"ദി ​ചോ​സ​ണ്‍: ലാ​സ്റ്റ് സ​പ്പ​ർ' പെ​സ​ഹ വ്യാ​ഴാ​ഴ്ച തി​യ​റ്റ​റു​ക​ളി​ല്‍; കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പ്ര​ദ​ർ​ശ​നം
Wednesday, April 16, 2025 11:50 AM IST
യേ​ശു​വി​ന്‍റെ മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​മ്പു​ള്ള ആ​ഴ്ച​യി​ലെ നി​ര​വ​ധി സു​പ്ര​ധാ​ന നി​മി​ഷ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ‘ദി ​ചോ​സ​ണ്‍: ലാ​സ്റ്റ് സ​പ്പ​ര്‍’ കാ​ണാ​ൻ കേ​ര​ള​ത്തി​ലു​ള്ള​വ​ർ​ക്കും അ​വ​സ​രം. പെ​സ​ഹ വ്യാ​ഴാ​ഴ്ച കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ങ്ങ​ളി​ലെ പി‌​വി‌​ആ​ര്‍ തി​യ​റ്റ​റു​ക​ളി​ല്‍ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കും.

കൊ​ച്ചി പി‌​വി‌​ആ​ര്‍ ലു​ലു​വി​ല്‍ ഉ​ച്ച​യ്ക്ക് 1.23നും 4.45​നു​മാ​ണ് ഷോ. ​കൊ​ച്ചി ഫോ​റം മാ​ളി​ല്‍ വൈ​കു​ന്നേ​രം 4.50നും ​രാ​ത്രി 07.20നും ​പ്ര​ദ​ര്‍​ശ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് പി‌​വി‌​ആ​ര്‍ ലു​ലു മാ​ളി​ല്‍ വൈ​കീ​ട്ട് 4.20നാ​ണ് ഏ​ക പ്ര​ദ​ര്‍​ശ​നം. ബം​ഗ​ളൂ​രു, മും​ബൈ, ഡ​ല്‍​ഹി, ഹൈ​ദ​രാ​ബാ​ദ് തു​ട​ങ്ങീ​യ ന​ഗ​ര​ങ്ങ​ളി​ലും വ്യാ​ഴാ​ഴ്ച പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജ​റു​സ​ലേ​മി​ലേ​ക്കു​ള്ള യേ​ശു​വി​ന്‍റെ രാ​ജ​കീ​യ പ്ര​വേ​ശ​നം, ദൈ​വാ​ല​യ ശു​ദ്ധീ​ക​ര​ണം, യൂ​ദാ​സി​ന്‍റെ വ​ഞ്ച​ന, അ​ന്ത്യ അ​ത്താ​ഴം എ​ന്നി​വ ഉ​ള്‍​പ്പ​ടെ വി​കാ​ര​നി​ര്‍​ഭ​ര​മാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ ദി ​ചോ​സ​ണ്‍: ലാ​സ്റ്റ് സ​പ്പ​റി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഡാ​ള​സ് ജെ​ങ്കി​ന്‍​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ജോ​നാ​ഥ​ന്‍ റൂ​മി​യോ​യാ​ണ് ചി​ത്ര​ത്തി​ല്‍ യേ​ശു​വി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.