ന​ട​ൻ മ​നോ​ജ് ഭാ​ര​തി​രാ​ജ അ​ന്ത​രി​ച്ചു
Wednesday, March 26, 2025 9:45 AM IST
ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മ​നോ​ജ് ഭാ​ര​തി​രാ​ജ (48) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം. വി​ഖ്യാ​ത സം​വി​ധാ​യ​ക​ൻ ഭാ​ര​തി​രാ​ജ​യു​ടെ മ​ക​നാ​ണ് മ​നോ​ജ്. ഭാ​ര​തി​രാ​ജ സം​വി​ധാ​നം ചെ​യ്ത താ​ജ് മ​ഹ​ൽ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് മ​നോ​ജ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

അ​ല്ലി അ​ർ​ജു​ന, സ​മു​ദ്രം, ഈ​ശ്വ​ര​ൻ, വി​രു​മാ​ൻ, ക​ട​ൽ​പൂ​ക്ക​ൾ എ​ന്നി​വ​യാ​ണ് മ​നോ​ജി​ന്‍റെ പ്ര​ശ​സ്ത സി​നി​മ​ക​ൾ. മാ​ർ​ഗ​ഴി തി​ങ്ക​ൾ എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്തു.



കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യ സ്നേ​ഹി​ത​ൻ എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​യും മ​ല​യാ​ളി​യു​മാ​യ ന​ന്ദ​ന​യാ​ണ് മ​നോ​ജി​ന്‍റെ ഭാ​ര്യ. ര​ണ്ടു മ​ക്ക​ളു​ണ്ട്.