Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
ദേ ദേവിക നായികയായി
Tuesday, June 18, 2024 11:52 AM IST
കരിയറിലെ ആദ്യ രണ്ടു സിനിമകളിലും ദേവിക സഞ്ജയ് അഭിനയിച്ചത് സത്യന് അന്തിക്കാട് ചിത്രങ്ങളില്‍. ഞാന്‍ പ്രകാശന്, മകള്‍ എന്നീ സിനിമകളിലെ കൗമാരക്കാരിയുടെ വേഷങ്ങള്‍ക്ക് ശേഷം, ദേവിക നായികാ വേഷത്തിലെത്തിയ "വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി' ഈ കഴിഞ്ഞ വാരം തിയറ്ററുകളിലെത്തി.
ദേവിക ചെയ്ത ഞാന്‍ പ്രകാശനിലെ ടിനമോളും മകളിലെ അപര്‍ണയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യമായി നായികാ വേഷത്തിലെത്തിയ "വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'യില്‍ ജാനകി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ദേവിക കാഴ്ചവച്ചിരിക്കുന്നത്.
പ്രണയരംഗങ്ങളിലും ഇമോഷണല്‍ രംഗങ്ങളിലുമൊക്കെ ദേവിക ഏറെ മികവു പുലര്‍ത്തിയെന്നു നിസംശയം പറയാം.റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നായകനായെത്തിയ റാഫിയുടെ മകൻ മുബീന് റാഫിയും ദേവികയും ചേര്‍ന്നുള്ള കെമിസ്ട്രി നല്ല രീതിയില്‍ വര്ക്കായിട്ടുമുണ്ടെന്നാണ് പ്രേക്ഷകപക്ഷം. ദേവിക സഞ്ജയ് സംസാരിക്കുന്നു.
ഞാന്‍ പ്രകാശനിലേക്ക്
എന്നെ ഏഴാം ക്ലാസില്‍ പഠിപ്പിച്ച എന്റെ സ്കൂളിലെ രേണുക ടീച്ചര്‍ വഴിയാണ് ഞാന്‍ സിനിമയിലെത്തുന്നത്. ടീച്ചറിന്റെ അച്ഛന് ഡോ. ബാലകൃഷ്ണന് സിനിമാ നിര്‍മാതാവായിരുന്നു. സത്യന് സാറുമായി ഇവര്‍ക്കു നേരത്തേ പരിചയമുണ്ടായിരുന്നു.
അങ്ങനെ ഞാന്‍ പ്രകാശനിലേക്ക് കുട്ടിയെ ആവശ്യമായി വന്നപ്പോള്‍ മാമിനോട് സത്യൻ സാര്‍ ഇക്കാര്യം പറഞ്ഞു. എന്റെയൊരു കൂട്ടുകാരിയുടെ പേരാണ് ടീച്ചര്‍ അവരോടു പറഞ്ഞത്. ആ കൂട്ടുകാരി ചാനലില്‍ ഷോകളും ഡബ്ബിംഗും ഒക്കെ ചെയ്യുന്നയാളായിരുന്നു. എന്നാൽ, അവള് അഭിനയിക്കാന്‍ താല്പര്യം കാണിച്ചില്ല, എനിക്കാണ് അഭിനയിക്കാന്‍ ഇഷ്ടമെന്നു മാമിനോടു പറഞ്ഞു. ഞാന്‍ സ്കൂളില്‍ അന്നും കലാരംഗത്തു സജീവമായിരുന്നു. നാടകങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു.
സത്യന് അന്തിക്കാടിനൊപ്പം
ഞാന്‍ പ്രകാശനില്‍ ഞാനൊരു വേഷം ചെയ്തതിനാല്‍ രണ്ടാമത്തെ സിനിമയായ മകളിലേക്കു സത്യന് സാര്‍ നേരിട്ടു വിളിക്കുകയായിരുന്നു. ഞാന്‍ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. സത്യന് സാറിന്റെ സിനിമയിലാണ് അഭിനയിക്കുന്നത് എന്നത് ചിത്രീകരണം തുടങ്ങിയ ശേഷവും എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു.
സത്യന് സാറിന്റെ രണ്ടു സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഒരിക്കലും അങ്ങനെയൊരു അവസരം ലഭിക്കുമെന്നു കരുതിയില്ല. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. സത്യന് സാറിന്റെ സിനിമകളെല്ലാം എനിക്കേറെ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ഒടുവില്‍ നന്മ ജയിക്കുന്ന രീതിയാണ്. കുടുംബജീവിതവുമായി വളരെ അടുത്തു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും. അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ട്.
നായികാനിരയിലേക്ക്
"വണ്‍സ് അപ്പോണ്‍ എ ടൗണ്‍ ഇന്‍ കൊച്ചി' എന്ന സിനിമയുടെ തിരക്കഥാകൃത്തായ റാഫി സാറിന്റെ ഭാര്യയും ഈ സിനിമയിലെ നായകന് മുബിന് ചേട്ടന്റ അമ്മയുമായ ആന്റി ഞാന്‍ അഭിനയിച്ച മകള്‍ ഒക്കെ കണ്ടിരുന്നു.
ഈ സിനിമയിലേക്കു നായികയെ തേടുന്ന സമയത്ത് മകളിലെ ആ കുട്ടി ഇപ്പോള്‍ കുറച്ചു വലുതായിട്ടുണ്ടാകും, ഒന്നു നോക്കെന്നു റാഫിക്കയോടു ആന്റി പറഞ്ഞു. അങ്ങനെ എന്നെ വിളിക്കുകയും ഞാന്‍ അദ്ദേഹത്തെ പോയി കാണുകയുമായിരുന്നു.
അദ്ദേഹം എന്നോടു കഥ പറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞതനുസരിച്ച് നാദിര്‍ഷ സാറിനെ പോയി കണ്ടു. ഇന്‍ഡസ്ട്രിയില്‍ ഇത്രയും എക്സ്പീരിയന്‍സുള്ള ഇവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയ നേട്ടമാണ്. യുകെയിലൊക്കെ പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന ജാനകി എന്നൊരു മലയാളി പെണ്‍കുട്ടിയുടെ വേഷമാണ് ഈ സിനിമയില്‍ ചെയ്തത്.
ശാന്തനായ സംവിധായകന്
വളരെ ശാന്തനായൊരു സംവിധായകനാണ് നാദിര്‍ഷ സാര്‍. ഒരിക്കല്‍പ്പോലും സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം ദേഷ്യപ്പെടുന്നതായി ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ പേടിയും ടെന്‍ഷനും ഇല്ലാതെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. ഒരു സീന്‍ ചെയ്യുമ്പോള്‍ അതെങ്ങനെ ചെയ്യാന്‍ പറ്റുമെന്നു നോക്കാൻ പറയും. അതിലുള്ള കറക്ഷന്‍സും സീനിനു വേണ്ട മീറ്ററുമൊക്കെ സാര്‍ പറഞ്ഞു തരും. എല്ലാവരെയും വളരെ കംഫര്‍ട്ടബിള്‍ ആക്കാന്‍ ശ്രമിക്കുന്നയാളാണ് അദ്ദേഹം.
ആദ്യനായകന്
ഈ സിനിമയിലെ നായകന് മുബീന് ചേട്ടന് എന്നേക്കാള്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്നേ സിനിമയിലെത്തിയ ആളാണ്. കുറെയേറെ സിനിമകളില്‍ സംവിധാന സഹായിയായി വര്‍ക്ക് ചെയ്തിട്ടുള്ളയാളാണ്. അഭിനയിക്കാനുള്ള താത്പര്യംകൊണ്ടാണ് മുബീന് ചേട്ടന് സഹസംവിധായകനായി വന്നു സിനിമയിലെ എല്ലാ കാര്യങ്ങളും പഠിച്ചെടുത്തത്.
അതുകൊണ്ടുതന്നെ ഈ സിനിമയില്‍ അദ്ദേഹത്തിന്റെ നൂറു ശതമാനം പ്രയത്നവുമുണ്ടെന്ന് ഒന്നിച്ചു ജോലി ചെയ്തപ്പോള്‍ എനിക്കു ബോധ്യമായി. സിനിമയ്ക്കു വേണ്ടി വളരെയധികം കഠിന പരിശ്രമം ചെയ്യുന്നയാളാണ് അദ്ദേഹം.
പുതിയ പ്രോജക്ടുകള്‍
ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് ജയസൂര്യ സാറും അനുഷ്ക ഷെട്ടി മാമും നായികാനായകന്മാരായ കത്തനാരാണ്. രാജന് തോമസ് സാര്‍ ആണ് സംവിധായകന്. ഗോകുലം ഫിലിംസാണ് നിർമിക്കുന്നത്.
കുടുംബവിശേഷം
കോഴിക്കോട് കൊയിലാണ്ടിയിലാണ് വീട്. അച്ഛന് സഞ്ജയ്, അമ്മ ശ്രീലത, അനിയന്റെ പേര് ദേവാനന്ദ്. ഡിഗ്രി കഴിഞ്ഞു, ഇപ്പോള്‍ അഡ്വര്‍ടൈസിംഗ് ആന്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സിന് പിജി കോഴ്സിനു പഠിക്കുന്നു.
പ്രദീപ് ഗോപി
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന് ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന് രജിത്, കമലിന്റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില്‍ ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
ഏനുണ്ടോടി അമ്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്
Latest News
സാബുവിന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം
നടിയെ ആക്രമിച്ച കേസിൽ വാദം തുറന്ന കോടതിയിൽ വേണ്ട; അതിജീവിതയുടെ ഹർജി കോടതി തള്ളി
സാബുവിന്റെ മരണം ദൗർഭാഗ്യകരം; സജി പ്രശ്നം പരിഹരിക്കാനാണ് നോക്കിയത്, അന്വേഷണം നടക്കട്ടെ: സി.വി. വർഗീസ്
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
Latest News
സാബുവിന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം
നടിയെ ആക്രമിച്ച കേസിൽ വാദം തുറന്ന കോടതിയിൽ വേണ്ട; അതിജീവിതയുടെ ഹർജി കോടതി തള്ളി
സാബുവിന്റെ മരണം ദൗർഭാഗ്യകരം; സജി പ്രശ്നം പരിഹരിക്കാനാണ് നോക്കിയത്, അന്വേഷണം നടക്കട്ടെ: സി.വി. വർഗീസ്
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top