തൃ​ശൂ​രി​ലെ വീ​ട്ടി​ൽ അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നു​മൊ​പ്പം വി​ഷു ആ​ഘോ​ഷി​ച്ച് മ​ഞ്ജു വാ​ര്യ​ർ
Monday, April 14, 2025 2:53 PM IST
വി​ഷു ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​ർ. തൃ​ശൂ​രി​ലെ വീ​ട്ടി​ൽ അ​മ്മ​യ്ക്കും സ​ഹോ​ദ​ര​കു​ടും​ബ​ത്തി​നു​മൊ​പ്പ​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​ഷു ആ​ഘോ​ഷം. സാ​രി​യു​ടു​ത്ത് മേ​ക്ക​പ്പി​ല്ലാ​തെ ത​നി നാ​ട​ൻ രൂ​പ​ത്തി​ലാ​ണ് മ​ഞ്ജു എ​ത്തി​യ​ത്.

മ​ഞ്ജു​വി​ന്‍റെ അ​മ്മ ഗി​രി​ജ വാ​ര്യ​ർ, സ​ഹോ​ദ​ര​ഭാ​ര്യ അ​നു​പ​മ, സ​ഹോ​ദ​ര​പു​ത്രി ആ​വ​ണി എ​ന്നി​വ​രെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. സ​ഹോ​ദ​ര​ൻ മ​ധു വാ​ര്യ​റും മ​ക​ൾ ആ​വ​ണി​യു​മാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.




ചെ​റി​യ മി​റ​ർ വ​ർ​ക്കു​ക​ൾ മാ​ത്രം ചെ​യ്ത സോ​ഫ്റ്റ് കോ​ട്ട​ൻ സാ​രി​യും ക​റു​പ്പ് നി​റ​ത്തി​ലു​ള്ള ബ്ലൗ​സു​മാ​ണ് താ​രം അ​ണി​ഞ്ഞ​ത്. എ​ല്ലാ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കും വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടാ​ണ് ചി​ത്ര​ങ്ങ​ള്‍ മ​ഞ്ജു പോ​സ്റ്റ് ചെ​യ്ത​ത്.