മ​രു​മ​ക​ളെ മ​ല്ലി​ക നി​ല​യ്ക്ക് നി​ർ​ത്ത​ണം; ബി​ജെ​പി നേ​താ​വ് ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ
Monday, March 31, 2025 2:36 PM IST
മ​ല്ലി​ക സു​കു​മാ​ര​നെ​തി​രെ​യും ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ ഭാ​ര്യ സു​പ്രി​യ​യ്ക്കെ​തി​രെ​യും ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. പൃ​ഥ്വി​രാ​ജി​ന്‍റെ ഭാ​ര്യ സു​പ്രി​യ മോ​നോ​ൻ അ​ർ​ബ​ൻ ന​ക്സ്‌​ലാ​ണെ​ന്നും മ​ല്ലി​ക സു​കു​മാ​ര​ൻ ആ​ദ്യം മ​രു​മ​ക​ളെ നി​ല​ക്ക് നി​ർ​ത്ത​ണ​മെ​ന്നും ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.

മോ​ഹ​ന്‍​ലാ​ലി​നെ പ​രോ​ക്ഷ​മാ​യും മേ​ജ​ര്‍ ര​വി​യെ പ്ര​ത്യ​ക്ഷ​മാ​യും എ​തി​ര്‍​ത്താ​ണ് മ​ല്ലി​ക സു​കു​മാ​ര​ന്‍ പോ​സ്റ്റ് ഇ​ട്ട​ത്. മ​ല്ലി​ക സു​കു​മാ​ര​നോ​ട് ബി​ജെ​പി​ക്ക് ഒ​ന്നെ പ​റ​യാ​നു​ള്ളൂ. വീ​ട്ടി​ല്‍ അ​ര്‍​ബ​ന്‍ ന​ക്സ​ലൈ​റ്റാ​യ മ​രു​മ​ക​ളെ നി​ല​യ്ക്ക് നി​ര്‍​ത്ത​ണം. ത​ര​ത്തി​ല്‍​പ്പോ​യി ക​ളി​ക്ക​ടാ എ​ന്നാ​ണ് അ​വ​ര്‍ പോ​സ്റ്റി​ട്ട​ത് എ​ന്നും ബി. ​ഗോ​പാ​ല കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ന് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച മ​ന്ത്രി ശി​വ​ൻ കു​ട്ടി​യും, സി​പി​ഐ നേ​താ​വ് ബി​നോ​യ്‌ വി​ശ്വ​വും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ ബു​ദ്ധി​മു​ട്ട് അ​ല്ല കാ​ണേ​ണ്ട​ത് ആ​ശ വ​ർ​ക്ക​ർ​മാ​രു​ടേ​താ​ണെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.