"പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ' ടീ​സ​ർ പു​റ​ത്ത്
Saturday, July 9, 2022 2:03 PM IST
മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം "പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ്ര​മു​ഖ​ർ അ​ണി​നി​ര​ന്ന വ​ർ​ണാ​ഭ​മാ​യ ടീ​സ​ർ ലോ​ഞ്ച് ചി​ത്ര​ത്തി​ന്‍റെ മി​ഴി​വ് വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ സൂ​ര്യ, മോ​ഹ​ൻ​ലാ​ൽ, അ​മി​താ​ഭ് ബ​ച്ച​ൻ, മ​ഹേ​ഷ് ബാ​ബു, ര​ക്ഷി​ത് ഷെ​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

ക​ൽ​ക്കി​യു​ടെ ബ്ര​ഹ്മാ​ണ്ഡ നോ​വ​ലി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മായ ചിത്രത്തിൽ ഐ​ശ്വ​ര്യ റാ​യ്, വി​ക്രം, കാ​ർ​ത്തി, ജ​യം ര​വി, തൃ​ഷ, ജ​യ​റാം എ​ന്നി​വ​ർ​ക്കൊ​പ്പം വ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു. എ.​ആ​ർ. റ​ഹ്മാ​ൻ സം​ഗീ​ത​വും ശ്രീ​ക​ർ പ്ര​സാ​ദ് എ​ഡി​റ്റിംഗും നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്രം സെ​പ്റ്റം​ബ​ർ 30-ന് ​പു​റ​ത്തി​റ​ങ്ങും.