ആ​സി​ഫ് അ​ലി​യും ജി​സ് ജോ​യിയും വീ​ണ്ടും വ​രു​ന്നു; ര​ച​ന ബോ​ബി-​സ​ഞ്ജ​യ്
Wednesday, March 26, 2025 8:44 AM IST
സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​മാ​യി മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ‌​ടി​യ ജി​സ് ജോ​യി -​ ആ​സി​ഫ് അ​ലി കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ഡ്രീം ​ക്യാ​ച്ച​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, കാ​ലി​ഷ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ടി.​ആ​ർ. ഷം​സു​ദ്ദീ​ൻ, വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ര​ചി​ച്ചി​രി​ക്കു​ന്ന​ത് ബോ​ബി - സ​ഞ്ജ​യ് ടീം ​ആ​ണ്.

"ഇ​ന്ന​ലെ വ​രെ' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജി​സ് ജോ​യ് - ആ​സി​ഫ് അ​ലി ടീ​മി​ന് വേ​ണ്ടി ബോ​ബി - സ​ഞ്ജ​യ് ടീം ​തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ബൈ​ സൈ​ക്കി​ൾ തീ​വ്സ്, സ​ൺ​ഡേ ഹോ​ളി​ഡേ, വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും, ഇ​ന്ന​ലെ വ​രെ, ത​ല​വ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ആ​സി​ഫ് അ​ലി - ജി​സ് ജോ​യ് ടീം ​ഒ​ന്നി​ക്കു​ന്ന ആ​റാം ചി​ത്ര​മാ​ണി​ത്.

ഡ്രീം ​ക്യാ​ച്ച​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, കാ​ലി​ഷ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​യു​ടെ അ​ഞ്ചാം നി​ർ​മ്മാ​ണ സം​രം​ഭം കൂ​ടി​യാ​ണ് ഈ ​ചി​ത്രം. ഈ ​വ​ർ​ഷം ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. പി​ആ​ർ​ഒ - വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.