ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​ര​ൻ അ​ന്ത​രി​ച്ചു
Wednesday, July 9, 2025 9:26 AM IST
സം​വി​ധാ​യ​ക​നും ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​ര​ൻ നാ​രാ​യ​ണ​ൻ രാ​മ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു. 44 വ​യ​സാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം.

ജ്യേ​ഷ്ഠ​നെ​പ്പോ​ലെ സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും വി​ഡി​യോ ആ​ൽ​ബ​ങ്ങ​ളും മ​റ്റും അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തി​രു​ന്നു.

പി​താ​വ് പ​രേ​ത​നാ​യ ഡോ. ​എ​സ്.​ രാ​മ​കൃ​ഷ്ണ​ൻ, അ​മ്മ സി.​ബി.​ഉ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ -ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ (സ്ക്രി​പ്റ്റ് റൈ​റ്റ​ർ, ന​ട​ൻ), വീ​ണ നാ​യ​ർ.