ഈ ​പോ​സ്റ്റ​ർ അ​ന​ശ്വ​ര ഷെ​യ​ർ ചെ​യ്യു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ വൈ​റ​ൽ
Monday, March 10, 2025 2:56 PM IST
വ്യ​സ​ന​സ​മേ​തം ബ​ന്ധു​മി​ത്രാ​ദി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യൊ​രു പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ‘‘നാ​ളെ രാ​വി​ലെ 11 മ​ണി​ക്ക് ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ, അ​ന​ശ്വ​ര രാ​ജ​ൻ ഷെ​യ​ർ ചെ​യ്യു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ടീം ​വ്യ​സ​ന​സ​മേ​തം ബ​ന്ധു​മി​ത്രാ​ദി​ക​ൾ’’.

ഇ​താ​ണ് പോ​സ്റ്റ​റി​ലെ വാ​ക്കു​ക​ൾ. ഇ​തോ​ടെ അ​ന​ശ്വ​ര​യെ ട്രോ​ളി‌​യ​താ​ണോ അ​തോ പ്ര​മോ​ഷ​നാ​ണോ‌​യെ​ന്ന ചോ​ദ്യം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ നി​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ദീ​പു ക​രു​ണാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്ത മി​സ്റ്റ​ർ ആ​ൻ​ഡ് മി​സി​സ് ബാ​ച്ച്‌​ല​ർ സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് അ​ന​ശ്വ​ര രാ​ജ​ൻ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.

പി​ന്നീ​ട് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. അ​തി​നി​ടെ​യാ​ണ് അ​ന​ശ്വ​ര ത​ന്നെ നാ​യി​ക​യാ​യെ​ത്തു​ന്ന ‘വ്യ​സ​ന​സ​മേ​തം ബ​ന്ധു​മി​ത്രാ​ദി​ക​ൾ’ എ​ന്ന സി​നി​മ​യു​ടെ ആ​ളു​ക​ൾ ര​സ​ക​ര​മാ​യ ‘പോ​സ്റ്റ​റു’​മാ​യി എ​ത്തി​യ​ത്.

അ​ന​ശ്വ​ര രാ​ജ​ൻ, ബൈ​ജു സ​ന്തോ​ഷ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, സി​ജു സ​ണ്ണി,ജോ​മോ​ൻ ജ്യോ​തി​ർ, നോ​ബി, മ​ല്ലി​ക സു​കു​മാ​ര​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എ​സ്.​വി​പി​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.