ഒ​രു​മി​ച്ചൊ​രു കാ​റി​ലെ​ത്തി വി​വാ​ഹ​മോ​ച​ന​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി ജി.​വി. പ്ര​കാ​ശും സൈ​ന്ധ​വി​യും
Tuesday, March 25, 2025 9:19 AM IST
വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ജി.​വി.​പ്ര​കാ​ശ് കു​മാ​റും ഗാ​യി​ക സൈ​ന്ധ​വി​യും. കോ​ട​തി​യി​ലേ​യ്ക്ക് ഒ​രേ കാ​റി​ലാ​ണ് ഇ​രു​വ​രും എ​ത്തി​യ​തും തി​രി​കെ പോ​യ​തും. ഇ​രു​വ​രും കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി തി​രി​കെ​പ്പോ​കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ലാ​ണ് ത​ങ്ങ​ൾ വി​വാ​ഹ​മോ​ചി​ത​രാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ജി.​വി.​പ്ര​കാ​ശും സൈ​ന്ധ​വി​യും പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​ത്. ഏ​റെ ആ​ലോ​ച​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും മാ​ന​സി​ക പു​രോ​ഗ​തി​ക്കും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി​യാ​ണ് ഇ​ത് ചെ​യ്യു​ന്ന​തെ​ന്നും ഇ​രു​വ​രും പ്ര​തി​ക​രി​ച്ചു.

2013 ലാ​യി​രു​ന്നു ജി.​വി.​പ്ര​കാ​ശി​ന്‍റെ​യും സൈ​ന്ധ​വി​യു​ടെ​യും വി​വാ​ഹം. അ​ൻ​വി എ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും മ​ക​ളു​ടെ പേ​ര്. എ.​ആ​ർ.​റ​ഹ്മാ​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​നാ​ണ് ജി.​വി. പ്ര​കാ​ശ്.