ഡോ. ​ബി​ജു​വി​ന്‍റെ ചി​ത്ര​ത്തി​ൽ നാ​യി​ക​യും നി​ർ​മാ​താ​വു​മാ​യി മ​ഞ്ജു വാ​ര്യ​ർ
Thursday, March 13, 2025 8:56 AM IST
ഡോ. ​ബി​ജു​വി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി മ​ഞ്ജു വാ​ര്യ​ർ എ​ത്തു​ന്നു. ന​ടി ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബി​യോ​ണ്ട് ദ് ​ബോ​ർ​ഡ​ർ ലൈ​ൻ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഒ​രു പു​രാ​വ​സ്തു ഗ​വേ​ഷ​ക സം​ഘ​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​തെ​ന്നാ​ണ് വി​വ​രം.

ഇ​ന്ത്യാ​സ് സി​നി​വെ​സ്ച​ർ ഇ​ന്‍റ​ർ​നാ​ഷ്ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ൽ ചി​ത്രം പ്രി​മി​യ​ർ ചെ​യ്യും. മാ​ർ​ച്ച് 20 മു​ത​ൽ 23 വ​രെ​യാ​ണ് ച​ല​ച്ചി​ത്ര​മേ​ള ന​ട​ക്കു​ക. 22 ഓ​ളം സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

മ​ല​യാ​ള​ത്തി​ൽ നി​ന്ന് ബി​യോ​ണ്ട് ദ് ​ബോ​ർ​ഡ​ർ ലൈ​ൻ​സി​ന് പു​റ​മേ മൂ​ന്ന് ചി​ത്ര​ങ്ങ​ൾ കൂ​ടി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ഞ്ഞി​ല മ​സി​ല​മ​ണി​യു​ടെ ഗു​പ്തം, കൃ​ഷാ​ന്ദി​ന്‍റെ മ​സ്തി​ഷ്ക മ​ര​ണം, ജി​യോ ബേ​ബി​യു​ടെ ശി​ക്ഷ എ​ന്നി​വ​യാ​ണ് മ​റ്റു മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ. ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​യെ​ത്തി​യ അ​ദൃ​ശ്യ ജാ​ല​ക​ങ്ങ​ൾ ആ​ണ് ഡോ. ​ബി​ജു​വി​ന്‍റേ​താ​യി ഒ​ടു​വി​ലെ​ത്തി​യ ചി​ത്രം.