വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ ഈ​ദ് ആ​ശം​സ​യു​മാ​യി മു​ര​ളി ഗോ​പി; പി​ന്തു​ണ​ച്ച് ആ​രാ​ധ​ക​ർ
Monday, March 31, 2025 1:25 PM IST
വി​വാ​ദ​ങ്ങ​ളോ​ട് മൗ​നം തു​ട​രു​ന്ന​തി​നി​ടി​യി​ലും ഈ​ദ് ആ​ശം​സ​യു​മാ​യി എ​ന്പു​രാ​ൻ തി​ര​ക്ക​ഥാ​കൃ​ത്ത് മു​ര​ളി ഗോ​പി. മു​ര​ളി​യു​ടെ ഈ​ദ് ആ​ശം​സ​ക​ൾ പ​ങ്കു​വ​ച്ചു​ള്ള പോ​സ്റ്റി​ൽ നി​ര​വ​ധി​പേ​രാ​ണ് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് എ​ത്തി​യി​രി​ക്കു​ന്ന​ത്.

മാ​പ്പ് ജ​യ​ൻ പ​റ​യൂ​ല്ല... അ​ഴി​യെ​ങ്കി അ​ഴി... ക​യ​റെ​ങ്കി ക​യ​ർ എ​ന്ന ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ഡ​യ​ലോ​ഗ് ഉ​ൾ​പ്പ​ടെ ക​മ​ന്‍റ് ബോ​ക്സി​ൽ നി​റ​യു​ക​യാ​ണ്. മു​ര​ളി ഗോ​പി തി​ര​ക്ക​ഥ എ​ഴു​തി​യ ‘ലെ​ഫ്റ്റ് റൈ​റ്റ് ലെ​ഫ്റ്റ്’ എ​ന്ന സി​നി​മ​യി​ൽ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ വ​ട്ടു ജ​യ​ൻ പ​റ​യു​ന്ന ഡ​യ​ലോ​ഗ് ആ​ണി​ത്.

എ​മ്പു​രാ​ൻ വി​വാ​ദ​ത്തി​ൽ ഖേ​ദ​പ്ര​ക​ട​ന​ത്തി​ന് തി​ര​ക്ക​ഥാ​കൃ​ത്ത് മു​ര​ളി ഗോ​പി ത​യാ​റാ​യി​ട്ടി​ല്ല. ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ് പൃ​ഥ്വി​രാ​ജും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും പ​ങ്കു​വ​ച്ചി​ട്ടും മു​ര​ളി അ​വ​ഗ​ണി​ച്ചു​മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്.