നമ്മുടെ ശരീരഘടന അനുസരിച്ച് എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, എത്രത്തോളം കഴിക്കണം, എത്രതവണ കഴിക്കണം, എങ്ങനെ കഴിക്കണം എന്നിവ നാം അറിഞ്ഞിരിക്കണം.
* വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക. ആരോഗ്യമുള്ളവനേ ശരിയായ വിശപ്പറിയൂ.
ആഹാരം ദിവസേന മൂന്നു നേരം മാത്രമായി മിതപ്പെടുത്തുക.
* വയറിനെ നാലായി ഭാഗിച്ച് രണ്ടുഭാഗം അന്നംകൊണ്ടു നിറയ്ക്കാം. ഒരുഭാഗം ജലത്തിനുവേണ്ടിയും നാലാമത്തെ ഭാഗം വായു സഞ്ചാരത്തിനുവേണ്ടിയും നീക്കിവയ്ക്കണം.
* ധൃതഗതിയിൽ ഭക്ഷണം കഴിക്കരുത്.
* നന്നായി ചവച്ചരച്ചു കഴിക്കുക.
* പഴങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും മുളപ്പിച്ച പയറുവർഗങ്ങളും നാരുള്ള ഭക്ഷണവും ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുക.
നാരുകൾ അടങ്ങിയ ഭക്ഷണം
പച്ചക്കറികൾ: ഇലക്കറികൾ, ബീൻസ്,
കാരറ്റ്, തക്കാളി, കാബേജ്, കൂൺ എന്നിവ.
പഴങ്ങൾ: ആപ്പിൾ, ചെറുപഴം, മുന്തിരി,
പേരയ്ക്ക, അത്തിപ്പഴം, ഓറഞ്ച് എന്നിവ.
ധാന്യങ്ങൾ: തവിടുള്ള അരി, ഗോതന്പ്, പയറുവർഗങ്ങൾ.
* അതത് കാലങ്ങളിലും പ്രാദേശികമായും
സുലഭമായും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക.
* ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുക.
* ആഹാരത്തിന് ഒരുമണിക്കൂർ മുൻപും ഭക്ഷണത്തിനുശേഷം രണ്ടുമണിക്കൂർ കഴിഞ്ഞും വെള്ളം കുടിക്കുക.
വിരുദ്ധ ആഹാരങ്ങൾ ഉപേക്ഷിക്കുക.
ഉദാഹരണം: 1 മത്സ്യ-മാംസാദികളുടെ കൂടെ തൈര് ഉപയോഗിക്കരുത്.
2. തേൻ, നെയ്യ് ഇവ തുല്യ അളവിൽ ചേർത്ത് കഴിക്കരുത്.
3. പുളിയുള്ള പഴങ്ങൾ, മുന്തിരി, മദ്യം, ചെറുപയർ, പച്ചക്കറികൾ ഇവയോടൊപ്പം പാല് കുടിക്കരുത്.
4. തൈര് രാത്രിയിൽ കഴിക്കരുത്.
* പഞ്ചസാര (വെളുത്ത വിഷം), മൈദ, ഉപ്പ് ഇവയുടെ ഉപയോഗം കുറയ്ക്കുക.
* ഭക്ഷണത്തിൽ മഞ്ഞൾ, കുരുമുളക്, ജീരകം, കറിവേപ്പില, ഉലുവ, ഉള്ളിവർഗങ്ങൾ ഇവയെല്ലാം കൂടുതലായി ഉൾപ്പെടുത്തുക.മധുരത്തിന് തേൻ, ശർക്കര, കരുപ്പെട്ടി ഇവ ഉപയോഗിക്കുക.
* എരിവിന് ഇഞ്ചി, പച്ചമുളക്, കുരുമുളക് ഇവ ഉപയോഗിക്കുക. (വറ്റൽമുളക് ദഹനപ്രക്രിയയെ തടസപ്പെടുത്തും).
* പുളിക്ക് മാങ്ങ, നെല്ലിക്ക, ഇരുന്പൻപുളി, പച്ചത്തക്കാളി, മോര് എന്നിവ ഉപയോഗിക്കുക.
* വറുത്തതും പൊരിച്ചതും ബേക്കറി പലഹാരങ്ങളും കൃത്രിമ ശീതളപാനീയങ്ങളും പപ്പടം, അച്ചാർ, ചായ, കാപ്പി ഇവയെല്ലാം പരമാവധി കുറയ്ക്കുക.
* ഒരുദിവസം അനുവദനീയമായ എണ്ണയുടെ അളവ് ഒരു ടീസ്പൂൺ മാത്രം.
* പാചകത്തിന് നല്ലെണ്ണയോ തവിടെണ്ണയോ ഉപയോഗിക്കാം.
* വേവിച്ച ഭക്ഷണവും വേവിക്കാത്ത ഭക്ഷണവും ഒരുമിച്ച് കഴിക്കാതിരിക്കുക.
ആഹാരത്തിൽ മൂന്നു പ്രധാന ഘടകങ്ങളും അനിവാര്യം
1. ശുദ്ധീകരിക്കുന്നവ
വെള്ളമയമുള്ള പച്ചക്കറികൾ (കുന്പളങ്ങ, വെള്ളരി, കക്കിരി, പടവലങ്ങ), ചെറുനാരങ്ങ, പഴച്ചാറുകൾ, ഇളനീർ, പച്ചക്കറി
സൂപ്പുകൾ, മോര്, വീറ്റ് ഗ്രാസ് എന്നിവ.
2. സുഖം പകരുന്നവ
ഫലങ്ങൾ, സാലഡുകൾ, പുഴുങ്ങിയ പച്ചക്കറികൾ, മുളപ്പിച്ച പയറുവർഗങ്ങൾ.
3. നിർമാണത്തിന് ഉതകുന്നവ
തവിടുള്ള ധാന്യപ്പൊടികൾ, തവിടുള്ള അരി, കടല, തൈര് എന്നിവ.
അന്നജം
ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ
* പ്രമേഹമുള്ളവർ നിയന്ത്രിത അളവിൽ ഉപയോഗിക്കുക.
മാംസ്യം
പയറുവർഗങ്ങൾ, ഉഴുന്ന്, കടല, മീൻ, മുട്ട, മാംസം.
* വൃക്കരോഗമുള്ളവർ, യൂറിക് ആസിഡ് അധികമുള്ള രോഗികൾ ഇവ നിയന്ത്രിത അളവിൽ ഉപയോഗിക്കുക.
കൊഴുപ്പ്
നിലക്കടല, എള്ള്, കടുക്, നാളികേരം, നെയ്യ്, മുട്ട.
* ഹൃദ്രോഗികൾ, അമിത കൊളസ്ട്രോൾ ഉള്ളവർ, അമിത രക്തസമ്മർദമുള്ളവർ തുടങ്ങിയവർ
നിയന്ത്രിത അളവിൽ മാത്രമേ ഉപയോഗിക്കാവൂ.
കാൽസ്യം
പാൽ, മുട്ട, തക്കാളി, ചീര,ബീൻസ്, ഉള്ളി, ബദാം, ചെറിയ മത്സ്യങ്ങൾ, കക്ക, ഞണ്ട്, ചെമ്മീൻ.
* മൂത്രത്തിൽ കല്ലുള്ള രോഗികൾ നിയന്ത്രിത അളവിൽ ഉപയോഗിക്കുക.
പൊട്ടാസ്യം
വാഴപ്പഴം, തക്കാളി, ചീര, സ്ട്രോബറി, കൂൺ.
ഇരുന്പ്
ചീര, ശർക്കര, അവൽ, പച്ചിലവർഗങ്ങൾ, മാംസം, ഈന്തപ്പഴം, റാഗി, ഉണക്കമുന്തിരി.
സോഡിയം
ചീസ്, സെലറി, കാരറ്റ്, വെളുത്തുള്ളി, സവാള, മല്ലിയില.
* അമിത രക്തസമ്മർദമുള്ളവർ, ഹൃദ്രോഗികൾ, വൃക്കരോഗികൾ ഇവരൊക്കെ നിയന്ത്രിത അളവിൽ ഉപയോഗിക്കു.
അയഡിൻ
കടൽമത്സ്യം, തൈര്, ഉരുളക്കിഴങ്ങ്, സെലറി, ഓറഞ്ച്, മുന്തിരി.
വിവരങ്ങൾക്കു കടപ്പാട്: ആയുഷ്മാൻ ഭവ: ക്ലിനിക്ക് (ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള സമഗ്ര ചികിത്സാപദ്ധതി)
ജില്ലാ ഹോമിയോ ആശുപത്രി, നാഗന്പടം, കോട്ടയം