വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കയിലുണ്ട്.
വിളർച്ച തടയാൻ
ചക്കപ്പഴത്തിലെ ഇരുന്പ്് വിളർച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പർ സഹായകം. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ ചർമസംരക്ഷണത്തിനു സഹായകം. ചക്കപ്പഴത്തിലെ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിനു സഹായകം. ആസ്്ത്്്മ നിയന്ത്രണത്തിനും ചക്ക വിഭവങ്ങൾ ഫലപ്രദം.
കണ്ണുകളുടെ ആരോഗ്യത്തിന്
കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റാമിൻ എ പോലെയുളള ആന്റിഓക്സിഡന്റുകൾ കാîഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമിരസാധ്യത കുറയ്ക്കുന്നു. മാകുലാർ ഡിജനറേഷനിൽ നിന്നു കണ്ണുകൾക്കു സംരക്ഷണം നല്കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിർത്തുന്നു.
ഹൃദയാരോഗ്യത്തിന്
ചക്കയിലെ വിറ്റാമിൻ ബി 6 ഹൃദയത്തിനു സംരക്ഷണം നല്കുന്നു. 100 ഗ്രാം ചക്കയിൽ 303 മില്ലിഗ്രാം പൊട്ടാസ്യമുണ്ട്. പൊട്ടാസ്യം ശരീരത്തിലെ ഫ്ളൂയിഡ്, ഇലക്ട്രോളൈറ്റ് നില സന്തുലനം ചെയ്യുന്നതിനു സഹായകം. ശരീരത്തിലെ സോഡിയത്തിന്റെ അളവു നിയന്ത്രിക്കുന്നു. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനു സഹായിക്കുന്നു. സ്ട്രോക്ക്, ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.
എല്ലുകളുടെ കരുത്തിന്
എല്ലുകളുടെ നാശം തടയുന്നതിനും പേശികൾ, നാഡികൾ എന്നിവയുടെ ആരോഗ്യത്തിനും പൊട്ടാസ്യം സഹായകം. കാൽസ്യത്തിന്റെ ആഗിരണത്തിനു സഹായകമായ മഗ്നീഷ്യം ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിൽ നിന്നു കാൽസ്യം നഷ്ടം ഒഴിവാക്കു ന്നതിനു ചക്ക സഹായകം. മുറിവുകളുണ്ടാകുന്പോൾ രക്തം കട്ട പിടിക്കുന്നതിനു കാൽസ്യം സഹായകം. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും കരുത്തിനും കാൽസ്യം അവശ്യം. കാൽസ്യം പ്രായമായവരിലുണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗം തടയുന്നു.
മനസിനും മസിലിനും ചക്കക്കുരു
പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവയുടെ വലിയ ശേഖരം ചക്കയിലുണ്ട്. ചക്കയുടെ കുരുവിൽ തയമിൻ, റൈബോഫ്ളാവിൻ എന്നിവ ധാരാളം. നാം കഴിക്കുന്ന ആഹാരത്തെ എനർജിയാക്കി മാറ്റുന്നതിനും കണ്ണുകൾ, ചർമം, തലമുടി എന്നിവയുടെ ആരോഗ്യസംരക്ഷണത്തിനും ഇവ സഹായകം. സിങ്ക്, ഇരുന്പ്, കാൽസ്യം, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ പോഷകങ്ങളും ചക്കക്കുരുവിൽ ചെറിയ തോതിൽ അടങ്ങിയിട്ടുണ്ട്.
മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നതിനും ചക്കക്കുരുവിലെ പ്രോട്ടീനും സൂക്ഷ്മപോഷകങ്ങളും സഹായകം. ചക്കക്കുരുവിൽ ഇരുന്പ് ധാരാളം. വിളർച്ച തടയുന്നതിനു ഇരുന്പ സഹായകം. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും ഇരുന്പ് സഹായകം. ചക്കക്കുരുവിലുള്ള വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിനു ഗുണപ്രദം. നാരുകൾ ധാരാളമുള്ളതിനാൽ മലബന്ധം ഒഴിവാക്കുന്നതിനും ചക്കക്കുരു വിഭവങ്ങൾ സഹായകം. ചക്കക്കുരുവിൽ ഉയർന്ന തോതിൽ അടങ്ങിയ പ്രോട്ടീൻ പേശികളുടെ ആരോഗ്യത്തിനു ഗുണപ്രദം.