ക​ഞ്ചാ​വ് വ​ലി​ക്കാ​റു​ണ്ട്, പ​ക്ഷേ സ​മാ​ധാ​ന​പ്രി​യ​നാ​ണ്; ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യ മേ​ക്ക​പ്പ്മാ​നെ പി​ന്തു​ണ​ച്ച് "ക​ള' സം​വി​ധാ​യ​ക​ൻ
Monday, March 10, 2025 3:37 PM IST
ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ മേ​ക്ക​പ്പ്മാ​ൻ ആ​ർ.​ജി. വ​യ​നാ​ട​നെ പി​ന്തു​ണ​ച്ച് ക​ള സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ രോ​ഹി​ത് വി.​എ​സ്. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​മെ​ങ്കി​ലും വ​യ​നാ​ട​ൻ പ്ര​ശ്ന​ക്കാ​ര​ന​ല്ലെ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ പേ​ജി​ലൂ​ടെ​യു​ള്ള രോ​ഹി​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. താ​ൻ ക​ണ്ടി​ട്ടു​ള്ള​വ​രി​ൽ വ​ച്ച് ഏ​റ്റ​വും സ​മാ​ധാ​ന​പ്രി​യ​നാ​യ വ്യ​ക്തി​യാ​ണ് ആ​ർ.​ജി.​വ​യ​നാ​ട​ൻ എ​ന്നും രോ​ഹി​ത് കു​റി​ച്ചു.

‘‘അ​തെ... അ​വ​ൻ (ക​ഞ്ചാ​വ്) വ​ലി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഞാ​ൻ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​വ​രി​ൽ വ​ച്ച് ഏ​റ്റ​വും സ​മാ​ധാ​ന​പ്രി​യ​നാ​യ വ്യ​ക്തി​യാ​ണ് അ​വ​ൻ. ഒ​രി​ക്ക​ലും വ​യ​ല​ൻ​സ് കാ​ണി​ച്ചി​ട്ടി​ല്ല.’’ രോ​ഹി​ത് കു​റി​ച്ചു. ക​ള, ഇ​ബ്‍​ലി​സ്, അ​ഡ്‌​വെ​ഞ്ചേ​ഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് രോ​ഹി​ത് വി.​എ​സ്.

വാ​ഗ​മ​ണ്ണി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ര​ഞ്ജി​ത്ത് ഗോ​പി​നാ​ഥ​ൻ എ​ന്ന ആ​ർ.​ജി.​വ​യ​നാ​ട​നെ എ​ക്സൈ​സ് സം​ഘം പി​ടി കൂ​ടി​യ​ത്. 45 ഗ്രാം ​ഹൈ​ബ്രി​ഡ് ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.