എ​ന്പു​രാ​നി​ലെ രാ​ഷ്ട്രീ​യം പ​റ​യാ​ൻ ചി​ല്ല​റ ധൈ​ര്യം പോ​രാ; ബി​നീ​ഷ് കോ​ടി​യേ​രി
Friday, March 28, 2025 10:00 AM IST
എ​മ്പു​രാ​ൻ സി​നി​മ​യു​ടെ പ്ര​മേ​യ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യം പ​റ​യാ​ൻ ചി​ല്ല​റ ധൈ​ര്യം പോ​രെ​ന്ന് ന​ട​ൻ ബി​നീ​ഷ് കോ​ടി​യേ​രി.

ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ സ്ഥി​തി​യാ​യി സി​നി​മ​യി​ൽ കാ​ണി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ പ​ച്ച​യ്ക്കാ​ണ് പ​റ​യു​ന്ന​തെ​ന്നും അ​തി​നു ധൈ​ര്യം കാ​ണി​ച്ച എ​മ്പു​രാ​ൻ സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​ർ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും ബി​നീ​ഷ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

‘‘ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ൽ ഒ​രു ബി​ഗ് ബ​ജ​റ്റ് പ​ടം സം​ഘ​പ​രി​വാ​ർ ഗു​ജ​റാ​ത്തി​ൽ ക​ലാ​പം ന​ട​ത്തി രാ​ജ്യം ഭ​രി​ക്കു​ക​യാ​ണ് എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​ണ് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് എ​ന്ന് പ​ച്ച​യ്ക്ക് പ​റ​യു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന് ചി​ല്ല​റ ധൈ​ര്യം പോ​ര. സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.’’​ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വാ​ക്കു​ക​ൾ.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മു​ത​ൽ മു​ട​ക്കേ​റി​യ സി​നി​മ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ ഭാ​ഷ​ക​ളി​ൽ പാ​ൻ ഇ​ന്ത്യ​ൻ റി​ലീ​സാ​യി​ട്ടാ​ണ് എ​ത്തി​യ​ത്. ‘എ​മ്പു​രാ​ൻ’ സി​നി​മ ക​ർ​ണാ​ട​ക​യി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത് പ്ര​ശ​സ്ത നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ ഹോം​ബാ​ലെ ഫി​ലിം​സ് ആ​ണ്.