വി​ൻ​സി അ​ലോ​ഷ്യ​സി​ന്‍റെ പ​രാ​തി; ഷൈ​ൻ ടോം ​ചാ​ക്കോ​യെ അ​മ്മ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യേ​ക്കും
Thursday, April 17, 2025 11:41 AM IST
ന​ടി വി​ൻ​സി അ​ലോ​ഷ്യ​സി​ന്‍റെ പ​രാ​തി​യി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നൊ​രു​ങ്ങി താ​ര സം​ഘ​ട​ന അ​മ്മ. സി​നി​മാ സെ​റ്റി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ഷൈ​ൻ ടോം ​ആ​ണെ​ന്ന് ന​ടി വി​ൻ​സി അ​ലോ​ഷ്യ​സ് വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

സൂ​ത്ര​വാ​ക്യം എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ വെ​ച്ചാ​ണ് ന​ടി​ക്കെ​തി​രെ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ഷൈ​ൻ മോ​ശം പെ​രു​മാ​റ്റം ന​ട​ത്തി​യ​ത്. ഷൈ​നി​നെ​തി​രെ വി​ൻ​സി ഫി​ലിം ചേം​ബ​റി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​തി പ​രി​ഗ​ണി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ചേം​ബ​ർ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര​യോ​ഗം ചേ​രും.

വി​ൻ​സി​ക്ക് പി​ന്തു​ണ​യു​മാ​യി ന​ടി പ​ത്മ​പ്രി​യ, ന​ട​ൻ വി​നു മോ​ഹ​ൻ, സം​വി​ധാ​യി​ക അ​ഞ്ജ​ലി മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ രം​ഗ​ത്തെ​ത്തി.