സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഷാ​ന്‍ റ​ഹ്‍​മാ​നെ​തി​രെ വ​ഞ്ച​നാ കു​റ്റ​ത്തി​ന് കേ​സ്
Wednesday, March 26, 2025 9:35 AM IST
സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഷാ​ന്‍ റ​ഹ്‍​മാ​ന് എ​തി​രെ വ‍​ഞ്ച​നാ കു​റ്റ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ച്ചി​യി​ല്‍ ജ​നു​വ​രി​യി​ല്‍ ന​ട​ന്ന സം​ഗീ​ത​നി​ശ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി ഉ​ട​മ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. പ്രൊ​ഡ​ക്ഷ​ന്‍ മാ​നോ​ജ​രും ഷോ ​ഡ​യ​റ​ക്ട​റു​മാ​യ നി​ജു രാ​ജാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

ജ​നു​വ​രി 23നാ​ണ് തേ​വ​ര സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ഇ​റ്റേ​ണ​ല്‍ റേ ​എ​ന്ന മ്യൂ​സി​ക് ട്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഷാ​ന്‍ റ​ഹ്മാ​ന്‍റെ സം​ഗീ​ത പ​രി​പാ​ടി ന​ട​ന്ന​ത്. 'ഉ​യി​രേ' എ​ന്നാ​യി​രു​ന്നു പേ​ര്. ഇ​തി​ന്‍റെ സം​ഘാ​ട​ന-​ന​ട​ത്തി​പ്പ് ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച​ത് നി​ജു രാ​ജി​നെ​യാ​ണ്.

38 ല​ക്ഷം രൂ​പ​യാ​ണ് പ​രി​പാ​ടി​ക്കാ​യി നി​ജു രാ​ജ് ചെ​ല​വാ​ക്കി​യ​ത്. പ​രി​പാ​ടി ക​ഴി​ഞ്ഞ ശേ​ഷം പ​ണം ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഷാ​ന്‍ റ​ഹ്മാ​നും ഭാ​ര്യ സൈ​റ​യ്ക്കു​മെ​തി​രെ നി​ജു രാ​ജ് പ​രാ​തി കൊ​ടു​ത്ത​ത്. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ച്ച ഷാ​ന്‍ റ​ഹ്‍​മാ​നോ​ട് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ഹാ​ജ​രാ​യി​ട്ടി​ല്ല.