എ​മ്പു​രാ​ന്‍ ചി​ല​ര്‍​ക്ക് പി​ടി​ച്ചി​ട്ടി​ല്ലാ​ന്ന് തോ​ന്നു​ന്നു; സം​ഘ​പ​രി​വാ​റി​നെ ഉ​ന്നം​വെ​ച്ച് വി.​ടി. ബ​ല്‍​റാം
Thursday, March 27, 2025 3:33 PM IST
ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്പു​രാ​ൻ സി​നി​മ സം​സാ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന കു​റി​പ്പു​ക​ളി​ൽ പ്ര​തി​ക​രി​ച്ച് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം. എ​ന്പു​രാ​ൻ ക​ണ്ടി​ല്ലെ​ങ്കി​ലും ചി​ല​ർ​ക്കൊ​ന്നും പി​ടി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.

""എ​മ്പു​രാ​ന്‍ ക​ണ്ടി​ട്ടി​ല്ല. എ​ങ്ങ​നെ​യു​ണ്ടെ​ന്ന് അ​റി​യു​ക​യു​മി​ല്ല. എ​ന്നാ​ലും ചി​ല​ര്‍​ക്കൊ​ക്കെ പി​ടി​ച്ചി​ട്ടി​ല്ലാ​ന്ന് തോ​ന്നു​ന്നു. ഏ​താ​യാ​ലും Saffron Comrade എ​ന്ന പേ​ര് ഇ​ഷ്ട​പ്പെ​ട്ടു''. എ​ന്നാ​ണ് ബ​ല്‍​റാ​മി​ന്‍റെ പോ​സ്റ്റി​ലു​ള്ള​ത്.

Saffron Comrade (Modi Ka Pariwar) എ​ന്ന എ​ക്‌​സ് അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മു​ള്ള ട്വീ​റ്റാ​ണ് ബ​ല്‍​റാം ഫേ​സ്ബു​ക്കി​ൽ ഷെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ സ​യീ​ദ് മ​സൂ​ദി​ന്‍റെ ക​ഥ​യാ​ണ് എ​മ്പു​രാ​ന്‍ പ​റ​യു​ന്ന​തെ​ന്നും ഗു​ജ​റാ​ത്ത് ക​ലാ​പ​മ​ട​ക്ക​മു​ള്ള പ​ല​തും സി​നി​മ​യി​ലു​ണ്ടെ​ന്നും എ​ഴു​തി​യി​ട്ടു​ണ്ട്. ചി​ല സം​ഘ​പ​രി​വാ​ര്‍ ഗ്രൂ​പ്പു​ക​ള്‍ സി​നി​മ​യ്‌​ക്കെ​തി​രെ രം​ഗ​ത്തു​വ​രു​ന്നു​ണ്ട്.