നി​ങ്ങ​ൾ​ക്ക് സ്നേ​ഹ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ പ​രാ​തി​ക​ളാ​ണ്; പു​ഷ്പ നി​ർ​മാ​താ​വി​നെ​തി​രെ തു​റ​ന്ന​ടി​ച്ച് ദേ​വി ശ്രീ ​പ്ര​സാ​ദ്
Wednesday, November 27, 2024 1:15 PM IST
പു​ഷ്പ 2 നി​ർ​മാ​താ​വ് ര​വി ശ​ങ്ക​റി​നെ​തി​രെ തു​റ​ന്ന​ടി​ച്ച് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ദേ​വി ശ്രീ ​പ്ര​സാ​ദ്. നി​ർ​മാ​താ​വ് ത​ന്‍റെ കു​റ്റ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നെ കൂ​ടു​ത​ലെ​ന്നും ദേ​വി ശ്രീ ​പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ.

ദേ​വി ശ്രീ ​പ്ര​സാ​ദ് ഗാ​ന​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കു​ന്നി​ല്ല എ​ന്ന് ര​വി ശ​ങ്ക​ർ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​താ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​നെ ചൊ​ടി​പ്പി​ച്ച​ത്. സ്നേ​ഹം ഉ​ള്ളി​ട​ത്താ​ണ് പ​രി​ഭ​വം ഉ​ണ്ടാ​കു​ക എ​ന്ന് പ​റ​ഞ്ഞ ദേ​വി​ശ്രീ പ്ര​സാ​ദ് നി​ർ​മാ​താ​വി​ന് ത​ന്നോ​ടു​ള്ള സ്നേ​ഹ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ പ​രാ​തി​ക​ളാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞു. ര​വി ശ​ങ്ക​റി​ന്‍റെ പേ​ര് എ​ടു​ത്തു പ​റ​ഞ്ഞാ​യി​രു​ന്നു വി​മ​ർ​ശ​നം.



ര​വി സാ​ർ, ഞാ​ൻ പാ​ട്ടോ പ​ശ്ചാ​ത്ത​ല സം​ഗീ​ത​മോ കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് നി​ങ്ങ​ൾ എ​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്നു. നി​ങ്ങ​ൾ എ​ന്നെ സ്നേ​ഹി​ക്കു​ന്നു​വെ​ന്ന് എ​നി​ക്ക​റി​യാം. സ്നേ​ഹ​മു​ള്ളി​ട​ത്ത് പ​രാ​തി​ക​ളും ഉ​ണ്ടാ​കും.

പ​ക്ഷേ, സ്നേ​ഹ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ നി​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ഇ​പ്പോ​ൾ പോ​ലും, ഞാ​ൻ 20-25 മി​നി​റ്റ് മു​മ്പ് വേ​ദി​യി​ൽ എ​ത്തി. കാ​മ​റ​യി​ലേ​ക്ക് ഒ​രു എ​ൻ​ട്രി ചെ​യ്യാ​ൻ കാ​ത്തി​രി​ക്കാ​ൻ അ​വ​ർ എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​നി​ക്ക് അ​തി​ൽ കു​റ​ച്ച് മ​ടി​യു​ണ്ട്. സ്റ്റേ​ജി​ൽ നി​ൽ​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് ഞാ​ൻ ല​ജ്ജ​യി​ല്ലാ​ത്ത​വ​ൻ.

സ്റ്റേ​ജി​ന് പു​റ​ത്ത് ഞാ​നൊ​രു നാ​ണം​കു​ണു​ങ്ങി​യാ​ണ്. കി​സ്സി​ക് എ​ന്ന പു​ഷ്പ​യി​ലെ പാ​ട്ട് കേ​ൾ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു, ഞാ​ൻ ഓ​ടി വ​ന്നു. ഞാ​ൻ വ​ന്ന​യു​ട​ൻ നി​ങ്ങ​ൾ പ​റ​ഞ്ഞു, ഞാ​ൻ ലേ​റ്റ് ആ​യി, ടൈ​മിം​ഗ് ഇ​ല്ലെ​ന്ന്, സാ​ർ ഇ​തി​നൊ​ക്കെ ഞാ​ൻ എ​ന്താ​ണ് ചെ​യ്യ​ണ്ട​ത്. ഇ​ത് തു​റ​ന്നു സം​സാ​രി​ക്കേ​ണ്ട കാ​ര്യ​മാ​ണ് എ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ഡി​എ​സ്പി പ​റ​ഞ്ഞു.

ഓ​ഡി​യോ ലോ​ഞ്ചി​ൽ വ​ച്ച് ചി​ത്ര​ത്തി​ലെ കി​സ്സി​ക് എ​ന്ന ഐ​റ്റം സോം​ഗ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ദേ​വി​ശ്രീ പ്ര​സാ​ദാ​ണ് ഒ​രു​ക്കി​യ​ത്. ത​മ​ന്നും സാം ​സി​എ​സും ചേ​ർ​ന്നാ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം നി​ർ​വ​ഹി​ച്ച​ത്.