"ഡി​റ്റ​ക്ടീ​വ് ഉ​ജ്ജ്വ​ല'​നാ​യി റോ​ന്ത് ചു​റ്റാ​നി​റ​ങ്ങി ധ്യാ​ൻ; ടീ​സ​ർ
Monday, April 7, 2025 8:26 AM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ഡി​റ്റ​ക്ടീ​വ് ഉ​ജ്ജ്വ​ല​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ക്കി. ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ വേ​റി​ട്ട വേ​ഷ​പ്പ​ക​ർ​ച്ച​യാ​ണ് ടീ​സ​റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യാ​ണ് ധ്യാ​ൻ സി​നി​മ​യി​ലെ​ത്തു​ന്ന​ത്.

കോ​മ​ഡി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, സി​ജു വി​ൽ‌​സ​ൺ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ന​വാ​ഗ​ത​രാ​യ ഇ​ന്ദ്ര​നീ​ൽ ഗോ​പീ​കൃ​ഷ്ണ​ൻ- രാ​ഹു​ൽ ജി. ​എ​ന്നി​വ​ർ ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യ പോ​ൾ ആ​ണ് നി​ർ​മി​ക്കു​ന്ന​ത്.



‘മി​ന്ന​ൽ മു​ര​ളി’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റ​ർ​സ് ആ​രം​ഭി​ച്ച വീ​ക്കെ​ൻ​ഡ് സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സി​ന്‍റെ ഭാ​ഗ​മാ​ണ് ഡി​റ്റ​ക്റ്റീ​വ് ഉ​ജ്ജ്വ​ല​ൻ. മേ​യ് റി​ലീ​സാ​യി ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യി ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ വേ​ഷ​മി​ടു​ന്ന ചി​ത്ര​ത്തി​ൽ, സി.​ഐ ശം​ഭു മ​ഹാ​ദേ​വ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സി​ജു വി​ൽ‌​സ​ൺ അ​ഭി​ന​യി​ക്കു​ന്ന​ത്.

കോ​ട്ട​യം ന​സീ​ർ, സീ​മ ജി. ​നാ​യ​ർ, റോ​ണി ഡേ​വി​ഡ്, അ​മീ​ൻ, നി​ഹാ​ൽ നി​സാം, നി​ബ്രാ​സ് നൗ​ഷാ​ദ്, ഷാ​ഹു​ബാ​സ്, ക​ലാ​ഭ​വ​ൻ ന​വാ​സ്, നി​ർ​മ്മ​ൽ പാ​ലാ​ഴി, ജോ​സി സി​ജോ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ലോ​ക്ക​ൽ ഡി​റ്റ​ക്ടീ​വ് ആ​യാ​ണ് ചി​ത്ര​ത്തി​ൽ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ വേ​ഷ​മി​ടു​ന്ന​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- മാ​നു​വ​ൽ ക്രൂ​സ് ഡാ​ർ​വി​ൻ, പ്രൊ​ജ​ക്റ്റ് ഡി​സൈ​നേ​ഴ്സ് - സെ​ഡി​ന് പോ​ൾ, കെ​വി​ൻ പോ​ൾ, കോ​ൺ​ടെ​ന്റ് ഹെ​ഡ്- ലി​ൻ​സി വ​ർ​ഗീ​സ്, ഛായാ​ഗ്ര​ഹ​ണം- പ്രേം ​അ​ക്കാ​ട്ടു, ശ്ര​യാ​ന്‍റി, സം​ഗീ​തം- റ​മീ​സ് ആ​ർ​സീ, എ​ഡി​റ്റ​ർ- ച​മ​ൻ ചാ​ക്കോ,

ക​ലാ​സം​വി​ധാ​നം- കോ​യാ​സ് എം., ​സൗ​ണ്ട് ഡി​സൈ​ന​ർ- സ​ച്ചി​ൻ സു​ധാ​ക​ര​ൻ, സി​ങ്ക് സി​നി​മ, സൗ​ണ്ട് മി​ക്സിം​ഗ്- അ​ര​വി​ന്ദ് മേ​നോ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- നി​സാ​ർ റ​ഹ്‌​മ​ത്, മേ​ക്ക​പ്പ്- ഷാ​ജി പു​ൽ​പ​ള്ളി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജാ​വേ​ദ് പി​സി, ആ​ക്ഷ​ൻ- ത​വാ​സി രാ​ജ്, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ര​തീ​ഷ് മൈ​ക്ക​ൽ, ഡി ​ഐ- പോ​യ​റ്റി​ക്, വി​എ​ഫ്എ​ക്സ്- ഐ ​വി​എ​ഫ്എ​ക്സ്, സ്‌​റ്റി​ൽ​സ്- നി​ദാ​ദ് കെ ​എ​ൻ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- യെ​ല്ലോ ടൂ​ത്ത്സ്, ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ്- പ്ര​ദീ​പ് മേ​നോ​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- അ​നൂ​പ് സു​ന്ദ​ര​ൻ, ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടൈ​മെ​ന്‍റ്, പി​ആ​ർ​ഒ- ശ​ബ​രി.