ക് ക​ണ്ടെ​ത്താ​നാ​കും.

ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​വു​ന്ന പ്ര​ത്യേ​ക അ​വ​സ്ഥ​മാ​ത്ര​മാ​ണ് തൈ​റോ​യ്ഡ്. തൈ​റോ​യ്ഡ് ഹോ​ര്‍​മോ​ണ്‍ റീ​പ്ലേ​സ്‌​മെ​ന്‍റ് തെ​റാ​പ്പി ഉ​ള്‍​പ്പെ​ടെ വി​വി​ധ ചി​കി​ത്സ ഇ​തി​നാ​യു​ണ്ട്.

പ്രാ​യം, ജീ​വി​ത​ശൈ​ലി, അ​ടി​സ്ഥാ​ന മെ​ഡി​ക്ക​ല്‍ വൈ​ക​ല്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഘ​ട​ക​ങ്ങ​ള്‍​ക്കൊ​പ്പം തൈ​റോ​യ്ഡ് പ്ര​ശ്‌​ന​വും ചി​കി​ത്സി​ക്കു​ന്ന​തി​ലൂ​ടെ ഫെ​ര്‍​ട്ടി​ലി​റ്റി സ്‌​പെ​ഷ​ലി​സ്റ്റു​ക​ള്‍​ക്ക് വി​ജ​യ​ക​ര​മാ​യി മാ​റ്റി​യെ​ടു​ക്കാ​വു​ന്ന​താ​ണ്.