ഈ ​വ​ർ​ഷ​ത്തെ പ്രാ​ർ​ഥ​ന "തു​ട​രും' സി​നി​മ​യ്ക്കാ​യി; പ​തി​വു​തെ​റ്റി​ക്കാ​തെ പൊ​ങ്കാ​ല​യി​ട്ട് ചി​പ്പി
Thursday, March 13, 2025 12:29 PM IST
പൊ​ങ്കാ​ല നി​വേ​ദ്യ​ങ്ങ​ളാ​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ് തി​രു​വ​ന​ന്ത​പു​രം. സാ​ധ​രാ​ണ​ക്കാ​രും സി​നി​മ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​നെ​ത്തി​യി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി പ​തി​വു​തെ​റ്റി​ക്കാ​തെ പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ചി​പ്പി.

പൊ​ങ്കാ​ല ചി​പ്പി​യെ​ന്ന പേ​ര് മാ​ധ്യ​മ​ങ്ങ​ളാ​ണ് ത​നി​ക്ക് ഇ​ട്ട​തെ​ന്ന് താ​രം ചി​പ്പി പ​റ​ഞ്ഞു. ഒ​രു​പാ​ട് പ്രാ​ർ​ത്ഥ​ന​ക​ൾ ഈ ​വ​ർ​ഷ​വും ത​നി​ക്കു​ണ്ട്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി ചി​പ്പി​യു​ടെ ഭ​ർ​ത്താ​വും നി​ർ​മാ​താ​വു​മാ​യ ര​ജ​പു​ത്ര ര​ഞ്ജി​ത്ത് നി​ർ​മി​ക്കു​ന്ന തു​ട​രും സി​നി​മ​യ​ക്കാ​യാ​ണ് ഇ​ത്ത​വ​ണ പ്രാ​ർ​ഥി​ക്കു​ന്ന​തെ​ന്നും ചി​പ്പി പ​റ​ഞ്ഞു. പൊ​ങ്കാ​ല അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ താ​രം ക​ര​മ​ന​യി​ലെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി രാ​വി​ലെ 10.15 ഓ​ടെ പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ ​പ​ക​ർ​ന്നു. ഇ​തോ​ടെ 2025ലെ ​ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്ക​മാ​യി. 1.15 നാ​ണ് നി​വേ​ദ്യം. ആ​റ്റു​കാ​ല​മ്മ​യ്ക്ക് നി​വേ​ദ്യ​മ​ർ​പ്പി​ക്കാ​നാ​യി നി​ര‌​വ​ധി ഭ​ക്ത​ന്മാ​രാ​ണ് അ​ന​ന്ത​പു​രി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന​ത്