എ​മ്പു​രാ​ൻ ശ​രാ​ശ​രി സി​നി​മ മാ​ത്രം; അ​വ​ർ പൈ​സ ഉ​ണ്ടാ​ക്കു​ന്നു, ന​മു​ക്കെ​ന്ത് നേ​ട്ടം? എ​ന്തി​ന് ഇ​ത്ര പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നു; പാ​ർ​വ​തി
Wednesday, April 2, 2025 12:00 PM IST
എ​മ്പു​രാ​ൻ ഒ​രു ശ​രാ​ശ​രി സി​നി​മ മാ​ത്ര​മാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ ഇ​ത്ര​യ​ധി​കം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ന​ട​ൻ ജ​ഗ​തി ശ്രീ​കു​മാ​റി​ന്‍റെ മ​ക​ൾ പാ​ർ​വ​തി ഷോ​ൺ. എ​മ്പു​രാ​ൻ വി​വാ​ദം ഒ​രു മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്രം മാ​ത്ര​മാ​ണെ​ന്നും ഇ​തി​നു പി​ന്നാ​ലെ ന​ട​ക്കാ​ൻ നാ​ണ​മി​ല്ലേ എ​ന്നും പാ​ർ​വ​തി ചോ​ദി​ക്കു​ന്നു.

‘‘ചെ​റി​യൊ​രു കാ​ര്യം ഓ​ർ​മി​പ്പി​ക്കാ​നാ​ണ് ഇ​വി​ടെ വ​ന്ന​ത്. പ​ത്ര മാ​ധ്യ​മ​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും വീ​ക്ഷി​ക്കു​മ്പോ​ഴും അ​വി​ടെ​യെ​ല്ലാം ‘എ​മ്പു​രാ​ൻ’ സി​നി​മ മാ​ത്ര​മാ​ണ്. അ​താ​യ​ത് ഒ​രു ശ​രാ​ശ​രി സി​നി​മ​യു​ടെ വി​ശേ​ഷ​ണം മാ​ത്ര​മേ ഒ​ള്ളൂ. ആ​വ​ശ്യ​മു​ള്ള​വ​ർ സി​നി​മ പോ​യി കാ​ണൂ, ഇ​ല്ലാ​ത്ത​വ​ർ കാ​ണ​ണ്ട.

ഇ​തൊ​ക്കെ ഒ​രു മാ​ർ​ക്ക​റ്റിം​ഗ് ബി​സി​ന​സ് ആ​ണ്. ന​മ്മു​ടെ നാ​ട്ടി​ൽ, ഈ ​രാ​ജ്യ​ത്ത് മ​റ്റെ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ളു​ണ്ട് ച​ർ​ച്ച ചെ​യ്യാ​ൻ. ഇ​തൊ​രു സം​ഭ​വ​മാ​ണോ എ​നി​ക്ക​റി​യി​ല്ല, ഈ ​പ​ത്ര മാ​ധ്യ​മ​ങ്ങ​ളൊ​ക്കെ എ​ന്തി​ന്‍റെ പി​ന്നാ​ലെ​യാ​ണ്. നേ​രാം​വ​ണ്ണം ഒ​രു മൂ​ത്ര​പ്പു​ര​പോ​ലും ഈ ​നാ​ട്ടി​ൽ ഇ​ല്ല.

നാ​ണ​മി​ല്ലേ ഇ​തി​ന്‍റെ പി​ന്നാ​ലെ ന​ട​ക്കാ​ൻ, ഇ​തി​ലു​ള്ള ബു​ദ്ധി​മാ​ന്മാ​രൊ​ക്കെ അ​വ​ര​വ​രു​ടെ കു​ടും​ബ​ത്തി​നു​വേ​ണ്ടി ഇ​ഷ്ടം​പോ​ലെ പൈ​സ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. അ​ല്ലേ, അ​ത​വ​ർ​ക്കു കൊ​ള്ളാം. ന​മു​ക്കെ​ന്തു നേ​ട്ടം ഇ​തി​നു പി​ന്നാ​ലെ​യൊ​ക്കെ ന​ട​ന്നി​ട്ട്. പ​ത്ര മാ​ധ്യ​മ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത പ്രാ​ധാ​ന്യം ഇ​തി​നു കൊ​ടു​ക്കു​ന്ന​തു കാ​ണു​മ്പോ​ൾ ക​ഷ്ടം തോ​ന്നു​ന്നു. എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ളു​ണ്ട് ഈ ​നാ​ട്ടി​ൽ‍.’’​പാ​ര്‍​വ​തി​യു​ടെ വാ​ക്കു​ക​ൾ.