ഒമിക്രോൺ; പാലിക്കാം കർശന ജാഗ്രത
Thursday, December 2, 2021 2:05 PM IST
കോ​വി​ഡ് 19 എ​ന്ന പേ​രി​നേ​ക്കാ​ളും ഭ​യ​പ്പെ​ടു​ത്തു​ന്ന മ​റ്റൊ​രു പേ​രാ​ണ് നാം ​ഇ​പ്പോ​ൾ കേ​ട്ടു​വ​രു​ന്ന ഒ​മി​ക്രോ​ൻ അ​ഥ​വാ സൂ​പ്പ​ർ മ്യൂ​ട്ട​ന്‍റ് കോ​വി​ഡ് 19(Super Mutant Covid19) എ​ന്ന​ത്.

ഒ​മി​ക്രോ​ൺ

ഇ​ന്ത്യ​ൻ വ​ക​ഭേ​ദ​ത്ത ഡെ​ൽ​റ്റ (Delta) എ​ന്നും യു​കെ വ​ക​ഭേ​ദ​ത്തെ ആ​ൽ​ഫ (Alpha) എ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സൂ​ചി​പ്പി​ച്ച​പ്പോ​ൾ സാം​സ്കാ​രി​ക​പ​ര​മാ​യി ഒ​രു​പാ​ട് മു​ദ്ര​കു​ത്ത​ലു​ക​ൾ ഉ​ണ്ടാ​വാ​ൻ ഇ​ട​യാ​യി. അ​തി​നാ​ൽ ഗ്രീ​ക്ക് അ​ക്ഷ​ര​മാ​ല​യി​ലെ 15 ാം അ​ക്ഷ​ര​മാ​യ Omicron എ​ന്ന പ​ദം ഈ ​വ​ക​ഭേ​ദ​ത്തി​നാ​യി സൂ​ചി​പ്പി​ക്കു​ന്നു. B.1.1.529 എ​ന്ന ഈ ​വ​ക​ഭേ​ദം ഗൗ​ട്ടെ​ണ്ട് പ്ര​വി​ശ്യ, ജോ​ഹ​ന്നാ​സ്ബ​ർ​ഗ് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ നി​ന്ന് 2021 ന​വം​ബ​ർ 24നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ജ​നി​ത​ക കോ​ഡി​ലെ മാ​റ്റ​ങ്ങ​ൾ

ഒ​രു വൈ​റ​സി​ന്‍റെ ജ​നി​ത​ക കോ​ഡി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ/Mutation ആ​ണ് ഇ​തി​നെ വ​ക​ഭേ​ദം/​പു​തി​യ ഒ​രു variant ആ​ക്കി മാ​റ്റു​ന്ന​ത്. VOC/Variant of Concern ആ​ണ് Omicron ഉ​ള്ള​ത്. ഈ ​വ​ക​ഭേ​ദ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ ഇ​വ​യാ​ണ്:

► രോ​ഗ മൂ​ർ​ച്ഛ/Seventy of diseare.
► രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത/Transnushilly
► ല​ഭ്യ​മാ​യ ലാ​ബ് ടെ​സ്റ്റു​ക​ൾ വ​ഴി രോ​ഗം ക​ണ്ടെ​ത്ത​ൽ

32 മ്യൂ​ട്ടേ​ഷ​നു​ക​ൾ

ഒ​മി​ക്രോ​ൺ കൂ​ടു​ത​ൽ രോ​ഗം പ​ക​ർ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണ് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. കാ​ര​ണം, പ്രോ​ട്ടീ​ൻ ഘ​ട​ന​യി​ൽ 32 മ്യൂ​ട്ടേ​ഷ​നു​ക​ളാ​ണ് ഇ​തി​നു​ള്ള​ത്. മ​റി​ച്ച് ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​ന് 11 മ്യൂ​ട്ടേ​ഷ​നു​ക​ൾ ആ​ണ് ഉ​ള്ള​ത്.

ര​ണ്ട് വാ​ക്സി​ൻ ​എ​ടു​ത്ത​വ​രി​ൽ

സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ നി​ന്നു വ​രു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​കാ​രം ഈ ​രോ​ഗം വ​രു​ന്ന​വ​രി​ൽ തീ​വ്ര​ത​യി​ല്ലാ​ത്ത( Mild) രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. അ​തോ​ടൊ​പ്പം ര​ണ്ടു വാ​ക്സി​നേ​ഷ​നു​ക​ളും എ​ടു​ത്ത​വ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ​യി​ല്ല.


രാ​ജ്യ​ങ്ങ​ൾ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു ക​ഴി​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ആ​ദ്യം ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക, കൂ​ടു​ത​ൽ ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് ചി​ല നി​ർ​ദ്ദേ​ശ​ങ്ങ​ൾ.

ന​മു​ക്ക് എ​ന്തൊ​ക്കെ ചെ​യ്യാം?

► തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കു​ക.
►വൃ​ത്തി​യു​ള്ള​തും ശ​രി​യാ​യ അ​ള​വി​ലു​മു​ള്ള​തു​മാ​യ മാ​സ്കു​ക​ൾ ധ​രി​ക്കു​ക.
►സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക.
► പു​റ​ത്ത് പോ​യി വ​ന്നാ​ൽ കൈ​കാ​ലു​ക​ൾ സോ​പ്പ് കൊ​ണ്ട് ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ശേ​ഷം
അ​ക​ത്തു ക​ട​ക്കു​ക.
► ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും മു​ഖം മ​റ​യ്ക്കു​ക.
► വാ​യു സ​ഞ്ചാ​ര​മു​ള്ള മു​റി​ക​ളി​ൽ ക​ഴി​യു​ക.
► വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ക.

ജാ​ഗ്ര​ത കൈ​വി​ടാ​തെ...

കോ​വി​ഡ് 19 ൽ ​ലോ​കം അ​വ​സാ​നി​ക്കും എ​ന്ന് പ​ല​രും വി​ധി​യെ​ഴു​തി​യ​പ്പോ​ഴും ഇ​ന്ത്യ​ക്കാ​രാ​യ നാം ​അ​തി​നെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഈ ​ദി​ന​വും ക​ട​ന്നു പോ​കും. കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ, ക​രു​ത​ലോ​ടെ നീ​ങ്ങാം. ന​ല്ലൊ​രു നാ​ളെ ന​മു​ക്ക് ഉ​ണ്ടാ​കും.