ആ​ദ്യ ദി​നം 50 കോ​ടി നേ​ട്ട​വു​മാ​യി എ​മ്പു​രാ​ൻ
Wednesday, March 26, 2025 3:40 PM IST
അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ലൂ​ടെ ആ​ദ്യ ദി​നം 50 കോ​ടി ക്ല​ബി​ലെ​ത്തി മോ​ഹ​ൻ​ലാ​ൽ- പൃ​ഥ്വി​രാ​ജ് ചി​ത്രം എ​മ്പു​രാ​ൻ. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ള ചി​ത്രം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ആ​ദ്യ ആ​ഴ്ച​യി​ലെ ഗ്ലോ​ബ​ൽ ക​ള​ക്‌​ഷ​ൻ 80 കോ​ടി ക​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്.

കേ​ര​ള​ത്തി​ൽ മാ​ത്രം 750 സ്ക്രീ​നു​ക​ളി​ലാ​ണ് എ​മ്പു​രാ​ൻ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ളം പ​തി​പ്പി​നാ​ണ് കൂ​ടു​ത​ൽ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്നാ​ണ് സൂ​ച​ന. ചൊ​വ്വാ​ഴ്ച​യാ​ണ് മ​റ്റു നാ​ല് അ​ന്യ​ഭാ​ഷ​ക​ളി​ൽ സെ​ൻ​സ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്.




മാ​ർ​ച്ച് 27നാ​ണ് എ​മ്പു​രാ​ന്‍റെ ഗ്ലോ​ബ​ൽ റി​ലീ​സ്. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ ആ​റു മ​ണി​ക്കാ​ണ് സി​നി​മ​യു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക. ലോ​കം മു​ഴു​വ​നു​ള്ള മ​ല​യാ​ളി​ക​ൾ ആ​കാം​ഷ​യോ​ടെ​യാ​ണ് ചി​ത്ര​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത്.