ഓ​ട്ടോ​ക്കാ​ര​നാ​യി ന​മ്മു​ടെ നി​വി​ൻ പോ​ളി; ഡോ​ൾ​ബി ദി​നേ​ശ​ൻ ഫ​സ്റ്റ്ലു​ക്ക്
Tuesday, April 15, 2025 8:41 AM IST
ആ​യി​ര​ത്തൊ​ന്നു നു​ണ​ക​ൾ, സ​ർ​കീ​ട്ട് എ​ന്നി​വ​ക്ക് ശേ​ഷം താ​മ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന "ഡോ​ൾ​ബി ദി​നേ​ശ​ൻ" എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്ത്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തു​ന്ന ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് ആ​ണ്.

അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ പ​ത്താ​മ​ത്തെ ചി​ത്ര​മാ​ണ് ഡോ​ൾ​ബി ദി​നേ​ശ​ൻ. ദി​നേ​ശ​ൻ എ​ന്ന് പേ​രു​ള്ള കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യാ​ണ് നി​വി​ൻ ഈ ​ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രു ഓ​ട്ടോ ഡ്രൈ​വ​ർ ആ​യാ​ണ് നി​വി​ൻ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്ന് ഫ​സ്റ്റ് ലു​ക്ക് സൂ​ചി​പ്പി​ക്കു​ന്നു. ചി​ത്രീ​ക​ര​ണം മേ​യി​ൽ തു​ട​ങ്ങും.

ജി​തി​ൻ സ്റ്റാ​നി​സ്ലാ​സ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം ഡോ​ൺ വി​ൻ​സെ​ന്‍റ്, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ ര​ഞ്ജി​ത്ത് ക​രു​ണാ​ക​ര​ൻ, എ​ഡി​റ്റിം​ഗ് നി​ധി​ൻ രാ​ജ് ആ​രോ​ൾ. ഈ ​ചി​ത്ര​ത്തി​ന്‍റെ സൗ​ണ്ട് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​ത് അ​നി​മ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​മ്പ​ൻ ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ സി​ങ്ക് സി​നി​മ ആ​ണ്.