വീ​ടി​ന് പി​ന്നി​ലെ കാ​യ​ലി​ലേ​യ്ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു; ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​റി​ന് 25,000 രൂ​പ പി​ഴ
Thursday, April 3, 2025 1:03 PM IST
കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തി​ന് പി​ന്ന​ണി ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​റി​നെ​തി​രെ പി​ഴ ചു​മ​ത്തി. കൊ​ച്ചി കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തി​നാ​ണ് മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഗാ​യ​ക​ന് 25,000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ഗാ​യ​ക​ൻ പി​ഴ ഒ​ടു​ക്കി.

കൊ​ച്ചി കാ​യ​ലി​ലേ​ക്ക് മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വീ​ട്ടി​ൽ നി​ന്ന് മാ​ലി​ന്യ​പ്പൊ​തി വീ​ഴു​ന്ന​ത് ഒ​രു വി​നോ​ദ സ​ഞ്ചാ​രി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ ടാ​ഗ് ചെ​യ്ത് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. വീ​ഡി​യോ ദൃ​ശ്യ​വും ദി​വ​സ​വും സ​മ​യ​വും സ്ഥ​ല​വും പ​രി​ശോ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഗാ​യ​ക​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തെ​ന്നു വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണെ​ങ്കി​ലും ആ​രാ​ണെ​ന്നു തി​രി​ച്ച​റി​യാ​നാ​വി​ല്ല. പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ അ​റി​യി​ക്കാ​നു​ള്ള 94467 00800 എ​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ട്സാ​പ് ന​മ്പ​റി​ലേ​ക്ക് തെ​ളി​വു സ​ഹി​തം പ​രാ​തി ന​ൽ​കി​യാ​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.




പി​ന്നാ​ലെ ഇ​ങ്ങ​നെ പ​രാ​തി ചെ​ന്ന​തോ​ടെ ത​ദ്ദേ​ശ വ​കു​പ്പി​ലെ ക​ൺ​ട്രോ​ൾ റൂ​മി‍​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്നു ത​ന്നെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു പ്ര​കാ​രം പി​ഴ നോ​ട്ടീ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​ക്കാ​ര്യം പി​ന്നീ​ട് പ​രാ​തി​ക്കാ​ര​നെ മ​ന്ത്രി ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി അ​റി​യി​ച്ചു. പി​ഴ അ​ട​ച്ചു ക​ഴി​യു​മ്പോ​ൾ ഈ ​വി​വ​രം തെ​ളി​വു സ​ഹി​തം ന​ൽ​കി​യ ആ​ൾ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.