ക​ഞ്ചാ​വു​മാ​യി സി​നി​മ മേ​ക്ക​പ്പ്മാ​ന്‍ പി​ടി​യി​ലാ​യ സം​ഭ​വം: ര​ഞ്ജി​ത്ത് ഗോ​പി​നാ​ഥ​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് ഫെ​ഫ്ക
Monday, March 10, 2025 1:04 PM IST
ഇ​ടു​ക്കി​യി​ല്‍ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ മേ​ക്ക​പ്പ്‌​മാ​ന്‍ ര​ഞ്ജി​ത്ത് ഗോ​പി​നാ​ഥ​നെ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് ഫെ​ഫ്ക. ക​ഞ്ചാ​വ് കേ​സി​ല്‍ ആ​ര്‍​ജി വ​യ​നാ​ട​ന്‍ എ​ന്ന ചു​രു​ക്ക​പ്പേ​രി​ല്‍ വി​ളി​ക്കു​ന്ന ര​ഞ്ജി​ത്ത് ഗോ​പി​നാ​ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തു​ട​ര്‍​ന്നാ​ണ് ഫെ​ഫ്ക​യു​ടെ ന​ട​പ​ടി.

അ​തേ​സ​മ​യം ആ​ര്‍​ജി വ​യ​നാ​ട​ന്‍റെ വീ​ട്ടി​ലും ബ്യൂ​ട്ടി​പാ​ര്‍​ല​റി​ലും എ​ക്‌​സൈ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തി. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ള്‍ എ​ക്‌​സൈ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച സി​പ് ലോ​ക്ക് ക​വ​റു​ക​ള്‍, ക​ഞ്ചാ​വ് കു​രു​ക്ക​ള്‍ എ​ന്നി​വ എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. 45 ഗ്രാം ​ക​ഞ്ചാ​വാ​ണ് ഇ​യാ​ളി​ല്‍ നി​ന്ന് എ​ക്‌​സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.