അ​ച്ഛ​ന്‍റെ മാ​യ​ക്കു​ട്ടി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ; നി​ന്നെ​യോ​ർ​ത്ത് അ​ഭി​മാ​നം; മ​ക​ളോ​ട് മോ​ഹ​ൻ​ലാ​ൽ
Thursday, March 27, 2025 11:15 AM IST
മ​ക​ൾ വി​സ്മ​യ​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി മോ​ഹ​ൻ​ലാ​ൽ. എ​ന്പു​രാ​ൻ സി​നി​മ കാ​ണാ​നാ​യി തി​യ​റ്റ​റി​ലെ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​ണ് മ​ക​ൾ​ക്ക് അ​ച്ഛ​ന്‍റെ വ​ക ആ​ശം​സ എ​ത്തി​യ​ത്.

‘‘ജ​ന്മ​ദി​നാ​ശം​സ​ക​ൾ, മാ​യ​ക്കു​ട്ടി! ഓ​രോ ദി​വ​സ​വും നി​ന്നെ നി​ന്‍റെ സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് അ​ടു​പ്പി​ക്ക​ട്ടെ! ജീ​വി​തം സ​ന്തോ​ഷ​വും ചി​രി​യും നി​റ​യ​ട്ടെ! നി​ന്നെ ഓ​ർ​ത്ത് ഈ ​അ​ച്ഛ​ൻ എ​ന്നും അ​ഭി​മാ​നി​ക്കു​ന്നു. എ​പ്പോ​ഴും സ്നേ​ഹി​ക്കു​ന്നു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ജ​ന്മ​ദി​നാ​ശം​സ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​യി. നി​ര​വ​ധി പേ​ർ മാ​യ​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യെ​ത്തി. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ വ​മ്പ​ൻ സി​നി​മ​യാ​യ എ​മ്പു​രാ​ന്‍റെ റി​ലീ​സ് ദി​നം മ​ക​ളു​ടെ ജ​ന്മ​ദി​നം കൂ​ടി​യാ​യ​ത് ഏ​റെ സ്പെ​ഷ​ൽ ആ​ണ​ന്ന് ആ​രാ​ധ​ക​ർ കു​റി​ച്ചു.