മോ​ഹ​ന്‍​ലാ​ലി​ന്‍റെ ല​ഫ്. കേ​ണ​ല്‍ പ​ദ​വി തി​രി​കെ​യെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം
Saturday, March 29, 2025 11:13 AM IST
മോ​ഹ​ന്‍​ലാ​ലി​ന്‍റെ ല​ഫ്.​കേ​ണ​ല്‍ പ​ദ​വി തി​രി​കെ​യെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം സി. ​ര​ഘു​നാ​ഥ്. മോ​ഹ​ന്‍​ലാ​ല്‍ അ​റി​യാ​തെ ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രം​ഗ​ങ്ങ​ള്‍ സി​നി​മ​യി​ല്‍ വ​രി​ല്ലെ​ന്നും ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യി നി​ല്‍​ക്കു​ന്ന ആ​ളാ​ണ് മോ​ഹ​ന്‍​ലാ​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണ്. ആ​രെ​യൊ​ക്കെ​യോ തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റി​നെ അ​വ​മ​തി​ക്കു​ന്ന രീ​തി​യി​ലു​ള്ള സി​നി​മ​യെ​ടു​ത്ത​പ്പോ​ള്‍ അ​തൊ​ന്നും മോ​ഹ​ന്‍​ലാ​ല്‍ അ​റി​യാ​തെ ചെ​യ്തു എ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. തി​ര​ക്ക​ഥ വാ​യി​ക്കാ​തെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കി​ല്ല​ല്ലോ. മോ​ഹ​ല്‍​ലാ​ലി​നെ​തി​രെ കേ​സി​ന് പോ​കു​മെ​ന്നും സി. ​ര​ഘു​നാ​ഥ് പ​റ​ഞ്ഞു.

സി​നി​മ​യു​ടെ പ്ര​മേ​യ​ത്തി​ല്‍ ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന സീ​നു​ക​ളാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​നും പൃ​ഥ്വി​രാ​ജി​നു​മെ​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.