Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
Monday, June 3, 2024 3:37 PM IST
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്റേത്. "ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ സുരേശന് എന്ന കഥാപാത്രം മാത്രം മതി രാജേഷിനെ ഓർമിക്കാന്‍. മഹേഷിന്റെ പ്രതികാരം എന്ന ആദ്യ സിനിമയിലെ ചെറിയ വേഷവും വലിയ ശ്രദ്ധ നേടിയിരുന്നു.
രതീഷ് ബാലകൃഷ്ണന് പൊതുവാള് ഒരുക്കിയ "ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലെ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അതേ സംവിധായകന് ഒരുക്കുന്ന സ്പിന്‍ ഓഫ് ചിത്രം കൂടിയാണ് കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ .
സുരേശനായി രജേഷ് വീണ്ടുമെത്തിയപ്പോൾ സുമലതയായി ചിത്ര നായര്‍ തന്നെ വേഷമിട്ടു. ചെറുപ്പം മുതല്‍ സിനിമാമോഹം മനസില്‍ കൊണ്ടുനടന്ന രാജേഷ് അവിചാരിതമായാണ് അഭിനയരംഗത്ത് എത്തിയത്.
പ്രൊഡക്ഷൻ കൺട്രോളറായി സിനിമയിലെത്തിയ രാജേഷ് പിന്നീട് നിരവധി വേഷങ്ങളില്‍ അഭിനയിച്ചു, ഇപ്പോൾ ഹൃദയഹാരിയായ പ്രണയകഥയിൽ നായകനുമായി. ഇതിനൊപ്പം രാജേഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. രാജേഷ് മാധവൻ സണ്‍ഡേ ദീപികയോട്.
നടനിലേക്ക്
ചെറുപ്പം മുതല്‍ സിനിമ ആഗ്രഹമായിരുന്നു. നാടകാഭിനയവും തിയറ്റര്‍ പ്രവര്‍ത്തനവും ചെറുപ്പം മുതല്‍ ഉണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞു വിഷ്വല്‍ മീഡിയ പഠിക്കാന്‍ കൊച്ചിയില്‍ വന്നു. പിന്നീടു രണ്ടു വര്‍ഷത്തോളം ടെലിവിഷന്‍ ചാനലുകളുമായി ബന്ധപ്പെട്ട ചില ജോലികള്‍ ചെയ്തു. ഒരു മാഗസിനിലും കുറച്ചുനാൾ ജോലിചെയ്തു.
എന്നാല്‍, സിനിമ മാത്രമായിരുന്നു മനസില്‍. അങ്ങനെ ചില കഥകളൊക്കെ എഴുതി സിനിമാക്കാരെ കാണുകയായിരുന്നു സ്ഥിരം പരിപാടി. അങ്ങനെ പോത്തണ്ണന്റെയും (ദിലീഷ് പോത്തന്) തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെയുംകൂടെ ചര്‍ച്ചയില്‍ ഇരിക്കുമ്പോഴാണ് ഒരു വേഷമുണ്ട് അഭിനയിക്കുന്നോ എന്നു പോത്തണ്ണന് ചോദിക്കുന്നത്. അങ്ങനെയാണ് മഹേഷിന്റെ പ്രതികാരത്തിലേക്കു വരുന്നത്.
അഭിനയമോഹം
ശരിക്കും പറഞ്ഞാല്‍ അഭിനയം എന്റെയൊരു മോഹമായിരുന്നില്ല. താത്പര്യമില്ല എന്നല്ല, അതിനുവേണ്ടി ഞാന്‍ ശ്രമിച്ചിട്ടില്ല എന്നു പറയാം. ജീവിക്കാന്‍ വേണ്ടി സിനിമയില്‍ എന്തു ജോലി കിട്ടിയാലും അതു ചെയ്യും എന്നു വിചാരിച്ചു നടന്ന സമയത്താണ് അഭിനയിക്കാനുള്ള അവസരം കിട്ടിയത്. അതു വലിയ സന്തോഷമായി.
നാടകത്തിലും ചെറിയ ഷോര്‍ട്ട് ഫിലിമുകളിലുമൊക്കെ അഭിനയിച്ച പരിചയം വച്ചാണ് സിനിമയിലും ഒരു കൈ നോക്കാൻ ധൈര്യം കിട്ടിയത്. ആദ്യത്തെ സിനിമയില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്കരനുമാണ് പിന്നില്‍ ഉണ്ടായിരുന്നതെന്നതു വലിയ ധൈര്യമായി. അതുകൊണ്ടുതന്നെ ടെന്‍ഷനും ഉണ്ടായിരുന്നില്ല.
കൺട്രോളർ, അസിസ്റ്റന്റ് ഡയറക്ടർ
സജിന്‍ ബാബുവിന്റെ "അസ്തമയം വരെ' എന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിച്ചു. ആ സിനിമ കഴിഞ്ഞ് ദിലീഷ് പോത്തന് "തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമ കാസര്‍ഗോഡ് വച്ചാണ് ഷൂട്ട് ചെയ്യുന്നതെന്നും വരണമെന്നും പറഞ്ഞു വിളിച്ചു.
അങ്ങനെ ആ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീടു മായാനദി, കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളിലും അസോസിയേറ്റ് ഡയറക്ടറായി.
ഇഷ്ടപ്പെട്ട കഥാപാത്രം
അങ്ങനെ ഞാൻ ശ്രദ്ധിച്ചിട്ടില്ല. എങ്കിലും എനിക്കു തോന്നുന്നത് "ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലെ സുരേശനാണ് ആൾക്കാർക്ക് ഇഷ്ടപ്പെട്ട കഥാപാത്രം. ആ കഥാപാത്രത്തെക്കുറിച്ചാണ് കൂടുതൽ ആളുകൾ എന്നോട് അഭിപ്രായം പറഞ്ഞിട്ടുള്ളത്. അതുതന്നെയാണ് ഏറ്റവുമധികം ആളുകൾ സ്വീകരിച്ച എന്റെ കഥാപാത്രവും.
വരുന്നൂ സംവിധായകനായും
"പെണ്ണും പൊറാട്ടും' എന്നൊരു സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍. "ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയ്ക്കു ശേഷം സന്തോഷ് ടി. കുരുവിള നിര്‍മിക്കുന്ന സിനിമയാണിത്. ഭൂരിഭാഗം പേരും പുതുമുഖങ്ങളാണ്.
കുറെ മൃഗങ്ങളുടെയും ഒരു നായയുടെ അതിജീവനത്തിന്റെയും കഥയാണിത്. ഒപ്പം ഒരു നാട്ടുകാരുടെ ചില പ്രശ്നങ്ങള്‍കൂടി സമാന്തരമായി പറഞ്ഞുപോകുന്നുണ്ട്. പാലക്കാട് കൊല്ലംകോടാണ് ഷൂട്ടിംഗ് നടക്കുന്നത്. 90 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായി. അവസാനഘട്ട ചിത്രീകരണം നടന്നുവരികയാണ്.
സുരേശനും സുമലതയും
"ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലെ സുരേശനും സുമലതയും തന്നെയാണ് "സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന പുതിയ സിനിമയില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. എന്നാല്‍, ഇവര്‍ ഇവരുടെയും വേറൊരു നാട്ടിലെ വേറൊരു പശ്ചാത്തലത്തിലാണ് ഈ സിനിമയില്‍ വരുന്നത്.
ഇവര്‍ എങ്ങനെയാണ് പ്രണയിച്ചു തുടങ്ങിയത്, എങ്ങനെയാണ് ഇവരുടെ പ്രണയം മുന്നോട്ടു പോയത് എന്നൊക്കെ ഈ സിനിമ പറയുന്നു. "ന്നാ താന്‍ കേസ് കൊട്'എന്ന സിനിമയില്‍ കുറച്ചു രംഗങ്ങളിൽ മാത്രമാണ് വരുന്നതെങ്കില്‍ ഈ സിനിമയില്‍ സുരേശനും സുമലതയും മുഴുനീള കഥാപാത്രങ്ങളാണ്. തമാശ മാത്രമല്ല, ഇവരുടെ ജീവിതവും സിനിമയില്‍ പറയുന്നു.
ആദ്യജോഡി ചിത്ര
ഞാന്‍ കാസ്റ്റിംഗ് ഡയറക്ടറായി "ന്നാ താന്‍ കേസ് കൊട്' സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ചിത്ര എന്ന നടിയെ പരിചയപ്പെടുന്നത്. അന്നു മുതല്‍ ഇന്നുവരെ ഒരു നടിയെന്ന നിലയില്‍ ചിത്ര കൂടുതൽ നന്നായിക്കൊണ്ടിരിക്കുകയാണ്.
ചിത്ര ചെയ്ത ആദ്യത്തെയും രണ്ടാമത്തെയും ചിത്രങ്ങളിലെ സുമലതയെ ശ്രദ്ധിച്ചാല്‍ ആ മെച്ചപ്പെടല്‍ കാണാനാകും. ഞാനടങ്ങിയ സംഘം നടത്തിയ ഓഡിഷനിലൂടെയാണ് ചിത്ര ഈ രംഗത്തേക്കു വന്നതെന്നതു വലിയ സന്തോഷം നല്കുന്ന കാര്യമാണ്.
വിവാഹം ഉറപ്പിച്ചു
കാസര്‍ഗോട്ട് പെര്‍ളടുക്കം എന്ന സ്ഥലത്താണ് വീട്. അച്ഛന് മാധവന് കൂലിപ്പണിക്കാരനായിരുന്നു. അമ്മ രത്നാവതി. രണ്ടു സഹോദരിമാരാണുള്ളത്- രാജി, ശ്രീജി. രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. എന്റെ വിവാഹവും ഉറപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ദീപ്തി കാരാട്ടിനെയാണ് വിവാഹം ചെയ്യുന്നത്. "ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ദീപ്തി. പ്രണയവിവാഹമാണ്. ഹിന്ദി സിനിമകളിലും സീരിസുകളിലും ദീപ്തി അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നു.
പുതിയ പ്രോജക്ടുകള്‍
എഴുത്തുകാരൻകൂടിയായ അജയ്കുമാര്‍ എന്ന നവാഗത സംവിധായകന്റെ ആഹ്ലാദം എന്ന സിനിമ ചെയ്യുന്നുണ്ട്. പിന്നെ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസ്. കൂടാതെ കുഞ്ചാക്കോ ബോബൻ നായകനായ ഗ്ർർ എന്നൊരു സിനിമ ഉടനെ വരുന്നുണ്ട്.
പ്രദീപ് ഗോപി
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന് ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന് രജിത്, കമലിന്റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില്‍ ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
ഏനുണ്ടോടി അമ്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്
Latest News
നടിയെ ആക്രമിച്ച കേസിൽ വാദം തുറന്ന കോടതിയിൽ വേണ്ട; അതിജീവിതയുടെ ഹർജി കോടതി തള്ളി
സാബുവിന്റെ മരണം ദൗർഭാഗ്യകരം; സജി പ്രശ്നം പരിഹരിക്കാനാണ് നോക്കിയത്, അന്വേഷണം നടക്കട്ടെ: സി.വി. വർഗീസ്
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
Latest News
നടിയെ ആക്രമിച്ച കേസിൽ വാദം തുറന്ന കോടതിയിൽ വേണ്ട; അതിജീവിതയുടെ ഹർജി കോടതി തള്ളി
സാബുവിന്റെ മരണം ദൗർഭാഗ്യകരം; സജി പ്രശ്നം പരിഹരിക്കാനാണ് നോക്കിയത്, അന്വേഷണം നടക്കട്ടെ: സി.വി. വർഗീസ്
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top