റോ​ബ​ർ​ട്ട് ബ്രൗ​ണിം​ഗി​ന്‍റെ ക​വി​ത​ക​ൾ സി​നി​മ​യാ​യ​കു​ന്ന ആ​ലോ​കം റി​ലീ​സ് ചെ​യ്തു
Saturday, March 29, 2025 10:49 AM IST
ക​ഴി​ഞ്ഞ വ​ർ​ഷം iffk യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച മാ​യു​ന്നു, മാ​റി​വ​ര​യു​ന്നു, നി​ശ്വാ​സ​ങ്ങ​ളി​ൽ...​സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഡോ​ക്ട​ർ അ​ഭി​ലാ​ഷ് ബാ​ബു​വി​ന്‍റെ ആ​ദ്യ സി​നി​മ ആ​ലോ​കം: Ranges of Vision മി​നി​മ​ൽ സി​നി​മ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ റി​ലീ​സാ​യി.

മ​ല​യാ​ള​ത്തി​ലെ സ്വ​ത​ന്ത്ര സി​നി​മ​ക​ളെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് മി​നി​മ​ൽ സി​നി​മ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. രാം​ദാ​സ് ക​ട​വ​ല്ലൂ​ർ സം​വി​ധാ​നം ചെ​യ്ത മ​ണ്ണ്, ശ്രീ​കൃ​ഷ്ണ​ൻ കെ.​പി.​യു​ടെ മ​റു​പാ​തൈ, പ്ര​താ​പ് ജോ​സ​ഫി​ന്‍റെ കു​റ്റി​പ്പു​റം പാ​ലം, അ​വ​ൾ​ക്കൊ​പ്പം, 52 സെ​ക്ക​ന്‍റ് എ​ന്നി​വ​യാ​ണ് ചാ​ന​ലി​ലെ മ​റ്റ് റി​ലീ​സു​ക​ൾ. ആ​ഴ്ച​യി​ൽ ഒ​രു പു​തി​യ സ്വ​ത​ന്ത്ര​സി​നി​മ വീ​തം റി​ലീ​സ് ചെ​യ്യു​ക എ​ന്ന​താ​ണ് ചാ​ന​ൽ ല​ക്ഷ്യം വെ​ക്കു​ന്ന​ത്.

വി​ഖ്യാ​ത​നാ​യ ബ്രി​ട്ടീ​ഷ് ക​വി റോ​ബ​ർ​ട്ട് ബ്രൗ​ണിം​ഗി​ന്‍റെ അ​ഞ്ച് പ്ര​സി​ദ്ധ ക​വി​ത​ക​ൾ സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മ​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ലോ​കം 2023ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഫി​ലിം സൊ​സൈ​റ്റി​ക​ളി​ലും വി​വി​ധ സാ​ഹി​ത്യ, മീ​ഡി​യ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലും ആ​ലോ​കം പ്ര​ദ​ർ​ശി​പ്പി​ച്ചു​വ​രു​ന്നു.

വൈ​ലോ​പ്പി​ള്ളി​യു​ടെ കൃ​ഷ്ണാ​ഷ്ട​മി എ​ന്ന ക​വി​ത​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ഭി​ലാ​ഷ് ബാ​ബു​വി​ന്‍റെ 'കൃ​ഷ്ണാ​ഷ്ട​മി: the book of dry leaves' എ​ന്ന സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഘ​ട്ട​ത്തി​ലാ​ണ്. ജി​യോ ബേ​ബി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത് ഔ​സേ​പ്പ​ച്ച​നാ​ണ്. പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.